നിസ്സാന്‍ സെഡാനുകള്‍ ഭാവിയില്‍ ഇങ്ങനെയിരിക്കും!

തിങ്കളാഴ്ച തുടങ്ങിയ 2014 ഡിട്രോയ്റ്റ് ഓട്ടോഷോയില്‍ നിസ്സാന്‍ തങ്ങളുടെ ഭാവിയെ വരച്ചുകാട്ടുന്നത് വരുംതലമുറ മാക്‌സിമ സെഡാനിലൂടെയാണ്. 2015ല്‍ നിരത്തിലിറങ്ങാന്‍ സാധ്യതയുള്ള മാക്‌സിമയുടെ പുതുതലമുറ പതിപ്പിന്റെ സങ്കല്‍പമാണ് സ്‌പോര്‍ട്‌സ് സെഡാന്‍ കണ്‍സെപ്റ്റ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നിസ്സാന്റെ പുതിയ ഡിസൈന്‍ തത്വങ്ങളുടെ സത്ത് പിഴിഞ്ഞെടുത്തതാണ് ഈ സങ്കല്‍പവാഹനമെന്നു പറയാം.

ഈയിടെ പുറത്തിറങ്ങിയ നിസ്സാന്‍ ഹാച്ച്ബാക്കുകളിലെല്ലാം കണ്ടതുപോലെ കുറെയധികം ആക്രമണപരത പുതിയ സെഡാനുകളുടെ ഡിസൈനുകളിലേക്ക് കൊണ്ടുവരാനുള്ള നിസ്സാന്‍ ഗൂഢാലോചനയാണ് ഈ പുതിയ സങ്കല്‍പവാഹനം വെളിപ്പെടുത്തുന്നത്.

'വി'

'വി'

ഗ്രില്ലിലെ നിസ്സാന്‍ മുഖമുദ്രയായ 'വി' ആകൃതിയിലുള്ള ക്രോമിയം പട്ട ഈ സങ്കല്‍പത്തിലും കാണാവുന്നതാണ്. ഭാവിയില്‍ നിസ്സാന്‍ വാഹനങ്ങളുടെ തിരിച്ചറിയല്‍ അടയാളമായി ഈ ക്രോമിയം പട്ട മാറും എന്നത് ഇതിനകം തന്നെ ഉറപ്പായിട്ടുള്ളതാണ്.

സ്‌ട്രോക്കുകള്‍

സ്‌ട്രോക്കുകള്‍

സ്‌പോര്‍ട്‌സ് കാറിന് ചേരുന്ന വിധത്തിലുള്ള ഡൈനമിക് ഡിസൈനാണ് ഈ സങ്കല്‍പവാഹനം പകരുന്നത്. വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്ത ചില സ്‌ട്രോക്കുകള്‍ വശങ്ങളില്‍ തീര്‍ക്കുന്ന സജീവത വളരെ വലുതാണ്.

ഫീല്‍

ഫീല്‍

ചലിക്കാതെ നില്‍ക്കുമ്പോഴും വേഗതയുടെ ഫീല്‍ വരുത്താന്‍ ഈ ഡിസൈനിന് സാധിക്കുന്നുണ്ട്. ഉല്‍പാദന പതിപ്പില്‍ ഇത്രയധികം സ്‌ട്രോക്കുകള്‍ ശരീരത്തില്‍ പേറാന്‍ സാധിച്ചുവെന്നു വരില്ല. എങ്കിലും, എയ്‌റോഡൈനമിക്‌സില്‍ വിട്ടുവീഴ്ച ചെയ്യാതെയുള്ള വരകളും കുറികളുമെല്ലാം പ്രതീക്ഷിക്കാം. അടിസ്ഥാനപരമായ തീം നിലനില്‍ക്കുകയും ചെയ്യും.

വണ്ടിനിരീക്ഷകര്‍ പറയുന്നത്

വണ്ടിനിരീക്ഷകര്‍ പറയുന്നത്

നിസ്സാന്‍ മാക്‌സിമോയുടെ വരുംകാല ഡിസൈനാണിതെന്ന കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനമൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍, മറ്റൊന്നുമാകാന്‍ വഴിയില്ലെന്നാണ് ഓണ്‍ലൈന്‍ ചര്‍ച്ചകളിലെല്ലാം വണ്ടിനിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

നിസ്സാന്റെ ഭാവി

നിസ്സാന്റെ ഭാവി

എന്തായാലും നിസ്സാന്റെ ഭാവി സെഡാനുകളെ ഈ ഡിസൈനില്‍ നിന്ന് വായിച്ചെടുക്കാമെന്നതില്‍ സന്ദേഹിക്കേണ്ടതില്ല. നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്തതുപോലെ, എങ്ങോട്ടാണ് നിസ്സാന്‍ പോകുന്നതെന്ന കാര്യത്തില്‍ കൃത്യമായ നിര്‍വ്വചനവും ഈ ഡിസൈന്‍ തീം നല്‍കുന്നുണ്ട്.

Most Read Articles

Malayalam
English summary
Nissan Sports Sedan Concept unveiled at 2014 Detroit Auto Show.
Story first published: Wednesday, January 15, 2014, 18:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X