Just In
- 11 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 11 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 12 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 13 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മിനി ജോണ്‍ കൂപ്പര്‍ വര്‍ക്സ് കണ്‍സെപ്റ്റ് ദിവിടെ
മിനി കൂപ്പര്‍ ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് പതിപ്പായ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്സ് കണ്‍സെപ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്. അടുത്ത വര്‍ഷം ആദ്യമാസത്തില്‍ നടക്കുന്ന ഡിട്രോയ്റ്റ് നോട്ടോര്‍ ഷോയില്‍ ഈ കിടിലന്‍ മിനിയെ കാണാന്‍ കഴിയുമെന്നാണ് അറിയുന്നത്. മിനി ജോണ്‍ കൂപ്പര്‍ വര്‍ക്സ് എന്ന പേരില്‍ നേരത്തെ ഒരു വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ് മോഡല്‍ നിര്‍മിച്ചിരുന്നു മിനി. ഈ ബ്രാന്‍ഡില്‍ നിന്ന് വോള്യം വിപണിയിലെക്ക് പെര്‍ഫോമന്‍സ് പതിപ്പ് വരുന്നത് ഇതാദ്യമാണ്.
കാറിന്റെ സാങ്കേതികവശങ്ങള്‍ കമ്പനി ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഡിട്രോയ്റ്റ് ഷോയില്‍ വെച്ച് കാര്യങ്ങല്‍ വിശദമായി അറിയമെന്നാണ് കരുതേണ്ടത്. വാഹനത്തിന്റെ ലഭ്യമായ ചിത്രങ്ങളും വിവരങ്ങളും ചുവടെ വായിക്കാം.

ഡിട്രോയ്റ്റ് മോട്ടോര്‍ ഷോയില്‍ അഥവാ നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്സ് അവതരിപ്പിക്കപ്പെടൂ. 2014 ജനുവരിയിലാണ് ഇത് സംഭവിക്കുക.

ചിത്രങ്ങളില്‍ കാണുന്നത് കണ്‍സെപ്റ്റ് രൂപമാണ്. ഇക്കാണുന്നതെല്ലാം ഉല്പാദന പതിപ്പിലുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ജോണ്‍ കൂപ്പര്‍ വര്‍ക്സ് വരുന്നത് ചാര നിറത്തിന്റെയും ചുവപ്പിന്റെയും കിടിലന്‍ കോമ്പിനേഷനിലാണ്.

അലോയ് വീലുകളുടെ ഡിസൈന്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കും. വളരെ ഭാരക്കുറവുള്ള ദ്രവ്യങ്ങളുപയോഗിച്ചാണ് വീലുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ഫോഗ് ലാമ്പുകളുടെ ഇടത്തില്‍ വലിയ എയര്‍ ഇന്‍ടേക്കുകള്‍ ഇടം പിടിച്ചിരിക്കുന്നതായി കാണാം മിനി ജോണ്‍ കൂപ്പര്‍ വര്‍ക്സ് കണ്‍സെപ്റ്റില്‍. കരുത്തുറ്റ എന്‍ജിനാവശ്യമായ ഓക്സിജനെത്തിക്കുന്നതില് ഈ എയര്‍ ഇന്‍ടേക്കുകള്‍ വലിയ പങ്ക് വഹിക്കും. 200 കുതിരക്കരുത്തിലധികം എന്ജിന് പകരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.