Just In
- 6 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 12 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 18 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫോക്സ്വാഗണ് ബീറ്റില്‍ മസിലൻ ബോഡിയിലെത്തുന്നു
ഫോക്സ്വാഗണ് ബീറ്റില്‍ എന്ന ഐതിഹാസികവാഹനത്തിന് ഒരു ഓഫ് റോഡറായി സങ്കല്പിക്കാന് ചിലര്‍ക്ക് വിഷമം തോന്നിയേക്കാം. സ്ത്രീകളുടെ കാര്‍ എന്ന ലേബലൊട്ടിച്ച് മാറ്റി നിറുത്തിയിരിക്കുകയാണ് ഈ വാഹനത്തെ പലരും. ഫോക്സ്വാഗണ് പക്ഷെ, ഇതില്‍ അത്ര സന്തുഷ്ടരല്ല. ഈ ഇമേജ് പൊളിച്ചടുക്കിയേ തീരൂ എന്ന ഉദ്ദേശ്യത്തോടെ കമ്പനി ചില പദ്ധതികളെല്ലാം നടപ്പാക്കി. അവയിലൊന്നാണ് 2010ല്‍ ഫ്രാങ്ക്ഫര്‍ട് ഓട്ടോഷോയില്‍ ഫോക്സ്വാഗണ് അവതരിപ്പിച്ച ഡൂണ്‍ സങ്കല്‍പവാഹനം.
വലിയ ഓഫ് റോഡ് വീലുകളും കനപ്പെട്ട ബംപറുമെല്ലാം ഘടിപ്പിച്ചെത്തിയ ഈ വാഹനത്തെക്കുറിച്ച് പിന്നീടൊന്നും കേള്‍ക്കുകയുണ്ടായില്ല. ഇപ്പോള്‍, ചില പുതിയ റിപ്പോര്‍ട്ടുകള്‍ ഡൂണിന്റെ രണ്ടാംവരവിനെക്കുറിച്ച് പറയുന്നു. ഒരു കിടിലന്‍ ചെറു ഓഫ് റോഡര്‍ എന്നതാണ് സങ്കല്പം. നമുക്കൊന്ന് അടുത്തുകാണാം. (ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ മാത്രമാണ് പുതിയ ഡൂണിന്റേത്. മറ്റെല്ലാം 2010ല്‍ പുറത്തിറങ്ങിയ കണ്സെപ്റ്റിന്റേതാണ്.)

ഫോക്സ്വാഗണ് ബീറ്റില്‍ ഡൂണ്‍ കണ്‍സെപ്റ്റ്
ഡിസൈന്‍ ശൈലിയില്‍ വരുത്തിയിരിക്കുന്ന വ്യത്യാസങ്ങളെ ചുരുങ്ങിയ ഭാഷയില്‍ 'ആക്രമണപരം' എന്നു വിശേഷിപ്പിക്കാം.

ഇന്റീരിയര്‍
പുറമെ കാണുന്ന ആക്രമണപരത ഇന്റീരിയറിലും ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക.

വീല്‍
മസിലന്‍ വീല്‍ ആര്‍ച്ചാണ് ശ്രദ്ധയില്‍പെടുന്ന മറ്റൊരു ഡിസൈന്‍ മാറ്റം. ഈ വില്‍ ആര്‍ച്ചുകള്‍ക്കു ചേര്‍ന്ന വലിയ ഓഫ്-റോഡ് വീലുകള്‍ ചേര്‍ത്തിരിക്കുന്നതും കാണാം.

കരുത്തന് ബോഡി
വലിയ ബംപറുകളും കരുത്തുറ്റ സ്കിഡ് പ്ലേറ്റുകളുമെല്ലാം പുതിയ കണ്‍സെപ്റ്റിനെ വിവരിക്കുന്ന ചിത്രത്തില്‍ കാണാവുന്നതാണ്.

എന്ജിന്
ഈ വഴിക്ക് കാര്യമായൊന്നും ചെയ്തിട്ടില്ല ഫോക്സ്വാഗണ്. ബീറ്റില്‍ നിലവിലുപയോഗിക്കുന്ന 2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ടര്‍ബോചാര്‍ജിഡ് എന്ജിന് തന്നെയാണ് ഡൂണിലും കാണുക. 207 കുതിരകളുടെ കരുത്ത് പകരുന്നു ഈ എന്ജിന്.

ഉല്പാദനം
കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായെങ്കിലും ഇവന് ഉല്പാദനത്തില് വരുമോ എന്ന കാര്യത്തില്‍ ഫോക്സ്വാഗണ് വിട്ടൊന്നും പറയുന്നില്ല.