പുതുതലമുറ മിനി നവംബര്‍ 18ന്

വരുംതലമുറ മിനി, 2013 ലോസ് ആഞ്ജലസ് ഓട്ടോഷോ തുടങ്ങുന്നതിന് നാല് ദിവസം മുമ്പ് അവതരിക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു. ഓട്ടോഷോയില്‍ വെച്ച് അവതരിപ്പിക്കപ്പെടുമെന്നാണ് നേരത്തെ കേട്ടിരുന്ന വാര്‍ത്തകള്‍. നാല് ദിവസം മുമ്പത്തേക്ക് അവതരണം മാറ്റിയതിന് കാരണമുണ്ട്. സര്‍ അലക് ഇസ്സിഗണിസ് ജനിച്ച ദിവസമാണിത്.

മിനി കാര്‍ വികസിപ്പിച്ചെടുത്തത് ഇങ്ങോരാണ് എന്നതാണ് കാര്യം. 107 വര്‍ഷം മുമ്പാണ് ഇസ്സിഗണിസ് ജനിച്ചത്. ലോസ് ആഞ്ജലസ്സ് ഓട്ടോഷോയുടെ മാധ്യമങ്ങള്‍ക്കായുള്ള പ്രദര്‍ശനം 20നു തന്നെ തുടങ്ങും. മിനിയെ അന്നുതന്നെ നമുക്ക് കാണാന്‍ സാധിക്കും.

The Next Generation Mini

പുതിയ മിനിയുടെ പ്ലാറ്റ്‌ഫോമില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല ആരും. ബിഎംഡബ്ല്യു യുകെഎല്‍ പ്ലാറ്റ്‌ഫോമിലാണ് എല്ലാ മിനി മോഡലുകളും നിലകൊള്ളുന്നത്.

നവെബര്‍ 22നു തന്നെ തുടങ്ങുന്ന ടോക്കിയോ മോട്ടോര്‍ ഷോയിലും ഈ പുതിയ മിനിയെ കാണാം എന്നാണ് കരുതുന്നത്.

എന്‍ജിന്‍ സവിശേഷത, ലഭ്യമായ വിവരങ്ങള്‍ പറയുന്നതു പ്രകാരം, 1.5 ലിറ്ററിന്റെ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റായിരിക്കും. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Most Read Articles

Malayalam
English summary
The New generation mini will be premiered just before the 2013 Los Angeles Auto Show.
Story first published: Thursday, August 8, 2013, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X