കോര്‍വെറ്റിന്‍റെ ഏഴാം വരവ്

ഡിട്രോയ്റ്റിലെ നോര്‍ത്ത് അമേരിക്കന്‍ ഇന്‍റര്‍നാഷണല്‍ ഓട്ടോഷോ മറ്റൊരു ഇതിഹാസത്തിന്‍റെ അവതരണത്തിനു കൂടി സാക്ഷ്യം വഹിക്കുന്നു. ഷെവര്‍ലെ കോര്‍വെറ്റിന്‍റെ പുതിയ പതിപ്പായ ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ ഡിട്രോയ്റ്റിലെ ഷെവര്‍ലെ ബൂത്തില്‍ തിരക്കേറ്റുകയാണ്.

ഒരു അമേരിക്കന്‍ സ്പോര്‍ട്സ് കാറിനുണ്ടായിരിക്കേണ്ടവ എന്തെല്ലാമാണോ അതെല്ലാം ഈ വാഹനത്തില്‍ ഭ്രാന്തമായ അളവില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ചക്രങ്ങളിലെ ഭ്രാന്ത് മാത്രമല്ല ഈ വാഹനം പേറുന്നത്. അസാധ്യമായ സൗന്ദര്യം കൂടി കോര്‍വെറ്റ് സ്റ്റിംഗ്റേയില്‍ കാണാം. ചിത്രങ്ങളും കൂടുതല്‍ വിശേഷങ്ങളും താഴെ.

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

450 കുതിരകള്‍ വെകിളി പിടിച്ചുനില്‍ക്കുന്ന വി8 എന്‍ജിന്‍ 610 എന്‍എം എന്ന ഭ്രാന്തമായ ചക്രവീര്യം പകരുന്നു. നാല് സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ ഈ വാഹനത്തിന് സാധിക്കുന്നു.

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

പുതിയ കാലത്തിന്‍റെ മികവുറ്റ സാങ്കേതികതയുടെ ബലത്തില്‍ ഇന്നുവരെ ഇറങ്ങിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വേഗം കൂടിയ കോര്‍വെറ്റാണ് പുറത്തിറങ്ങിയിട്ടുള്ളതെന്ന് ജനറല്‍ മോട്ടോഴ്സ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍ഡ് മാര്‍ക്ക് റിസ്സ് പറയുന്നു.

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

ഡിസൈനിന്‍റെ കാര്യത്തില്‍ ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും ഗൗരവപ്പെട്ട പെന്‍സില്‍ വര്‍ക്കുകള്‍ നടന്നിട്ടുണ്ട്. മുന്‍ മോഡലുമായി വലിയ തോതിലുള്ള വ്യതിയാനം വരുത്തിയിട്ടുണ്ട് ഡിസൈനര്‍മാര്‍.

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

തികച്ചും പുതിയ എന്‍ജിനാണ് പുതിയ കോര്‍വെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതുവരെ ഉപയോഗിച്ചവയില്‍ വെച്ചേറ്റവും കരുത്തുറ്റ ഈ എന്‍ജിന്‍ 6.2 ലിറ്റര്‍ ശേഷിയുള്ളതാണ്.

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

പുതിയ ചേസിസും ഫ്രെയിമും ഘടിപ്പിച്ചിരിക്കുന്നു.

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

വില ഇതുവരെ ഷെവര്‍ലെ പുറത്തുവിട്ടിട്ടില്ല. ലോഞ്ച് സമയത്ത് മാത്രമേ സംഗതി ലഭ്യമാകൂ എന്നാണറിയുന്നത്.

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

ന്യൂ കോര്‍വെറ്റ് സ്റ്റിംഗ്റേ

Most Read Articles

Malayalam
English summary
Chevrolet has unveiled an all new Corvette sports car at the North American International Auto Show in Detroit.
Story first published: Friday, January 18, 2013, 15:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X