ബിഎംഡബ്ല്യു ഐ8 സൂപ്പര്‍കാറിന് എക്‌സ്‌പോ ലോഞ്ച്

Posted By:

ഇത്തവണത്തെ ദില്ലി ഓട്ടോ എക്‌സ്‌പോ ഒരു കിടിലന്‍ സംഭവമാകുമെന്നാണ് ഇതുവരെയുള്ള വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇന്ത്യയെ ലക്ഷ്യമാക്കി വരുന്ന വാഹനങ്ങളുടെ വന്‍നിര തന്നെയാണ് ഇത്തവണത്തെ എക്‌സ്‌പോയുടെ മുഖ്യ ആകര്‍ഷണം.

നമ്മുടെ ശ്രദ്ധയെ ഏറ്റവുമാകര്‍ഷിക്കാന്‍ പോകുന്ന അവതരണങ്ങളിലൊന്നായിരിക്കും ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍കാര്‍.

പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്ന ഈ സൂപ്പര്‍കാര്‍ വരുന്നത് ബിഎംഡബ്ല്യു രൂപം നല്‍കിയ 'ഐ' ബ്രാന്‍ഡില്‍ നിന്നാണ്. ഒരു സെഡാന്‍, ഒരു ഹാച്ച്ബാക്ക്, ഒരു സൂപ്പര്‍കാര്‍ എന്നിങ്ങനെ മുന്നു വാഹനങ്ങളാണ് ഈബ്രാന്‍ഡില്‍ നിന്ന് പുറത്തുവന്നിട്ടുള്ളത്.

ഐ8 സൂപ്പര്‍കാര്‍ ഒരു സാധാരണ കോംപാക്ട് കാര്‍ പുറത്തുവിടുന്നത്രയും കരിമ്പുക മാത്രമേ സൃഷ്ടിക്കുകയുള്ളൂ. 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും ചേര്‍ത്തിരിക്കുന്നു.

BMW i8 Hybrid

357 കുതിരശക്തിയാണ് എന്‍ജിനുള്ളത്. 569 എന്‍എം ചക്രവീര്യവും എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. മണിക്കൂറില്‍ 10 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ വെറും 4.5 സെക്കന്‍ഡ് മാത്രമാണെടുക്കുക.

2 കോടിയുടെ പരിസരത്തായിരിക്കും വാഹനത്തിന് ഇന്ത്യയില്‍ വില. 2014ന്റെ അസവാനമാസങ്ങളില്‍ മാത്രമേ വാഹനത്തിന്റെ ഡെലിവറി നടക്കൂ.

English summary
To be seen for the first time in India will be the Bavarian automaker's high-tech hybrid supercar, the BMW i8.
Story first published: Thursday, January 2, 2014, 19:02 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark