ബിഎസ് എൻജിനുമായി ബജാജ് പൾസർ ആർഎസ് 200...
ബിഎസ് എൻജിനുമായി പുതിയ ബജാജ് പൾസർ ആർഎസ് 200 വിപണിയിലവതരിച്ചു
ബജാജ് ഓട്ടോ പുതിയ ഫ്ലാഗ്ഷിപ്പ് പൾസർ മോഡൽ ആർ200-നെ വിപണിയിലവതരിപ്പിച്ചു. രണ്ട് ആകർഷകമായ നിറങ്ങളിൽ പുതുക്കിയ ബിഎസ് IV എൻജിനുമായിട്ടാണ് ഈ ബൈക്ക് അവതരിച്ചിരിക്കുന്നത്.

റേസിംഗ് ബ്ലൂ, ഗ്രാഫേറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലായിരിക്കും ആർഎസ്200 പൾസർ ലഭ്യമാവുക. പഴയ നിറത്തിലുള്ള ബൈക്കിനെ പിൻവലിച്ചതായാണ് കമ്പനി അറിയിപ്പ്.

റേസിംഗ് ബ്ലൂ വേരിയന്റിന് നീല നിറത്തിലുള്ള അലോയ് വീലുകളും ഗ്രാഫേറ്റ് ബ്ലാക്കിന് കറുപ്പ് നിറത്തിലുള്ള അലോയ് വീലുകളുമാണ് നൽകിയിരിക്കുന്നു എന്നുള്ളതാണ് ഈ രണ്ട് ബൈക്കുകളുടേയും സവിശേഷത.

24ബിഎച്ച്പിയും 18.6എൻഎം ടോർക്കും നൽകുന്ന 199.5സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ട്രിപ്പിൾ സ്പാർക് എൻജിനാണ് ഈ ബൈക്കിന്റെ കരുത്ത്.

എബിഎസ് ഉൾപ്പെടുത്തിയും അല്ലാതെയുമാണ് പുതിയ പൾസർ ആർഎസ് 200മോഡലുകൾ ലഭ്യമായിട്ടുള്ളത്.

എബിഎസ് നൽകിയിട്ടുള്ള ആർഎസ് 200ന് ദില്ലി എക്സ്ഷോറൂം 1,33,883 രൂപയും എബിഎസ് ഇല്ലാത്ത മോഡലിന് 1,21,881രൂപയുമാണ് വില.

പൾസർ ശ്രേണിയിലുള്ള എല്ലാ ബൈക്കുകളേയും ബിഎസ് IV ചട്ടങ്ങൾ അനുകൂലിക്കുന്ന എൻജിൻ ഉൾപ്പെടുത്തി പുതുക്കി എടുക്കുക എന്ന ഉദ്ദേശമാണ് ഈ ബൈക്കുകളെ വിപണിയിൽ എത്തിക്കുന്നത് വഴി ബജാജ് നടപ്പിലാക്കുന്നത്.
പൾസർ ആർഎസിന് കടുത്ത എതിരാളിയായ കെടിഎം ആർസി200-ന്റെ എക്സ്ക്ലൂസീവ് ഇമേജുകൾ..


Click it and Unblock the Notifications








