ഫ്രാങ്ഫര്‍ടിലേക്ക് ടൊയോട്ട യാരിസ് ഹൈബ്രിഡ്
ഫ്രാങ്ഫര്‍ട് മോട്ടോര്‍ഷോയിലേക്ക് ടൊയോട്ടയില്‍ നിന്നുള്ള ഒരു വാഹനത്തിന്റെ സൂചനകള്‍ നേരത്തെ ടീസര്‍ ചിത്രങ്ങള്‍ വഴി കമ്പനി പുറത്തു വിട്ടിരുന്നു. ഈ വാഹനത്തിന്റെ പൂര്‍ണമായ സ്‌കെച്ചുകള്‍ പുറത്തു വിട്ടിരിക്കുകയാണ് ടൊയോട്ടയിപ്പോള്‍. യാരിസ് ഹാച്ച്ബാക്കിന്റെ ഹൈബ്രിഡ് പതിപ്പാണ് കണ്‍സെപ്റ്റ് രൂപത്തില്‍ ഫ്രാങ്ഫര്‍ടിലേക്ക് തയ്യാറെടുക്കുന്നത്.
യാരിസ് ഹാച്ച്ബാക്കിന് ഒരു ഹൈബ്രിഡ് പതിപ്പ് ഉടനെയെങ്ങാനും ഉണ്ടാകും എന്ന് ഈ കണ്‍സെപ്റ്റിന്റെ പിറവി അര്‍ത്ഥമാക്കുന്നില്ല. എങ്കിലും ഭാവിയിലേക്ക് തങ്ങളും തയ്യാറെടുക്കുന്നു എന്നൊരു സൂചന ലോകത്തിന് നല്‍കുവാന്‍ ഈ കണ്‍സെപ്റ്റിന് കഴിയും.

400 കുതിരകളുടെ കരുത്ത് കണ്‍സെപ്റ്റ് വാഹനത്തിനുണ്ടെന്ന് ടൊയോട്ട പറയുന്നു. 1.6 ലിറ്ററിന്റെ ഗ്ലോബല്‍ റേസ് എന്‍ജിനാണ് ഘടിപ്പിക്കുന്നത്.

രണ്ട് കരുത്തുറ്റ ഇലക്ട്രിക് മോട്ടോറുകളും വാഹനത്തിലുണ്ടായിരിക്കും. ആള്‍ വീല്‍ ഡ്രൈവിലാണ് കണ്‍സെപ്റ്റ് വരിക.

ടൊയോട്ടയുടെ ടിഎസ്030 ലെ മാന്‍സ് പ്രൊട്ടോടൈപ് ഹൈബ്രിഡ് റേസിംഗ് കാറില്‍ ഉപയോഗിച്ച ഊര്‍ജ്ജവ്യയ സാങ്കേതികത തന്നെയായിരിക്കും ഈ കണ്‍സെപ്റ്റിലും കാണുക.

സെപ്തംബര്‍ 10ന് ടൊയോട്ട യാരിസ് ഹൈബ്രിഡ് ആര്‍ കണ്‍സെപ്റ്റ് ഫ്രാങ്ഫര്‍ട് മോട്ടോര്‍ഷോയില്‍ അവതരിക്കും.


Click it and Unblock the Notifications








