ജാഗ്വറിന്റെ ജാതകം മാറ്റുന്ന ക്രോസ്സോവര്‍

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഫ്രാങ്ഫര്‍ടില്‍ പുറത്തിറക്കിയ പുതിയ സ്‌പോര്‍ട്‌സ് ക്രോസ്സോവര്‍, സി-എക്‌സ്17, പല വിധത്തിലുള്ള പുതുക്കം കൊണ്ടുവരുന്നു. ജാവരിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സംഗതി, ഈ വാഹനം കമ്പനിയുടെ ആദ്യത്തെ ക്രോസ്സോവറാണ് എന്നതത്രെ.

വേറെയും നിരവധി സവിശേഷതകള്‍ ഈ ക്രോസ്സോവര്‍ കണ്‍സെപ്റ്റ് പേറുന്നുണ്ട്. അവ താഴെ വായിക്കാം.

Jaguar Land Rover C-X17 Crossover Concept At Frankfurt Auto Show

അലൂമിനിയം മോണോകോക്ക് അസ്തിയാണ് സി-എക്‌സ്17 കണ്‍സെപ്റ്റിനെ വേറിട്ടു നിറുത്തുന്ന ഒരു പ്രധാന ഘടകം. ജാഗ്വര്‍ കാറുകളില്‍ ഇന്നുവരെ അലൂമിനിയിം ചാസി ഉപയോഗിച്ചിട്ടില്ല. പുതിയ ചാസി വാഹനത്തിന്റെ ഭാരം വലിയ തോതില്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നു.

Jaguar Land Rover C-X17 Crossover Concept At Frankfurt Auto Show

മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം ആണ് സി-എക്‌സ്17-ന്റേത്. ഈ പ്ലാറ്റ്‌ഫോമില്‍ മറ്റ് വാഹനങ്ങളെയും ഉള്‍ക്കൊള്ളുവാന്‍ പ്രയാസമുണ്ടാവില്ല. അതായത്, ജാഗ്വറിന്റെ സെഡാന്‍ കാറുകള്‍കള്‍ക്കും ഇതേ പ്ലാറ്റ്‌ഫോമില്‍ നിലയുറപ്പിക്കാം. ഭാവിയില്‍ ജാഗ്വറിന്റെ എട്ടോളം കാറുകള്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുമെന്നാണ് അറിയുന്നത്.

Jaguar Land Rover C-X17 Crossover Concept At Frankfurt Auto Show

വന്‍ തോതിലുള്ള നിക്ഷേപമാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണത്തിനായി ജാഗ്വര്‍ നടത്താനൊരുങ്ങുന്നത്. 1.5 ബില്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ് നിക്ഷേപം. 1700ലധികം പുതിയ തൊഴിലവസരങ്ങള്‍ ഇത് സൃഷ്ടിക്കും.

Jaguar Land Rover C-X17 Crossover Concept At Frankfurt Auto Show

സി-എക്‌സ്17 ക്രോസ്സോവര്‍ 2015ല്‍ വിപണിയില്‍ ലോഞ്ച് ചെയ്യപ്പെടും എന്നാണ് കരുതുന്നത്.

Jaguar Land Rover C-X17 Crossover Concept At Frankfurt Auto Show

ഇതിനിടെ ജാഗ്വറിന്റെ ആഗോള വില്‍പന സൂചിക മികച്ച നിലയിലാണെന്ന വാര്‍ത്തകളും വരുന്നുണ്ട്. ഓഗസ്റ്റ് മാസത്തില്‍ 27,852 യൂണിറ്റ് വാഹനങ്ങള്‍ ലോകത്തെമ്പാടുമായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വിറ്റു. ഇത് 28 ശതമാനത്തിന്റെ വര്‍ധനവാണ് കാണിക്കുന്നത്. നടപ്പ് വര്‍ഷത്തിലെ ഇതുവരെയുള്ള വില്‍പനയില്‍ 16 ശതമാനം വില്‍പന വര്‍ധനവ് കാണിക്കുന്നുണ്ട് കമ്പനി.

Most Read Articles

Malayalam
English summary
Jaguar Land Rover has unveiled the C-X17 concept in the Frankfurt auto show.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X