പുതിയ കാലത്തിന്റെ സ്പിരിറ്റില്‍ നിസ്സാന്‍ എക്‌സ് ട്രെയില്‍

Posted By:

പുതിയ നിസ്സാന്‍ എക്‌സ് ട്രെയില്‍ ഫ്രാങ്ഫര്‍ട് മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നു. നിസ്സാന്‍ സിഇഒ കാര്‍ലസ് ഗൂസനാണ് എക്‌സ് ട്രെയിലിന്റെ അവതരണം നടത്തിയത്. എട്ട് ദശകങ്ങള്‍ നീണ്ട ചരിത്രത്തില്‍ നിസ്സാന്‍ നടത്തിയ മുന്നേറ്റങ്ങളുടെയെല്ലാം സാക്ഷ്യമായി പുതിയ എക്‌സ് ട്രെയിലിനെ ചൂണ്ടിക്കാട്ടാന്‍ കാര്‍ലസ് ഗൂസന്‍ കാണിച്ച ഉത്സാഹം ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടു.

ഇന്ത്യയില്‍ 22.5 ലക്ഷത്തിന്റെ പരിസരത്തില്‍ വില തുടങ്ങുന്ന ഈ എസ്‌യുവി ശരിയായ വില്‍പന ഇപ്പോഴും കണ്ടെത്തിയിട്ടില്ല. മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ് നിലവില്‍ ഈ വാഹനം. ഇതേ വിലനിലവാരത്തില്‍ ആഡംബര കമ്പനികളില്‍ നിന്നുള്ള കോംപാക്ട് വാഹനങ്ങള്‍ നിരവധി എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും ഒരു പെര്‍ഫെക്ട് എസ്‌യുവി എന്ന നിലയില്‍ എക്‌സ് ട്രെയില്‍ വേറിട്ടു നില്‍ക്കുന്നു.

New Nissan X-Trail

മുന്‍വശത്തു തന്നെ പുതിയ എക്‌സ് ട്രെയിലിന്റെ ശില്‍പപരമായ വ്യത്യാസം കാണാവുന്നതാണ്. ഹെഡ്‌ലാമ്പിന്റെ ഡിസൈന്‍ പുതിയ കാലത്തിന്റെ സ്പിരിറ്റ് ഏറ്റെടുത്തിരിക്കുന്നു. ഗ്രില്ലിലെ നിസ്സാന്‍ ലോഗോയ്ക്ക് താഴെയുള്ള ക്രോമിയം പട്ട നിസ്സാന്‍ വാഹനങ്ങളുടെ പുതിയ ഡിസൈന്‍ ശൈലിക്കനുസൃതമായി മാറിയിരിക്കുന്നതായി കാണാം.

New Nissan X-Trail

ഹൈ - ലോ ബീം ലൈറ്റ് കോളങ്ങളില്‍ എല്‍ഇഡി ലൈറ്റുകളുടെ സാന്നിധ്യമുണ്ട്.

New Nissan X-Trail

മൊത്തത്തിലുള്ള കാഴ്ചയില്‍ വാഹനം കുറെയേറെ 'ചെറുപ്പം' (കോംപാക്ട്‌നെസ്) കൈവരിച്ചിരിക്കുന്നതായി കാണാം. പിന്‍വശത്തിന്റെ ഡിസൈന്‍ അസാധ്യമാംവണ്ണം മാറിയിരിക്കുന്നു. മുന്‍ പതിപ്പിനെ അപേക്ഷിച്ച് സ്റ്റൈലില്‍ ദീര്‍ഘദൂരം സഞ്ചരിച്ചിരിക്കുന്നു പുതിയ എക്‌സ് ട്രെയില്‍.

New Nissan X-Trail

പിയാനോ ബ്ലാക് നിറത്തിലാണ് എക്‌സ് ട്രെയിലിന്റെ ഇന്‍രീരിയര്‍ വരുന്നത്. ക്രോമിയത്തിന്റെ സാന്നിധ്യം നിറയെ കാണാം. ചിത്രത്തില്‍ കാണാവുന്നതുപോലെ മുന്‍ കാബിനില്‍ സ്ഥലസൗകര്യത്തിന്റെ പിശുക്കൊന്നുമില്ല.

New Nissan X-Trail

നിസ്സാന്‍ വികസിപ്പിച്ചെടുത്ത അത്യാധുനികമായ 'ആള്‍ മോഡ് 4X4ഐ' എന്ന ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ച ചാസിയാണ് പുതിയ എക്‌സ്‌ട്രെയിലിനെ പേറുന്നത്.

New Nissan X-Trail

നിസ്സാന്റെ സ്വന്തമായ 'നിസ്സാന്‍കണക്ട്' എന്റര്‍ടെയ്ന്‍മെന്റ് സന്നാഹം വാഹനത്തിന് നല്‍കിയിരിക്കുന്നു.

English summary
The New Nissan X-Trail has been unveiled by President and CEO, Carlos Ghosn at the Frankfurt Motor Show.
Story first published: Wednesday, September 11, 2013, 18:51 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark