ഒട്ടും ബേസിക്കല്ലാത്ത ഫീച്ചർ റിച്ച് ബേസ് മോഡൽ എസ്‌യുവികൾ; നമ്മളറിയാതെ പോലയല്ലോ ഇവൻമാരെ

സെഡാനുകളേയും ഹാച്ച്ബാക്കുകളേയുമെല്ലാം നിലംപരിശാക്കി എസ്‌യുവികൾ അരങ്ങുവാഴുകയാണ് ഇപ്പോൾ. നല്ല സ്പേസും ഉയർന്ന ഡ്രൈവിംഗ് പൊസിഷനും കിടിലൻ ഗ്രൗണ്ട് ക്ലിയറൻസുമെല്ലാം എസ്‌യുവികളെ ഇന്ത്യക്കാർക്കിടയിൽ ജനപ്രിയരാക്കുന്ന കാര്യങ്ങളാണ്. അതിനാൽ ബേസ് മോഡലുകളിൽ വരെ കിടിലൻ ഫീച്ചറുകളെല്ലാം വാഗ്ദാനം ചെയ്‌തുകൊണ്ട് ആളുകളെ ചാക്കിലാക്കാൻ നിർമാതാക്കൾ ശ്രമിക്കാറുമുണ്ട്. . ഉപഭോക്താക്കൾക്ക് അമിതമായി പണം ചെലവഴിക്കാതിരിക്കാനാണ് ഇപ്പോൾ ആവശ്യമായതെല്ലാം നൽകുന്നത്. നിങ്ങളൊരു ബേസ് വേരിയന്റ് സ്പോർട് യൂട്ടിലിറ്റി വാഹനം തിരയുന്നവരാണെങ്കിൽ നിങ്ങൾക്ക് പറ്റിയ എസ്‌യുവികളിലെ ഏറ്റവും മികച്ച ബേസ് മോഡലുകളെ പരിചയപ്പെടുത്തി തരാം. എല്ലാ അവശ്യ ഫീച്ചറുകളുമുള്ള മികച്ച ബേസ് മോഡൽ 5 എസ്‌യുവികൾ ഇതാ.

എംജി ആസ്റ്റർ

എംജി ആസ്റ്ററിന്റെ ബേസ് സ്പ്രിന്റ് വേരിയന്റിൽ ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, ബൂമറാങ്-സ്റ്റൈൽ എൽഇഡി ഡിആർഎൽ, ഓൾ-ബ്ലാക്ക് ഹണികോമ്പ് പാറ്റേൺ ഗ്രിൽ, ക്രോം ഹൈലൈറ്റുകളുള്ള ഔട്ട്‌സൈഡ് ഡോർ ഹാൻഡിൽ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ടേൺ ഇൻഡിക്കേറ്റർ-ഇന്റഗ്രേറ്റഡ് ബോഡി-കളർ ഒആർവിഎം, 3.5 ഇഞ്ച് എംഐഡി, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ പോലുള്ള ഫീച്ചറുകൾ ലഭ്യമാണ്.

Best Feature-Loaded Base Variant SUVs In 2026

ഇതുകൂടാതെ സ്റ്റോറേജ് സ്പേസുള്ള ആംറെസ്റ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളും ഈ ബേസ് മോഡലിൽ എംജി ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഏകദേശം 108 bhp കരുത്തിൽ പരമാവധി 144 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എംജി ആസ്റ്ററിന്റെ ഹൃദയം. ബേസ് വേരിയന്റിന് 9.79 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

റെനോ ഡസ്റ്റർ

റെനോ ഡസ്റ്ററിന്റെ ബേസ് ഒറിജിനൽ വേരിയന്റിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 17 ഇഞ്ച് സ്റ്റീൽ വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫ്-മൗണ്ടഡ് സ്‌പോയിലർ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, രണ്ട് കപ്പ് ഹോൾഡറുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്കായി വൺ-ടച്ച് എൽഇഡി ക്യാബിൻ ലൈറ്റുകൾ, ഇലുമിനേറ്റഡ് ഗ്ലൗബോക്‌സ് ഏരിയ പോലുള്ള സവിശേഷതകളെല്ലാം കുത്തിനിറച്ചിട്ടുണ്ട്.

