അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

രാജ്യത്തുടനീളമുള്ള 22 ഡീലര്‍ഷിപ്പുകളിലായാണ് ആഫ്രിക്ക ട്വിനിന്റെ ബുക്കിംഗ് സൗകര്യം ഹോണ്ട ഒരുക്കിയിരിക്കുന്നത്.

By Dijo Jackson

കാത്തിരിപ്പിന് വിരാമം. അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കായി ഹോണ്ട അവതരിപ്പിക്കുന്ന ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ എത്തി. ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിന് മേല്‍ ഹോണ്ട ഡീലര്‍മാര്‍ ബുക്കിംഗ് ആരംഭിച്ചു.

അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

12.90 ലക്ഷം രൂപ വിലയിലാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍ ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില). 'മെയ്ഡ് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കീഴില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട ഒരുക്കിയ ആദ്യ 1000 സിസി മോട്ടോര്‍സൈക്കിളാണ് ആഫ്രിക്ക ട്വിന്‍.

അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

ഹോണ്ട CRF1000L എന്നും മോഡലിന് പേരുണ്ട്.

അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

ആഫ്രിക്ക ട്വിനിന്റെ DCT മോഡല്‍ മാത്രമാണ് ഹോണ്ട നിലവില്‍ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ ആഫ്രിക്ക ട്വിനിന്റെ വില്‍പന ഹോണ്ട പരിമിതപ്പെടുത്തിയിരിക്കുകയാണ്.

അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

ബുക്കിംഗ് നടത്തുന്ന ആദ്യ 50 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ആഫ്രിക്ക ട്വിനിനെ ഹോണ്ട നല്‍കുന്നത്. ഔദ്യോഗിക ഔട്ട്‌ഡോര്‍ ലോഞ്ച് ചടങ്ങില്‍ വെച്ചാകും 50 ഉപഭോക്താക്കള്‍ക്കും ആഫ്രിക്ക ട്വിനിനെ ഹോണ്ട നല്‍കുക.

അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

രാജ്യത്തുടനീളമുള്ള 22 ഡീലര്‍ഷിപ്പുകളിലായാണ് ആഫ്രിക്ക ട്വിനിന്റെ ബുക്കിംഗ് സൗകര്യം ഹോണ്ട ഒരുക്കിയിരിക്കുന്നത്.

ആഫ്രിക്ക ട്വിനില്‍ ഹോണ്ട കളര്‍ ഓപ്ഷണ്‍ നല്‍കുന്നില്ല എന്നതും ശ്രദ്ധേയം. വിക്ടോറിയ റെഡില്‍ മാത്രമാണ് ആഫ്രിക്ക ട്വിനിനെ ഹോണ്ട ഒരുക്കിയിരിക്കുന്നത്.

അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

93 bhp കരുത്തും, 98 Nm torque ഉം ഉത്പാദിപ്പിക്കുന്ന 998 സിസി ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍-സിലിണ്ടര്‍ എഞ്ചിനിലാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍ CRF1000L വന്നെത്തുന്നത്.

അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

6 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എഞ്ചിനുമായി ഹോണ്ട ബന്ധപ്പെടുത്തിയിരിക്കുന്നത്.

അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷന്‍, എബിഎസ്, ഹോണ്ട സെലക്ടബിള്‍ ടോര്‍ഖ് കണ്‍ട്രോള്‍ (HSTC) എന്നിങ്ങനെ ഒരുപിടി ഫീച്ചറുകളും ആഫ്രിക്ക ട്വിനില്‍ ഹോണ്ട നല്‍കുന്നു.

ട്രയംഫ് ടൈഗര്‍ 800 ശ്രേണിയുമായാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍ മത്സരിക്കുന്നത്.

അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

2016 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് HMSI ആഫ്രിക്ക ട്വിനിനെ വിപണിയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്.

അഡ്വഞ്ചറിന് ഒരുങ്ങിക്കൊള്ളൂ; ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിച്ചു

1980 കളില്‍ നാല് തവണ പാരിസ് ദാക്കാര്‍ റാലിയില്‍ കിരീടം ഉയര്‍ത്തിയ NXR750 റാലി ബൈക്കിനെ പശ്ചാത്തലമാക്കിയാണ് ആഫ്രിക്ക ട്വിനിനെ (XR750) ഹോണ്ട നിര്‍മ്മിക്കുന്നത്.

Most Read Articles

Malayalam
English summary
Honda Africa Twin Now Available In India — Price And Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X