ഹോണ്ട മൊബിലിയോ (ബ്രിയോ എംപിവി) അവതരിച്ചു

ഇന്ത്യയിലേക്ക് വരാനുള്ള ഹോണ്ടയുടെ ബ്രിയോ അടിസ്ഥാനമാക്കിയ ചെറു എംപിവി, ഹോണ്ട മൊബിലിയോ ഇന്തോനീഷ്യ അന്താരാഷ്ട്ര മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. എല്‍എംപിവി (ലൈറ്റ് മള്‍ടി പര്‍പസ് വെഹിക്കിള്‍) എന്ന് ഹോണ്ട വിശേഷിപ്പിക്കുന്ന ഈ വാഹനം, ഇന്തോനീഷ്യയില്‍ സുസൂക്കി എര്‍റ്റിക, ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി എന്നീ വാഹനങ്ങളുമായി എതിരിട്ടു നില്‍ക്കും.

ഗുണനിലവാരമേറിയ നിര്‍മിതിയും സ്‌പോര്‍ടി പ്രകടനവും വാഗ്ദാനം ചെയ്യുന്നതാണ് മൊബിലിയോ എംപിവിയെന്ന് ഹോണ്ട പറയുന്നു. ഇന്തോനീഷ്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി 4.4 മീറ്റര്‍ നീളത്തിലാണ് മൊബിലിയോ നിര്‍മിക്കുക. ഇന്ത്യയിലേക്ക് വരുമ്പോള്‍ ടാക്‌സിളവു കൂടി പരിഗണിച്ച് 4 മീറ്ററിനുള്ളിലേക്ക് മൊബിലിയോയെ ഒതുക്കിയേക്കും. 185 എംഎം എന്ന മികവുറ്റ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്നുണ്ട് വാഹനം. 2650 എംഎം ആണ് വീല്‍ബേസ്.

ഡ്യുവല്‍ സോളിഡ് മോഷന്‍'

ഡ്യുവല്‍ സോളിഡ് മോഷന്‍'

ഡ്യുവല്‍ സോളിഡ് മോഷന്‍' എന്നാണ് ഹോണ്ട മൊബിലിയോയുടെ ഡിസൈന്‍ ഫിലോസഫിക്ക് ഹോണ്ടയിട്ട പേര്. ചടുലതയും കരുത്തും ഒരുപോലെ പ്രകടിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കണം കാര്‍ എന്നതാണ് ഈ ഫിലോസഫിയുടെ അര്‍ത്ഥം.

Honda Mobilio LMPV

സ്‌പോര്‍ടി സൗന്ദര്യം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം വലിയ ബംപറുകള്‍. ഇത് വാഹനത്തിന് ഒരല്‍പം 'പ്രീമിയംനെസ്' പകരുന്നുമുണ്ട്. വശങ്ങളിലെ കാരക്ടര്‍ ലൈനുകള്‍ മൊബിലിയോയുടെ ചലനാത്മകത വര്‍ധിപ്പിക്കുന്നു.

Honda Mobilio LMPV

പിന്‍വശത്തു നിന്നുള്ള കാഴ്ചയില്‍ ഒരു എസ്‌യുവിയുടെ പരുക്കന്‍ സൗന്ദര്യം ഫീല്‍ ചെയ്യും. സ്റ്റൈലന്‍ സ്‌പോയ്‌ലറും പിന്‍വശത്ത് ഘടിപ്പിച്ചിരിക്കുന്നു. എല്‍ഇഡി സ്റ്റോപ് ലാമ്പാണ് പിന്നിലുള്ളത്.

Honda Mobilio LMPV

പോളിഷ്ഡ് അലൂമിനിയത്തിലാണ് ഹെഡ്‌ലാമ്പ് നിര്‍മിച്ചിരിക്കുന്നത്. കാഴ്ചയില്‍ പ്രീമിയം സ്വഭാവം തോന്നിപ്പിക്കാന്‍ ഇതിന് സാധിക്കും. 15 ഇഞ്ച് അലൂമിനിയം വീലുകളാണ് മൊബിലിയോയിലുള്ളത്.

