750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

ചെന്നൈയുടെ റോഡില്‍ പരീക്ഷണം നടത്തുന്ന ട്വിന്‍-സിലിണ്ടര്‍ മോഡലിനെ മുമ്പും, ക്യാമറക്കണ്ണുകള്‍ ഒപ്പിയിരുന്നു.

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡ് 750 സിസി ട്വിന്‍-സിലിണ്ടര്‍ കോണ്‍ടിനന്റല്‍ ജിടി ചെന്നൈയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ വിപണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കാനിരിക്കുന്ന ട്വിന്‍-സിലിണ്ടര്‍ മോഡലിനെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

'ബൈക്ക്മീഡിയ'യില്‍ നിന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് ട്വിന്‍-സിലിണ്ടര്‍ കോണ്‍ടിനന്റല്‍ ജിടിയുടെ പുറത്ത് വന്നിരിക്കുന്നത്. ചെന്നൈയുടെ റോഡില്‍ പരീക്ഷണം നടത്തുന്ന ട്വിന്‍-സിലിണ്ടര്‍ മോഡലിനെ മുമ്പും, ക്യാമറക്കണ്ണുകള്‍ ഒപ്പിയിരുന്നു.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

റോയല്‍ എന്‍ഫീല്‍ഡ് ട്വിന്‍-സിലിണ്ടര്‍ കോണ്‍ടിനന്റല്‍ ജിടിയുടെ ഏറ്റവും വ്യക്തമായ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

റോയല്‍ എന്‍ഫീല്‍ഡില്‍ ഫ്യൂവല്‍ ഇഞ്ചക്ടറുകളോട് കൂടിയ വലിയ ട്വിന്‍-സിലിണ്ടര്‍ 750 സിസി എഞ്ചിനെ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

ട്വിന്‍ ക്രാഡില്‍ ചാസിയ്ക്ക് മുകളിലായാണ് റേഡിയേറ്റര്‍ ഇടം പിടിച്ചിരിക്കുന്നത്.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ട്വിന്‍-സിലിണ്ടര്‍ കോണ്‍ടിനന്റല്‍ ജിടിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്.

535 സിസി കോണ്‍ടിനന്റല്‍ ജിടി ഫ്രെയിമിലാണ് റോയല്‍ എന്‍ഫീല്‍ഡ് 750 സിസി ട്വിന്‍-സിലിണ്ടര്‍ പരീക്ഷണം നടത്തുന്നതെന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നു.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

എന്നാല്‍ സബ്‌ഫ്രെയിമില്‍ ഒരുപിടി മാറ്റങ്ങള്‍ നൽകി പരീക്ഷണം നടത്തുന്ന കമ്പനി, പുത്തന്‍ ഡിസൈനിനുള്ള സൂചനയും നല്‍കുന്നു.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം (ABS) ന് ഒപ്പമാണ് റോയല്‍ എന്‍ഫീല്‍ഡ് 750 സിസി ഒരുങ്ങിയിരിക്കുന്നതെന്ന് റിയര്‍ ഡിസ്‌ക് ബ്രേക്കിലുള്ള സെന്‍സര്‍ റിംഗുകളും വെളിപ്പെടുത്തുന്നു.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡ് 750 സിസി പരീക്ഷണ മോഡലില്‍ ഇടംപിടിച്ചിരിക്കുന്നത് പിറെല്ലി ടയറുകളുമാണ്.

ഡ്യൂവല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളിലാണ് പരീക്ഷണ മോഡലിനെ കണ്ടെത്തിയിരിക്കുന്നതെന്നും ശ്രദ്ധേയം.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

ഡിജിറ്റല്‍, അനലോഗ് കണ്‍സോളുകള്‍ പരീക്ഷണ മോഡലില്‍ ഇടം പിടിച്ചതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

ഒപ്പം, 535 സിസി കോണ്‍ടിനന്റല്‍ ജിടിയില്‍ കാണപ്പെടുന്ന ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍ക്ക് പകരം ക്ലബ്മാന്‍ ഹാന്‍ഡില്‍ ബാറുകളാണ് റോയല്‍ എന്‍ഫീല്‍ഡ് 750 സിസി മോട്ടോര്‍സൈക്കിളില്‍ ഇടംനേടിയിരിക്കുന്നത്.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

റോയല്‍ എന്‍ഫീല്‍ഡ് 750 സിസി ട്വിന്‍-സിലിണ്ടറിന്റെ ആദ്യ ചിത്രങ്ങള്‍ വന്നെത്തിയത് സ്‌പെയനില്‍ നിന്നുമായിരുന്നു.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

സ്‌പെയിനില്‍ നിന്നും ലഭിച്ച ചിത്രങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് മോഡലിനുള്ള ഒരുക്കമാണെന്ന സൂചന നല്‍കിയതും.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട മോഡലില്‍, മാറ്റ് ബ്ലാക്ക് ഫിനിഷ് ലഭിച്ച ട്വിന്‍ എക്‌സ്‌ഹോസ്റ്റാണ് മുമ്പ് കാണപ്പെട്ടത്.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

അതേസമയം, സ്‌പെയിനില്‍ നിന്നും പിടികൂടിയ മോഡലില്‍ ക്രോം എക്‌സ്‌ഹോസ്റ്റാണ് കമ്പനി നല്‍കിയിരുന്നതെന്നും ശ്രദ്ധേയം.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

പുതിയ റിയര്‍ സസ്‌പെന്‍ഷന്‍ സംവിധാനം, ഇന്‍ഡിക്കേറ്റര്‍ പോസിഷനില്‍ മാറ്റം, ഇടത് വശത്തുള്ള ചെയിന്‍-സോക്കറ്റ് ഒരുക്കങ്ങള്‍ എന്നിങ്ങനെ ഒരുപിടി മാറ്റങ്ങളാണ് ഇന്ത്യന്‍ നിരത്തില്‍ നിന്നും കണ്ടെത്തിയ പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡിലുള്ളത്.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

50 bhp കരുത്തും, 60 Nm torque ഉം ഉത്പാദിപ്പിക്കുന്ന 750 സിസി എഞ്ചിന്‍ കരുത്തിലാണ് ട്വിന്‍സിലിണ്ടറോട് കൂടിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ അവതരിക്കുകയെന്ന സാധ്യത പുതിയ ചിത്രങ്ങൾ ശക്തമാക്കുകയാണ്.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് 750 സിസി മോട്ടോര്‍സൈക്കിളിന്റെ വരവിനെ കുറിച്ച് കമ്പനി ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും നല്‍കിയിട്ടില്ല.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

എന്നാല്‍ ഇന്ത്യന്‍ റോഡില്‍ പരീക്ഷണം നടത്തുന്ന പുതു മോഡല്‍, ഔദ്യോഗിക വരവിനുള്ള വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

750 സിസി ട്വിന്‍-സിലിണ്ടര്‍ ജിടി വീണ്ടും — റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളാഗ്ഷിപ്പ് ഉടന്‍?

ഇന്ത്യയ്ക്ക് പുറമെ വിദേശ വിപണികളിലും ഫ്‌ളാഗ്ഷിപ്പ് മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുന്നു.

Most Read Articles

Malayalam
English summary
Royal Enfield 750cc Continental GT Twin-Cylinder Spotted Again. Read in Malayalam.
Story first published: Saturday, May 13, 2017, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X