ക്രെറ്റയേക്കാൾ കുറഞ്ഞ വിലയുള്ള എസ്‌യുവിയുടെ ഡെലിവറിയും തുടങ്ങി, ഇനി ഹ്യുണ്ടായി ഷോറൂമിൽ ആള് കുറയും

പുത്തൻ കാറുകളിലൂടെ വിസ്‌മയം തീർത്ത് മുന്നേറുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കൈലാക്, ന്യൂജെൻ കൊഡിയാക്, കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് എന്നീ പുതുമോഡലുകളിലൂടെ ആളുകളെ തൃപ്ത്തിപ്പെടുത്തുവാനായ കമ്പനി ഇക്കഴിഞ്ഞ ദിവസം പുത്തൻ കുഷാഖിന്റെ (Skod Kushaq Facelift) വില പ്രഖ്യാപനത്തിലൂടെ ആളുകളെയെല്ലാം ഞെട്ടിക്കുകയും ചെയ്‌തിരുന്നു. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ മിടുക്കൻമാരായ ഹ്യുണ്ടായി ക്രെറ്റയേക്കാളും ടിറ്റ സിയറയേക്കാളും വില കുറവിൽ എത്തിയതോടെ പലരും പുതുമോഡലിനെ കണ്ണുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ വില പ്രഖ്യാപനത്തിന് പിന്നാലെ മുഖംമിനുക്കിയെത്തിയ വാഹനത്തിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് ബ്രാൻഡ്.

ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നീ അഞ്ച് പ്രധാന വകഭേദങ്ങളിലെത്തുന്ന സ്കോഡ കുഷാഖിന് 10.69 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങൾ, കൂടുതൽ സവിശേഷതകൾ, പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ആരാധകരെ നിരാശപ്പെടുത്തുന്നതല്ല.

New Skoda Kushaq Facelift Deliveries Started In India

ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ സ്കോഡയുടെ ഏറ്റവും പുതിയ മോഡേൺ സോളിഡ് ലുക്കിലാണ് കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് പണികഴിപ്പിച്ചിരിക്കുന്നത്. പുരികങ്ങൾക്ക് സമാനമായ ഡിആർഎല്ലുകളുള്ള സ്ലിം എൽഇഡി ഹെഡ്‌ലൈറ്റുകളും ഗ്രില്ലിൽ ഒരു സെഗ്‌മെന്റഡ് ലൈറ്റ് ബാറും ചേർന്ന എൽ-ആകൃതിയിലുള്ള ലൈറ്റ് സിഗ്നേച്ചറുകളും കൊഡിയാക്കിൽ നിന്ന് കടമെടുത്ത ഒരു വിശദാംശവും ചേർന്നതാണ് മിഡ്-സൈസ് എസ്‌യുവിയുടെ മുൻവശം.

പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ രൂപത്തോട് സാമ്യമുള്ള വശമാണെങ്കിലും പുതിയ വീൽ ഡിസൈനിലൂടെ കാര്യങ്ങൾക്ക് ഫ്രഷ്നെസ് നൽകാൻ സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ താഴ്ന്ന വേരിയന്റുകളിൽ 16 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. അതേസമയം ഉയർന്ന ട്രിമ്മുകൾക്ക് 17 ഇഞ്ച് യൂണിറ്റുകൾ ലഭിക്കും. പിൻഭാഗത്ത് ഇപ്പോൾ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, ഇലുമിനേറ്റഡ് സ്കോഡ ലെറ്ററിംഗ്, റീഡിസൈൻ ചെയ്‌ത ബമ്പർ എന്നിവയാണ് എസ്‌യുവിക്ക് അഴകേകുന്നത്.

New Skoda Kushaq Facelift Deliveries Started In India

സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൊത്തത്തിലുള്ള നീളം 4 മില്ലീമീറ്റർ വർധിച്ചിട്ടുമുണ്ട് കേട്ടോ. വീതി, ഉയരം, വീൽബേസ് എന്നിവ മുമ്പത്തെപ്പോലെ തന്നെ തുടരുകയാണെങ്കിലും നീളം കൂടിയത് കൂടുതൽ സ്പേസ് കണ്ടെത്താൻ സഹായകരമായി. പുതിയ മോഡലിൽ ബൂട്ട് സ്പേസ് 491 ലിറ്ററായി ഉയർത്താനും ഇത് സഹായകരമായി. മുൻ പതിപ്പിന്റെ 385 ലിറ്ററിനേക്കാൾ 100 ലിറ്റർ കൂടുതലാണ് ഇപ്പോൾ ലഗേജ് സ്പേസ്.

ഫെയ്‌സ്‌ലിഫ്റ്റിലെ ക്യാബിൻ മുമ്പത്തേക്കാൾ വളരെ പ്രീമിയമാക്കിയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ നൽകിയിരിക്കുന്നത്. ട്രിമ്മുകളും അപ്ഹോൾസ്റ്ററിയും അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള ലേഔട്ട് അതേപടി നിലനിർത്തിയിരിക്കുന്നു. പനോരമിക് സൺറൂഫ്, പിൻ സീറ്റുകൾക്കുള്ള മസാജിംഗ് ഫംഗ്ഷൻ, 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പോലുള്ള സവിശേഷതകളെല്ലാം ഇതിലുണ്ട്.

New Skoda Kushaq Facelift Deliveries Started In India

കഴിഞ്ഞില്ല, ഇതുകൂടാതെ വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, കൂൾഡ് ഗ്ലൗബോക്സ്, ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, ഗൂഗിൾ ഓട്ടോമോട്ടീവ് AI ഇന്റഗ്രേഷൻ, വയർലെസ് ചാർജർ എന്നീ ഫീച്ചറുകളും പുതിയ കുഷാക്കിൽ ലഭ്യമാണ്. ഫെയ്‌സ്‌ലിഫ്റ്റിൽ എയർ കണ്ടീഷനിംഗ് സിസ്റ്റവും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

പുതിയ മോഡലിൽ സുരക്ഷയും വളരെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ADAS ടെക്നോളജി ഇപ്പോഴും കുഷാഖിന് ഇല്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. ഉയർന്ന വേരിയന്റുകളിൽ 40 ആക്ടീവ് പാസീവ് സുരക്ഷാ സവിശേഷതകൾ ഉണ്ട്. ഇതിൽ 25 എണ്ണം എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്. ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മറ്റ് നിരവധി ഡ്രൈവർ സഹായ സവിശേഷതകൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്.

എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാറ്റമുണ്ട്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സുകള്‍ക്ക് പുറമെ പുതിയ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടി എസ്‌യുവിയിലേക്ക് വന്നെത്തിയിട്ടുണ്ട്. എന്തായാലും വരുന്ന ദിവസങ്ങളിൽ കൂടുതൽ കുഷാഖ് നിരത്തിലെത്തിക്കാൻ സ്കോഡയ്ക്ക് സാധിക്കുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Monday, March 30, 2026, 13:43 [IST]
English summary
New skoda kushaq facelift deliveries started in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X