ഡ്യൂക്ക് 390+ഹിമാലയൻ= ഹിമാലയൻ 390; ഒരത്യപൂർവ്വ കോബിനേഷൻ

Written By:

റോയൽ എൻഫീൽഡ് ഹിമാലയനിൽ കെടിഎം ഡ്യുക്ക് 390 എൻജിനോ ഇതെങ്ങനെ സാധിക്കും എന്നാലോചിക്കുന്നുണ്ടാകും എന്നാലിതും സംഭവിച്ചിരിക്കുന്നു. കെടിഎം എൻജിൻ ഉപയോഗിച്ച ഹിമാലയന്റെ ചിത്രങ്ങളിപ്പോൾ ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സങ്കരയിനം ബൈക്കിന്റെ ഉടമ ആരെന്ന് ഇതുവരെ വ്യക്തമല്ല.

എന്തു തന്നെയായലും ഈ രണ്ടു ബൈക്കുകളും ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കും ഇതിന്റെ ഉടമ എന്നതിൽ സംശയമില്ല. എന്നാലും കെടിഎമിന്റെ കരുത്തുറ്റ എൻജിനും ഓഫ് റോഡിംഗ് പവറുള്ള ഹിമാലയനും ഒരു അത്യപൂർവ്വ കോബിനേഷൻ തന്നെ.

ഹിമാലയന്റെ 411സിസി എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് കെടിഎംമിന്റെ 373.2സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാൽ മാറ്റപ്പെട്ടത്.

എന്നാൽ ഹിമാലയൻ ബൈക്ക് ഘടനയ്ക്ക് ഡ്യൂക്കിന്റെ കരുത്തുറ്റ എൻജിൻ യോജിക്കുമോ എന്ന കാര്യത്തിലാണ് സംശയമുള്ളത്. ഹിമാലയൻ 24.5 ബിഎച്ച്പിയാണ് സൃഷ്ടിക്കുന്നതെങ്കിൽ ആസ്ഥാനത്ത് ഡ്യൂക്കിന്റേത് 44 ബിഎച്ച്പി സൃഷ്ടിക്കുന്ന എൻജിനാണുള്ളത്.

കൂടാതെ ഹിമാലയനിലുള്ള 5 സ്പീഡ് ഗിയർബോക്സ് മാറ്റി ഡ്യുക്കിന്റെ 6 സ്പീഡ് ഗിയർബോക്സും ഘടിപ്പിച്ചിട്ടുണ്ട്.

എൻജിനും ഗിയർബോക്സും മാത്രമല്ല കെടിഎംമിൽ നിന്ന് കടമെടുത്തിരിക്കുന്നത്. ഹിമാലയനിലുള്ള മീറ്റർ കൺസോൾ മാറ്റി കെടിഎംമിന്റെ മൾട്ടി ഫംങ്ഷൻ ഡിസ്പ്ലെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മുൻഭാഗത്തെ ഈയൊരു മാറ്റമില്ലെങ്കിൽ മറ്റ് പതിവ് ഹിമാലയനാണ് എന്നു മാത്രമെ തോന്നുകയുള്ളൂ.

ഹിമാലയന്റെ ചാസി സെറ്റപ്പിന് ഡ്യൂക്കിന്റെ പവറും ടോർക്കും താങ്ങാൻ കഴിയുമോ എന്നതു മാത്രമാണ് ഇനി നോക്കികാണേണ്ടതായിട്ടുള്ളത്. മാത്രമല്ല ഡ്യൂക്കിന്റെ എൻജിൻ കരുത്തേറിയതായാലും ഓഫ് റോഡിംഗിന് ഉതകുന്നതുമല്ല.

 

English summary
Meet The Royal Enfield Himalayan With A KTM 390 Engine
Please Wait while comments are loading...

Latest Photos