ഹോണ്ട ഫയര്‍ബ്ലേഡ് പുതുപ്പതിപ്പ്

Posted By:

ഫയര്‍ബ്ലേഡ് പുറത്തിറങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞത് ആഘോഷിക്കുകയാണ് ഹോണ്ട. 1991ല്‍ ഇറങ്ങിയ ഫയര്‍ബ്ലേഡ് സെഗ്മെന്‍റ് വിപണിയെ കൈയിലെടുത്ത് അമ്മാനമാടിയ മോഡലായി പരിഗണിക്കപ്പെടുന്നു. 20 വര്‍ഷം പിന്നിടുന്നത് ഹോണ്ട ആഘോഷിക്കുന്നത് സി ബി ആര്‍ 1000 ആര്‍ആര്‍ ഫയര്‍ബ്ലേഡ് പ്രത്യേക പതിപ്പ് പുറത്തിറക്കിയാണ്. ദില്ലി ഓട്ടോ എക്സ്പോയില്‍ വെച്ചാണ് ഫയര്‍ബ്ലേഡ് ലോഞ്ച് നടന്നത്.

To Follow DriveSpark On Facebook, Click The Like Button
Honda CBR1000RR Fireblade

"സമൂല നിയന്ത്രണത്തിന്‍റെ 20 വര്‍ഷങ്ങള്‍" എന്നാണ് ഹോണ്ട ഈ ആഘോഷത്തെ പേരുചൊല്ലി വിളിക്കുന്നത്. ബാലന്‍സ് ഫ്രീ റിയര്‍ കുഷ്യന്‍ എന്ന സംവിധാനം ഈ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നു. മികച്ച സസ്പെന്‍ഷനും ട്രാക്ഷനും ഉറപ്പുവരുത്തുന്ന ഈ സംവിധാനം വില്‍പനയ്ക്കായുള്ള ഒരു ബൈക്കില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്. 999 സിസി ഇന്‍ലൈന്‍ 4 എന്‍ജിനാണ് ഈ ബൈക്കുള്ളത്.

12.5 ലക്ഷമാണ് ഹോണ്‍ സിബിആര്‍1000 ആര്‍ആര്‍ ഫയര്‍ബ്ലേഡിന് വില.

English summary
Honda launched CBR1000RR Fireblade At Delhi Auto Expo 2012.
Story first published: Wednesday, January 11, 2012, 17:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark