ടൂവീലര്‍ വിപണിയില്‍ കുതിപ്പ്; ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്

Written By:

ലോകത്തിലെ ഏറ്റവും വലിയ ടൂവീലര്‍ വിപണി എന്ന പദവി ഇനി ഇന്ത്യയ്ക്ക്. ടൂവീലര്‍ വിപണിയില്‍ ചൈനയെ മറികടന്നാണ് ഇന്ത്യ പ്രഥമസ്ഥാനം കൈയ്യടക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, 2016-17 കാലയളവില്‍ 170 ലക്ഷം ടൂവീലറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്.

അതേസമയം, ഇതേ കാലയളവില്‍ ചൈനീസ് വിപണിയില്‍ 168 ലക്ഷം ടൂവീലറുകളുടെ വില്‍പനയാണ് നടന്നത്.

ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെട്ട 170 ലക്ഷം ടൂവീലറുകളില്‍ 50 ലക്ഷം സ്‌കൂട്ടറുകള്‍ ഉള്‍പ്പെടുന്നൂവെന്നതും ശ്രദ്ധ നേടുന്നു.

ഒപ്പം, 100-100 സിസി ശ്രേണിയിലുള്ള കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളുടെ വില്‍പനയിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2016-17 കാലയളവില്‍ 65 ലക്ഷം കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്.

ചൈനയിലെ പല നഗരമേഖലകളിലും ടൂവീലര്‍ വാഹനങ്ങളുടെ വില്‍പന നിരോധിച്ചിരിക്കുകയാണ്. ഇത് ചൈനീസ് ആഭ്യന്തര ടൂവീലര്‍ വിപണിയെ സാരമായി ബാധിച്ചു.

2010 ല്‍ 270 ലക്ഷം ടൂവീലറുകളാണ് ചൈനീസ് വിപണിയില്‍ വിറ്റഴിച്ചത്.

എന്നാല്‍ തുടര്‍ന്ന് വില്‍പനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ആഭ്യാന്തര വിപണി ഇടിയുകയായിരുന്നു.

അതേസമയം, ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ വന്‍മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 2011-12 വര്‍ഷം 130 ലക്ഷം ടൂവീലറുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചപ്പോള്‍, 2014-15 വര്‍ഷം ടൂവീലറുകളുടെ വില്‍പന 160 ലക്ഷമായി ഉയര്‍ന്നു.

2016-17 സാമ്പത്തിക വര്‍ഷം ഇത് 170 ലക്ഷമായാണ് എത്തിയിരിക്കുന്നത്.

ചൈനീസ് ടൂവീലര്‍ വിപണി ഇടിയുന്നതിന് കാരണങ്ങള്‍ ഇനിയുമുണ്ട്.

ചൈനീസ് ആഭ്യന്തര വിപണിയില്‍ ഇറക്കുമതി മോഡലുകള്‍ക്ക് മേല്‍ വന്‍ നിയന്ത്രണമാണുള്ളത്. ഇത് ടൂവീലറുകളുടെ ഇറക്കുമതിയെ ബാധിക്കുന്നു.

ഒപ്പം, വിദേശ വിപണികളെ അപേക്ഷിച്ച് ചൈനയില്‍ ഉന്നതസാങ്കേതികതയില്‍ ഊന്നിയ മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തിന് പ്രചാരമില്ല.

ഏകദേശം 200 ചൈനീസ് മുന്‍സിപാലിറ്റികളും നഗരങ്ങളും പൂര്‍ണമായും മോട്ടോര്‍സൈക്കിളുകളെ നിരോധിച്ചിട്ടുണ്ട്.

അതേസമയം, ടൂവീലര്‍ വില്‍പനയിലുണ്ടായിരിക്കുന്ന ഇടിവ്, ചൈനീസ് കാറുകളുടെ വില കുറച്ചിരിക്കുകയാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
India Becomes World's Largest Two-Wheeler Market. Read in Malayalam.
Please Wait while comments are loading...

Latest Photos