സുസുക്കി പുതിയ 250 സിസി സ്പോർട്സ് ബൈക്കുമായി ഇന്ത്യയിലേക്ക്...

Written By:

സുസുക്കി ജിഎസ്എക്സ്-250ആറിന്റെ വരവും പ്രതീക്ഷിച്ച് സ്പോർട്സ് ബൈക്ക് പ്രേമികളെല്ലാം ദീർഘനാളായി കാത്തിരിപ്പിലാണ്. എന്നാൽ ബൈക്കിന്റെ നിർമാണവും മറ്റ് വിവരങ്ങളും കമ്പനി അതീവ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബൈക്കിന്റെ ചാരപ്പടങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നു.
 

ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ പ്രീമിയം മോട്ടോർസൈക്കിളുകളെ എത്തിക്കുമെന്ന് കമ്പനി മുൻപെ വ്യക്തമാക്കിയിരുന്നു. അതുപ്രകാരം ഇന്ത്യയിലെ യുവതലമുറകളെ ലക്ഷ്യം വെച്ചാണ് പുതിയ സ്പോർട്സ് ബൈക്കുമായി സുസുക്കിയുടെ വരവ്.

മുൻപ് പുറത്തിറങ്ങിയതു പോലുള്ള ചിത്രങ്ങളല്ല അതിൽ നിന്നും കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാണ് ഇത്തവണ പ്രചരിച്ചിരിക്കുന്നത്.

സുസുക്കിയുടെ മുൻ 1000സിസി ബൈക്കുകളുടെ ശൈലി പിൻതുടർന്നാണ് ഈ പുത്തൻ ബൈക്കിന്റേയും ഡിസൈൻ നടത്തിയിരിക്കുന്നതെന്നാണ് ചിത്രങ്ങൾ വെളിവാക്കുന്നത്.

മാത്രമല്ല ജിഎസ്എക്സ്-ആർ 1000 ബൈക്കിലേതുപോലുള്ള ഹെഡ്‌ലൈറ്റും ബോഡി ഗ്രാഫിക്സും ഈ ബൈക്കിലും കാണാൻ സാധിക്കുന്നുണ്ട്.

ബൈക്കിന്റെ പിൻഭാഗം അല്പമൊന്നു പൊക്കി സ്പ്ലിറ്റ് സീറ്റ് നൽകിയിട്ടുണ്ടെന്നുള്ള ഒരുയൊരു വ്യത്യാസം മാത്രമെ ഡിസൈനിൽ നൽകിയിട്ടുള്ളൂ.

മുന്നിൽ ടെലിസ്കോപിക് സസ്പെൻഷനും പിന്നിൽ മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്.

300എംഎം വ്യാസമുള്ള വലുപ്പമേറിയ ബ്രേക്കുകളാണ് ഇരു ചക്രങ്ങളിലും ഉൾപ്പെടുത്തിയതായി കാണാൻ കഴിയുന്നത്.

ഒരു യഥാർത്ഥ സൂപ്പർ സ്പോർട്സ് ബൈക്കുകൾക്ക് ഉണ്ടായിരിക്കേണ്ട വലുപ്പമേറിയ വിന്റ് സ്ക്രീനും വലിയ ഫ്യുവൽ ടാങ്കുമാണ് സുസുക്കിയുടെ ഈ സ്പോർട്സ് ബൈക്കിന്റെയും മുഖ്യാകർഷണം.

സുസുക്കിയുടെ ഇനാസുമ 250-ൽ നൽകിയിരിക്കുന്ന അതെ എൻജിനായിരിക്കും ഈ ബൈക്കിലും ഉപയോഗിക്കുക. 40ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാൻ കഴിയുന്നതാണ് ഈ എൻജിൻ.

2.5നും 3.5ലക്ഷത്തിനും ഇടയിലായിരിക്കും ഈ സ്പോർട്സ് ബൈക്കിന്റെ ഇന്ത്യൻ വിപണിയിലുള്ള വില.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki GSX-250R Production Version Revealed — In Pics
Please Wait while comments are loading...

Latest Photos