ലക്‌സസ് ക്രോസ്സോവര്‍ കണ്‍സെപ്റ്റ് ഫ്രാങ്ഫര്‍ടിലേക്ക്

ഇത്തവണത്തെ ഫ്രാങ്ഫര്‍ട് മോട്ടോര്‍ഷോയില്‍ ഏറെ ശ്രദ്ധനേടുന്നത് എസ്‌യുവി/ക്രോസ്സോവര്‍ കണ്‍സെപ്റ്റുകളായിരിക്കും എന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. ലോകമെമ്പാടും ക്രോസ്സോവറുകള്‍ക്ക് അനുകൂലമായ ഒരു ട്രെന്‍ഡ് ഈയിടെയായി വളര്‍ന്നിട്ടുണ്ട്. കാര്‍ നിര്‍മാതാക്കളെല്ലാം ഇത്തരം വാഹനങ്ങള്‍ക്ക് പിന്നാലെ പായാന്‍ തുടങ്ങിയിരിക്കുകയാണ്.

ലക്‌സസില്‍ നിന്നുള്ള എല്‍എഫ് എന്‍എക്‌സ് ക്രോസ്സോവര്‍ കണ്‍സെപ്റ്റ് ഇതിനകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കമ്പനി ഇതാദ്യമായാണ് ഒരു ക്രോസ്സോവര്‍ കണ്‍സെപ്റുമായി ഒരു ഓട്ടോ ഷോയിലേക്ക് പോകുന്നത്. അതറുന്ന ഡിസൈനിലുള്ള ഈ വാഹനത്തെ നേരിട്ട് കാണാനുള്ള അവതരത്തിനായി ഫ്രാങ്ഫര്‍ടിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ഓട്ടോമൊബൈല്‍ ഭ്രാന്തന്മാര്‍.

Lexus LF-NX Crossover Concept

പരമ്പരാഗതമായ ഡിസൈന്‍ തത്വങ്ങളെ പൊളിച്ചിടുന്നതാണ് ലക്‌സസ് എല്‍എഫ് എന്‍എക്‌സിന്റെ ശില്‍പം. എല്‍ ഫൈനെസ്സെ ഡിസൈന്‍ തീം എന്ന പേരില്‍ ലക്‌സസ് രൂപപ്പെടുത്തിയ ഡിസൈനാണിത്.

Lexus LF-NX Crossover Concept

എയര്‍ ഇന്‍ടേക്ക്, ഗ്രില്‍ എന്നിവയെ പ്രത്യേകം വേര്‍ തിരിച്ച് ശരീരത്തെ പരമാവധി മൂടിനിര്‍ത്താന്‍ ശ്രമിക്കുന്ന സാധാരണ ഡിസൈനുകളില്‍ നിന്ന് ഈ മുഖം വ്യത്യസ്തമാകുന്നു. ശരീരത്തില്‍ എവിടെയും സ്മൂത്ത് എന്ന് വിളിക്കാവുന്ന ഒരു വര പോലും കാണാതിരിക്കാന്‍ ഡിസൈനര്‍മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഡിസൈനറുടെ 'മൂര്‍ച്ച'യേറിയ പെന്‍സില്‍ പ്രയോഗമാണ് നടന്നിരിക്കുന്നത്.

Lexus LF-NX Crossover Concept

ലക്‌സസിന്റെ ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. എസ്‌യുവി മോഡലുകള്‍ക്ക് അനുയോജ്യമാകുന്ന വിധത്തില്‍ തങ്ങളുടെ ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റത്തെ പുതുക്കിയിട്ടുണ്ടെന്ന് ലക്‌സസ് പറയുന്നു.

Lexus LF-NX Crossover Concept

പിന്‍വശത്തു നിന്നുള്ള കാഴ്ചയിലും എല്‍എഫ് എന്‍എക്‌സ് കിടിലനാണ്. മുന്നില്‍ നിന്നുള്ള കാഴ്ചയെ വെല്ലുവാന്‍ തക്ക ശേഷി പിന്‍വശത്തിന്റെ ഡിസൈനിനുണ്ട്.

Lexus LF-NX Crossover Concept

അത്യാധുനികമായ ശില്‍പസൗന്ദര്യം കാണാന്‍ കഴിയും ഇന്‍രീരിയറില്‍. സണ്‍റൈസ് യെല്ലോ, കറുത്ത തുകല്‍ എന്നിവയുടെ വിദഗ്ധമായ സമ്മേളനം ഇവിടെ കാണാം.

Most Read Articles

Malayalam
English summary
Lexus, which until now had only landed with saloon and coupe concepts at auto shows. It's now trying its hands with the LF-NX crossover concept.
Story first published: Thursday, September 5, 2013, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X