ഓട്ടോ എക്‌സ്‌പോ: ആദ്യ ദിവസം 60000 സന്ദര്‍ശകര്‍

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത കഴിഞ്ഞ ദിവസം (7-ഫെബ്രുവരി-2014) 60,000 സന്ദര്‍ശകര്‍ എത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം 35,000 ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

ലോകത്തെ വന്‍ കാര്‍ നിര്‍മാതാക്കളുടെയെല്ലാം മോഡലുകളുടെ അവതരണങ്ങളും ലോഞ്ചുകളും കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോ. കാര്യമായ ലോഞ്ചുകളും മറ്റുമില്ലാതൊണ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഓട്ടോ എക്‌സ്‌പോ തുടങ്ങിയത്.

90കളുടെ ഒടുവിലാണ് ഓട്ടോ എക്‌സ്‌പോയ്ക്ക് ദേശീയവും അന്തര്‍ദ്ദേശീയവുമായ ശ്രദ്ധ കിട്ടിത്തുടങ്ങുന്നത്. രാജ്യത്തെ ഓട്ടോവിപണി വളര്‍ന്നതോടെ പല ഗ്ലോബല്‍ ലോഞ്ചുകളും നടക്കുന്ന വേദിയായി ഓട്ടോ എക്‌സ്‌പോ മാറി.

ഇത്തവണ എഴുപതിലധികം ലോഞ്ചുകളാണ് എക്‌സ്‌പോയില്‍ നടക്കുക. നിരവധി കണ്‍സെപ്റ്റ് അവതരണങ്ങളും ഉല്‍പാദനത്തിന് തയ്യാറാകുന്ന മോഡലുകളുടെ അവരണവുമെല്ലാം എക്‌സ്‌പോയില്‍ കാണാവുന്നതാണ്.

Most Read Articles

Malayalam
English summary
The 12th edition of Auto Expo-The Motor Show 2014 opened to public today, and Day 1 saw more than 60,000 registered visitors.
Story first published: Saturday, February 8, 2014, 15:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X