Best Feature-Loaded Base Variant SUVs In 2026

മാനുവൽ എയർ കണ്ടീഷനിംഗ്, വൺ-ടച്ച് അപ്/ഡൗൺ പവർ വിൻഡോകൾ, റിയർ എസി വെന്റുകൾ എന്നിവയും ഡസ്റ്ററിന്റെ ബേസ് മോഡലിൽ വരെ ഫ്രഞ്ച് വാഹന നിർമാതാക്കൾ ഒരുക്കിവെച്ചിട്ടുണ്ട്. റെനോയുടെ മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റിന് 98 bhp പവറിൽ 166 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇതിന്റെ വില 10.29 ലക്ഷം മുതലാണ് വില തുടങ്ങുന്നത്.

മാരുതി വിക്ടോറിസ്

നല്ല ബേസ് മോഡൽ എസ്‌യുവികളിൽ ഒന്നാണ് മാരുതി സുസുക്കി വിക്ടോറിസ് LXi. ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ, ഹാലൊജൻ പൊസിഷനിംഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, റിയർ സ്‌പോയിലർ, 17 ഇഞ്ച് സ്റ്റീൽ വീൽ, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പോലുള്ള ഫീച്ചറുകൾ കുത്തനിറച്ചാണ് ഇത് എത്തുന്നത്.

Best Feature-Loaded Base Variant SUVs In 2026

അതേസമയം മാരുതി സുസുക്കി വിക്ടോറിസിന്റെ ബേസ് വേരിയന്റിന് 101 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. എസ്‌യുവിയുടെ ബേസ് LXi വേരിയന്റിന് ഇന്ത്യയിൽ 10.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

സ്കോഡ കുഷാഖ്

സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് വേരിയന്റായ ക്ലാസിക് പ്ലസ് രാജ്യത്തെ ഏറ്റവും മികച്ച ബേസ് മോഡൽ എസ്‌യുവികളിൽ ഒന്നാണ്. 6 എയർബാഗുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ടച്ച് അധിഷ്ഠിത ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റെയിൻ സെൻസിംഗ് വൈപ്പറുകൾ, അലോയ് വീലുകൾ, സിംഗിൾ-പെയിൻ ഇലക്ട്രിക് സൺറൂഫ് എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളോടെയാണ് ഇതിനെ ഒരുക്കിവെച്ചിരിക്കുന്നത്.

ബേസ് വേരിയന്റ് മുതൽ അലോയ് വീൽ കിട്ടുന്ന ഒരേയൊരു എസ്‌യുവി കൂടിയാണിത്. ഇതിനുപുറമെ 113 bhp പവറിൽ പരമാവധി 178 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടിഎസ്ഐ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ കുഷാഖിന് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. ബേസ് മോഡലിന് 10.69 ലക്ഷം രൂപയാണ് നിലവിലെ പ്രാരംഭ വില വരുന്നത്.

കിയ സെൽറ്റോസ്

കിയ സെൽറ്റോസിന്റെ ബേസ് HTE വേരിയന്റിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ഷാർക്ക് ഫിൻ ആന്റിന, ഇന്റഗ്രേറ്റഡ് റിയർ സ്‌പോയിലർ, 4 ഇഞ്ച് MID ഉള്ള 12 ഇഞ്ച് LCD ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, സെൻട്രൽ ലോക്കിംഗ്, നാല് പവർ വിൻഡോകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കിയ സെൽറ്റോസിന്റെ ബേസ് വേരിയന്റ് രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിൽ ആദ്യത്തേത് 113 bhp കരുത്തിൽ 144 Nm ടോർക്ക് നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ്. രണ്ടാമത്തേത് 114 bhp പവറിൽ 250 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ്. സെൽറ്റോസിന്റെ ബേസ് മോഡലിന് 10.99 ലക്ഷം രൂപ മുതലാണ് എക്‌സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Wednesday, April 1, 2026, 14:32 [IST]
English summary
Best feature loaded base variant suvs in 2026 duster victoris kushaq and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X