പുതിയ 150 സ്പോർട്സ് ബൈക്കുമായി സുസുക്കി

Written By:

ജിഎസ്എക്സ്-150 ആർ എന്ന പേരിൽ പുതിയ പെർഫോമൻസ് ബൈക്കുമായി സുസുക്കി വിപണിയിലേക്ക്. ഈ വർഷംതന്നെ അരങ്ങേറ്റും കുറിക്കുമെന്നറിയിച്ച ഈ പുത്തൻ ബൈക്കിന്റെ പരീക്ഷണയോട്ടം നടത്തി വരികയാണ്.

കഴിഞ്ഞ വർഷം വിപണിയിലെത്തിയ സുസുക്കി ജിക്സ്ർ എസ്എഫ് മോഡലിനെ അടിസ്ഥാനമാക്കിണ് ഈ ബൈക്കിന്റെ രൂപ കല്പന. അതുകൊണ്ടു തന്നെ ജിക്സർ എസ്എഫുമായി ഇതിന് വളരെയധികം സാമ്യമുണ്ട്.

ഇന്തോനേഷ്യൻ വിപണിയെ ലക്ഷ്യമാക്കിയായിരിക്കും ഈ ബൈക്കിന്റെ ആദ്യ അവതരണം. കൂടാതെ ഇവിടെതന്നെയാണിതിന്റെ പരീക്ഷണയോട്ടവും നടത്തി വരുന്നത്.

മൊത്തത്തിലുള്ള ഡിസൈൻ ജിക്സ്ർ എക്സ്എഫിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണെങ്കിലും ഹെ‌ഡ്‌ലൈറ്റിലും ടെയിൽ ലൈറ്റിലും മാത്രമാണ് ചില വ്യത്യാസങ്ങൾ പ്രകടമായിരിക്കുന്നത്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇരു വശങ്ങളിലുമായി ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ എക്സോസ്റ്റ് പൈപ്പ് എന്നിവയും ഈ പുത്തൻ ബൈക്കിന്റെ സവിശേഷതകളാണ്.

ജിഎസ്എക്സ്-150 ആർ എന്ന പുത്തൻ ബൈക്കിന്റെ എൻജിൻ സംബന്ധിച്ച വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജിക്സറിലുള്ള അതെ എൻജിൻ ഉപയോഗിക്കാനാണ് കൂടുതൽ സാധ്യത.

154.9 സിസി എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് ജിക്സറിന് കരുത്തേകുന്നത്. 14.8 പിഎസ് കരുത്തും 14എൻഎം ടോർക്കുമാണ് ഈ എൻജിനുള്ളത്.

കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഈ ബൈക്കിന്റെ ആഗോള വിപണിയിലുള്ള ലോഞ്ച് നടക്കുന്നതായിരിക്കും. എന്നാൽ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ചിതുവരെ വ്യക്തമല്ല.

സുസുക്കി ജിക്സർ ഇന്ത്യയിൽ വൻ വിജയമാണെന്നതിൽ സംശയമില്ല അതുകൊണ്ടു തന്നെ ജിഎസ്എക്സ്-150 ആർ ബൈക്കിനേയും ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതയും കൂടുതലാണ്.

മാത്രമല്ല 150 സിസി സെഗ്മെന്റിൽ ഇന്ത്യയിൽ കടുത്ത മത്സരമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത് എന്നതിനാൽ ഈ ബൈക്കിന്റെ കടന്നുവരവ് മത്സരമൊന്ന് കൊഴുപ്പിച്ചേക്കാം.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #സുസുക്കി #suzuki
Story first published: Thursday, September 22, 2016, 17:51 [IST]
English summary
Suzuki GSX-150R — Suzuki’s 150CC Performance Motorcycle In The Making
Please Wait while comments are loading...

Latest Photos