ടൊയോട്ടയുടെ ഇക്കോസ്‌പോര്‍ട് എതിരാളി അവതരിച്ചു

19ന് തുടങ്ങിയ ഇന്തോനീഷ്യന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ ദൈഹാട്‌സു അവതരിപ്പിച്ച വരുംതലമുറ 'റഷ്' കോംപാക്ട് എസ്‌യുവി വലിയ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ആരാധകരും ഈ വാഹനത്തിലേക്ക് കണ്ണ് പായിക്കുന്നു. ഇതിന് കാരണമുണ്ട്. ടൊയോട്ടയും ദൈഹാട്‌സുവും ഇന്തോനീഷ്യയിന്‍ വിപണിയില്‍ കൂട്ടുകെട്ടിലാണ്. ഇരുവരും ചേര്‍ന്നാണ് റഷ് എന്ന കോംപാക്ട് യൂട്ടിലിറ്റി വികസിപ്പിച്ചെടുത്തത്. ഈ വാഹനത്തിന്റെ വരുംതലമുറ പതിപ്പ് ഇന്ത്യയിലേക്ക് വരാന്‍ വലിയ സാധ്യതയുണ്ട്. കോംപാക്ട് യൂട്ടിലിറ്റി വിപണിയുടെ വന്‍ വളര്‍ച്ചാനിരക്ക് ടൊയോട്ടയെ കൊതിപ്പിച്ചിട്ടുണ്ട് എന്നു കരുതാതിരിക്കാന്‍ കാരണമൊന്നുമില്ല.

ഇന്തോനീഷ്യയില്‍ ദൈഹാട്‌സു ഈ വാഹനം സിയുവി കണ്‍സെപ്റ്റ് എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇക്കോസ്‌പോര്‍ട് എസ്‌യുവിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ടൊയോട്ട റഷിന് ശേഷിയുണ്ടാകുമോ എന്നതാണ് ചോദ്യം.

ഇക്കോസ്പോർടിനെ വെല്ലാന്‍ ടൊയോട്ട റഷിന് കഴിയുമോ?

ഇന്ത്യയില്‍ പ്രീമിയര്‍ പുറത്തിറക്കുന്ന റിയോ കോംപാക്ട് എസ്‌യുവി ടൊയോട്ട റഷിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ് എന്നറിയാമോ? ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോംപാക്ട് എസ്‌യുവി അര്‍മാദങ്ങള്‍ക്ക് തുടക്കമാവുന്നത് റിയോയുടെ വിപണി പ്രവേശത്തിനു ശേഷമാണ്. ഈ വാഹനത്തിന്റെ പുതിയ തലമുറ പതിപ്പാണ് സിയുവി എന്ന പേരില്‍ ഇന്തോനീഷ്യയില്‍ ഇപ്പോളവതരിച്ചിരിക്കുന്നത്.

ഇക്കോസ്പോർടിനെ വെല്ലാന്‍ ടൊയോട്ട റഷിന് കഴിയുമോ?

ഇക്കോസ്‌പോര്‍ടിന്റെ സ്‌റ്റൈലന്‍ ഡിസൈന്‍ ശൈലി നമ്മെ വന്‍തോതില്‍ ആകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സ്‌റ്റൈലിനോട് ഏറ്റു നില്‍ക്കാന്‍ പാങ്ങുള്ളതാണ് സിയുവി കണ്‍സെപ്റ്റ്. എസ്‌യുവിയുടെ തനതായ സൗന്ദര്യം ഈ വാഹനത്തില്‍ കണ്ടെത്താന്‍ കഴിയും.

ഇക്കോസ്പോർടിനെ വെല്ലാന്‍ ടൊയോട്ട റഷിന് കഴിയുമോ?

വളരെ നേരിയ ഗ്രില്‍ ഇരുവശത്തുമുള്ള ഹെഡ്‌ലാമ്പുകളുമായി ചേരുന്നു. എയര്‍ഡാമിലാണ് സിയുവി ബാഡ്ജ് ഘടിപ്പിച്ചിരിക്കുന്നത്. എയര്‍ഡാമിലേക്ക് കയറി നില്‍ക്കുന്ന വിധത്തില്‍ സ്റ്റോണ്‍ഗാര്‍ഡ് പിടിപ്പിച്ചിരിക്കുന്നു. വിരിവോടെ ഉന്തി നില്‍ക്കുന്ന ഫീല്‍ ജനിപ്പിക്കുന്ന ബംബര്‍ വാഹനത്തിന്റെ ഹൈലൈറ്റാണ്.

ഇക്കോസ്പോർടിനെ വെല്ലാന്‍ ടൊയോട്ട റഷിന് കഴിയുമോ?

നാല് മീറ്ററിന് താഴെയാണ് സിയുവി കണ്‍സെപ്റ്റിന്റെ അളവ്. മുന്‍ കാബിന്‍ ഡോര്‍ പിന്നിലേതിനെ അപേക്ഷിച്ച് വലുതാണ്. ഇവ 'ആത്മഹത്യാ ഡോറി'ന്റെ ശൈലിയില്‍ നിര്‍മിച്ചിരിക്കുന്നു. റോള്‍സ് റോയ്‌സ് കാറുകളില്‍ കാണാറുള്ള നിര്‍മാണ ശൈലിയാണിത്.

ഇക്കോസ്പോർടിനെ വെല്ലാന്‍ ടൊയോട്ട റഷിന് കഴിയുമോ?

നാല് സീറ്റുകളാണ് കണ്‍സെപ്റ്റിനുള്ളത്. പനോരമിക് സണ്‍റൂഫും വാഹനത്തിന് നല്‍കിയിരിക്കുന്നു. 18 ഇഞ്ച് റിം ഘടിപ്പിച്ചിരിക്കുന്നു. ഈ റിമ്മുകള്‍ വാഹനത്തിന്റെ എടുപ്പ് വര്‍ധിപ്പിക്കുന്നുണ്ട്.

ഇക്കോസ്പോർടിനെ വെല്ലാന്‍ ടൊയോട്ട റഷിന് കഴിയുമോ?

പിന്നില്‍ എക്‌സോസ്റ്റ് പൈപ്പ് ഘടിപ്പിച്ചിരിക്കുന്നത് മധ്യത്തിലാണ്.

Most Read Articles

Malayalam
English summary
Daihatsu CUV Concept has been premiered in the 2013 Indonesian Motor Show.
Story first published: Tuesday, September 24, 2013, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X