കെടിഎം അവതരിപ്പിക്കുന്നു പുതിയ 790 ഡ്യൂക്ക്

Written By:

ഓസ്ട്രിയൻ ഇരുചക്ര വാഹനനിർമാതാവായ കെടിഎം 790 ഡ്യൂക്ക് മോട്ടോർസൈക്കിളുമായി അവതരിക്കുന്നു. ഇഐസിഎംഎ 2016 മോട്ടോർഷോയിൽ പ്രദർശിപ്പിച്ച ഈ ബൈക്കിനെ ഈ വർഷമവസാവനത്തോടെ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിപ്പ്.

യൂറോപ്പിലിപ്പോൾ ലോഞ്ചിനു മുന്നോടിയായുള്ള പരീക്ഷണഘട്ടങ്ങൾ നടത്തിവരികയാണ്. ഒരു അഡ്വഞ്ചെർ ബൈക്കിന്റെ പ്രകടനക്ഷമതയ്ക്ക് ഹേതുവായിട്ടുള്ള പുതിയ പാരലെൽ ട്വിൻ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത് എന്നതാണിന്റെ ഏറ്റവും വലിയ സവിശേഷത.

120ബിഎച്ച്പി കരുത്ത് പ്രധാനം ചെയ്യുന്ന പുതിയ 800സിസി പാരലെൽ ട്വിൻ മോട്ടോറാണ് ഈ ബൈക്കിന്റെ കരുത്ത്.

എൽസി8സി എന്നാണ് കമ്പനി ഈ എൻജിന് നൽകിയിരിക്കുന്ന പേര്. ഈ സെഗ്മെന്റിലെ ഏറ്റവും കരുത്തേറിയ ബൈക്കായിരിക്കും 790ഡ്യൂക്കെന്നും കമ്പനി അവകാശപ്പെടുന്നു.

പുതിയ എക്സോസ്റ്റ് സിസ്റ്റം, ഗ്രാബ് റെയിൽ, എൽഇഡി ടെയിൽലൈറ്റ്, നമ്പർ പ്ലെയിറ്റ് ഹോൾഡർ എന്നിവയ്ക്കൊപ്പം സുരക്ഷയ്ക്കായി റൈഡ് ബൈ വയർ ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ ചാനൽ എബിഎസ് എന്നീ സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട് ഈ ബൈക്കിൽ.

ഈ ബൈക്കിന്റെ മറ്റ് പ്രത്യേകതകളായി പറയാവുന്നവയാണ് മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ, അപ്പ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക്, ട്വിൻ ഡിസ്ക് ബ്രേക്ക് എന്നിവ.

പുതിയ 790 ഡ്യൂക്കിനെ ഇന്ത്യയിൽ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. അങ്ങനെയെങ്കിൽ പ്രാദേശികമായി ബജാജിന്റെ പൂനൈയിലുള്ള ചക്കാൻ പ്ലാന്റിൽ വച്ചായിരിക്കും ഈ ബൈക്കിന്റെ നിർമാണം നടത്തുക.

കാവസാക്കി സെഡ്800, ഡ്യുക്കാട്ടി മോൺസ്റ്റർ 821,യമഹ എംടി-09 എന്നീ സ്പോർട്സ് ബൈക്കുകളായിരിക്കും 790 ഡ്യൂക്കിന് എതിരാളികളായി നിലകൊള്ളുക.

കെടിഎ സൂപ്പർ ഡ്യൂക്ക് 1290 ആർ ബൈക്കിന്റെ എക്സ്ക്ലൂസീവ് ഇമേജുകൾ... 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കെടിഎം #ktm
English summary
Spied: 2018 KTM 790 Duke Spotted Testing; Launch This Year
Please Wait while comments are loading...

Latest Photos