ഇന്റീരിയർ

ഇന്റീരിയർ

കംഫര്‍ട്ടിന് പ്രാധാന്യം നല്‍കിയുള്ള നിര്‍മിതിയാണ് ഉള്‍വശത്ത്. ഹോണ്ടയുടെ 'മാന്‍ മാക്‌സിമം മെഷീന്‍ മിനിമം' എന്ന ശില്‍പസിദ്ധാന്തം ഉള്‍വശത്ത് പ്രയോഗിച്ചിരിക്കുന്നു. ഉദാരമായ സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നതിന് ഹോണ്ട ഡിസൈന്‍ എന്‍ജിനീയര്‍മാര്‍ കിണഞ്ഞ് പണിഞ്ഞിരിക്കുന്നു. മൂന്നാമത്തെ നിരയില്‍ സ്ഥലസൗകര്യം കുറവായിരിക്കുമെഹ്കിലും അവിടെയും കംഫര്‍ട്ടിന് കുറവ് വരരുതെന്ന നിര്‍ബന്ധത്തോടെയാണ് നിര്‍മാണം. മുന്‍ കാബിനില്‍ ഇന്‍സ്ട്രൂമെന്റ് പാനലിന്റെ അടിഭാഗം കുറച്ചിരിക്കുന്നത് ലെഗ്‌റൂം വര്‍ധിപ്പിക്കും. സീറ്റുകളുടെ പിന്‍വശം ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന രീതിയിലാണ് ഡിസൈന്‍. ഇത് നടുവിലെയും പിന്നിലെയും കാലുകള്‍ വെക്കാനുള്ള സൗകര്യം വര്‍ധിപ്പിക്കും. പിന്‍ കാബിനുകളിലെ എയര്‍ കണ്ടീഷണര്‍ പാനലിനു കൂടി ഇടം നല്‍ക്കൊണ്ടാണ് നീ-റൂം നിലനിര്‍ത്തിയിട്ടുള്ളതെന്നോര്‍ക്കുക. മികച്ച ഹെഡ്‌റൂം ലഭ്യമാകുന്ന വിധത്തില്‍ ഉയരത്തിലാണ് റൂഫ്. പിന്നിലെ സീറ്റുകള്‍ മടക്കി ബൂട്ട്‌സ്‌പേസ് വര്‍ധിപ്പിക്കാവുന്നതാണ്.

Honda Mobilio LMPV

4390 എംഎം നീളവും 1680 എംഎം വീതിയും 1610 എംഎം ഉയരവുമുണ്ട് ഹോണ്ട മൊബിലിയോയ്ക്ക്. 2650 എംഎം ആണ് വീല്‍ബേസ്. 185 എംഎം എന്ന മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് ലഭ്യമാക്കുന്നു വാഹനം. 5.2 ടേണിംഗ് റേഡിയസ്സാണ് വണ്ടിക്കുള്ളത്.

എന്‍ജിന്‍

എന്‍ജിന്‍

1.5 ലിറ്ററിന്റെ ഹോണ്ട ഐവിടിഇസി, 16 വാല്‍വ് 4 സിലിണ്ടര്‍ എന്‍ജിനായിരിക്കും മൊബിലിയോയില്‍ സേവനം നടത്തുക. 6,600 ആര്‍പിഎമ്മില്‍ 118 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കും ഇവന്‍. ചക്രവീര്യം 4,800 ആര്‍പിഎമ്മില്‍ 14.4 എന്‍എം. രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഹനത്തിനുണ്ട്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സിനെക്കൂടാതെ ഒരു ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പും എത്തും.

Honda Mobilio LMPV

ഡ്യുവല്‍ ഫ്രണ്ട് എസ്ആര്‍എസ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ആഘാതം കുറയ്ക്കുന്ന ഹെഡ്‌റെസ്റ്റുകള്‍ തുടങ്ങി സുരക്ഷാ സംവിധാനങ്ങളുണ്ട് വാഹനത്തില്‍.

Most Read Articles

Malayalam
English summary
Honda officially unveils Honda Mobilio Prototype for the first time in the world at the Indonesia International Motor Show 2013 (IIMS).
Story first published: Thursday, September 19, 2013, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X