മെല്‍ബണ്‍ ഓട്ടോഷോയുടെ അടപ്പൂരി

Posted By:

2013 മെല്‍ബണ്‍ മോട്ടോര്‍ ഷോ റദ്ദാക്കി. നടപ്പ് വര്‍ഷം മോട്ടോര്‍ ഷോ നടക്കില്ലെന്ന് ഓസ്ട്രേലിയന്‍ ഇന്‍റര്‍നാഷണല്‍ മോട്ടോര്‍ ഷോ (AIMS) അധികൃതര്‍ അറിയിച്ചു.

വാഹനക്കമ്പനികളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതാണ് ഓട്ടോ ഷോ റദ്ദ് ചെയ്യാനുള്ള പ്രധാന കാരണം. ഓസ്ട്രേലിയയിലെ മറ്റൊരു പ്രധാന ഓട്ടോ ഷോ ആയ സിഡ്‍നി ഓട്ടോ ഷോയുടെ ഭാവിയും അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സിഡ്‍നിയുമായി മുമ്പോട്ട് പോകണോ എന്ന കാര്യം എയിംസ് പരിശോധിച്ചുവരികയാണ്.

Melbourne Motor Show

നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള നിരവധി ഓട്ടോ ഷോകളാണ് ഇടക്കാലത്ത് ഇല്ലാതായിത്തീര്‍ന്നിട്ടുള്ളത്. ബ്രിസ്ബെയ്ന്‍, അഡലൈഡ്, പെര്‍ത് ഓട്ടോഷോകളുടെയെല്ലാം അടപ്പ് പൂട്ടി.

വലിപ്പം കുറഞ്ഞ പ്രദര്‍ശന ഹാളിലാണ് മെല്‍ബണ്‍ കഴിഞ്ഞ തവണ പ്രദര്‍ശനം നടത്തിയത്. ഇത് വാഹനക്കമ്പനികളെ അതൃപ്തരാക്കിയിരുന്നു.

ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ മീഡിയയെ കാര്യമായി ആശ്രയിച്ചു തുടങ്ങിയതോടെ വാഹനങ്ങളെ നേരിട്ടു കാണുന്നതിലുള്ള കമ്പം കുറഞ്ഞുവരുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മുന്‍കാലങ്ങളില്‍ കണ്‍സെപ്റ്റുകളും മറ്റും കാണണമെങ്കില്‍ ഇത്തരം ഓട്ടോഷോകളും അപൂര്‍വമായിരുന്ന മാഗസിനുകളും മാത്രമായിരുന്നു ആശ്രയം. ഇന്ന് സ്ഥിതി വലിയ തോതില്‍ മാറി.

സിഡ്‍നി മോട്ടോര്‍ ഷോയും മെല്‍ബണ്‍ മോട്ടോര്‍ഷോയും ഒരു ലയനത്തിന് സാധ്യതയുണ്ടോ എന്ന കാര്യം ആലോചനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും നടത്തിപ്പുകാര്‍ ഉത്സാഹം കുറവാണ്. ലയനം നടത്തിയതിനു ശേഷവും കാര്യമായ പ്രതികരണം ലഭിച്ചില്ലെങ്കിലെന്ത് ചെയ്യും എന്ന് ചിലര്‍ ചോദിക്കുന്നു.

English summary
The Australian International Motor Show (AIMS) Joint Venture has announced its decision to cancel the Melbourne Motor Show.
Story first published: Wednesday, March 27, 2013, 19:08 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark