മിത്സുബിഷിയുടെ മൂന്ന് അവതാരങ്ങള്‍ ടീസ് ചെയ്യുന്നു

Posted By:

ടോക്കിയോ മോട്ടോര്‍ഷോയില്‍ കൗതുകം നിറയ്ക്കുവാന്‍ മിത്സുബിഷിയും തയ്യാറെടുക്കുന്നു. മൂന്ന് പുതിയ കണ്‍സെപ്റ്റുകള്‍ ടോക്കിയോവില്‍ അവതരിപ്പിക്കാമെന്ന തീരുമാനവുമായാണ് മിത്സുബിഷി ഇറങ്ങിയിരിക്കുന്നത്. ഇവ മൂന്നിന്റെയും ടീസര്‍ ചിത്രം പുറത്തുവിട്ടാണ് കമ്പനി തങ്ങളുടെ തീരുമാനം അറിയിച്ചത്.

മിസ്തുബിഷി കണ്‍സെപ്റ്റ് ആക്ടിവ് റണ്‍എബൗട്ട്, ജിസി പിഎച്ച്ഇവി (ഗ്രാന്‍ഡ് ക്രൂയിസര്‍), എക്‌സ്ആര്‍ പിഎച്ച്ഇവി അഥവാ ക്രോസ്സ് റണ്ണര്‍ എന്നിങ്ങനെയാണ് മിത്സുബിഷിയുടെ പത്രക്കുറിപ്പ് ഈ ടീസര്‍ ചിത്രത്തിലെ താരങ്ങളെ വിശേഷിപ്പിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഒരു പുതിയ ശില്‍പം

ഒരു പുതിയ ശില്‍പം

മിത്സുബിഷി മൂന്ന് കണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കുന്നു എന്നു മാത്രമായി ഇതിനെ ചുരുക്കിക്കാണാനാവില്ല. പുതിയ ലോകത്തിന്റെ ഡിസൈന്‍ പ്രത്യയശാസ്ത്രത്തോട് ഇഴുകിച്ചേരുവാനുള്ള ഒരു വലിയ ശ്രമമാണ് മിത്സുബിഷി നടത്തുന്നത്. കമ്പനിയുടെ ഡിസൈനര്‍മാര്‍ നടത്തിയ പുതിയ ശ്രമങ്ങളെ ഇവിടെ വ്യക്തമായിത്തന്നെ വായിച്ചെടുക്കാം.

മിത്സുബിഷി ആക്ടിവ് റണ്‍എബൗട്ട്

മിത്സുബിഷി ആക്ടിവ് റണ്‍എബൗട്ട്

ഇതൊരു എംപിവി കണ്‍സെപ്റ്റാണ്. മിത്സുബിഷിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്റീരിയര്‍ ഒരു 'കൊക്കൂണ്‍' പോലെ അനുഭവപ്പെടാം.

എക്‌സ്ആര്‍ പിഎച്ച്ഇവി അഥവാ ക്രോസ് റണ്ണര്‍ (ചെറു യൂട്ടിലിറ്റി)

എക്‌സ്ആര്‍ പിഎച്ച്ഇവി അഥവാ ക്രോസ് റണ്ണര്‍ (ചെറു യൂട്ടിലിറ്റി)

ഇതൊരു വരുംതലമുറ ഹൈബ്രിഡ് വാഹനമാണ്. ഇലക്ട്രിക് - പെട്രോള്‍ ഇന്ധനങ്ങളില്‍ ഓടുന്നതായിരിക്കും ഈ ചെറു എസ്‌യുവി. ഇലക്ട്രിക് വാഹനമാണെന്നത് ഒരു കാരണവശാലും ഈ എസ്‌യുവിയുടെ ഓഫ് റോഡിംഗ് ശേഷിയില്‍ വിട്ടു വീഴ്ച ചെയ്യലാകില്ലെന്ന് ഉറപ്പ് നല്‍കുന്നു കമ്പനി.

ജിസി പിഎച്ച്ഇവി (ഗ്രാന്‍ഡ് ക്രൂയിസര്‍)

ജിസി പിഎച്ച്ഇവി (ഗ്രാന്‍ഡ് ക്രൂയിസര്‍)

പരമ്പരാഗത ഇന്ധനത്തിലോടുന്ന ഒരു പെര്‍ഫെക്ട് എസ് യുവിയായിരിക്കും ഇവന്‍. പൂര്‍ണ വലിപ്പത്തിലുള്ള ഈ എസ്‌യുവിയില്‍ മിത്സുബിഷിയുടെ തനത് സാങ്കേതികതയായ 'സൂപ്പര്‍ ആള്‍ വീല്‍ കണ്‍ട്രോള്‍' ഘടിപ്പിക്കും.

English summary
Mitsubishi is teasing the images of its new concepts which are looking for Tokyo Motor Show unveiling.
Story first published: Tuesday, October 8, 2013, 17:49 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark