പുതിയ സൂപ്പര്‍ബും യതിയും ദില്ലിയിലേക്ക് പുറപ്പെട്ടു

സ്‌കോഡ സൂപ്പര്‍ബിന്റെയും യതിയുടെയും മുഖംമിനുക്കലുകള്‍ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ മുഖം കാണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം അഞ്ചിനാണ് ഓട്ടോ എക്‌സ്‌പോയുടെ 2014 പതിപ്പിന് തുടക്കമാവുക.

ഈ മുഖംമിനുക്കലുകള്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അറിയുന്നുള്ളൂ. വിലയും മറ്റ് വിശദാംശങ്ങളും വാഹനങ്ങളും ലോഞ്ചിനോടനുബന്ധിച്ചു മാത്രമേ പുറത്തുവിടൂ.

റാപിഡ് സെഡാനിന്റെ പ്രത്യേക എഡിഷനും ദില്ലി എക്‌സ്‌പോയില്‍ എത്തിച്ചേരുമെന്ന് കമ്പനി അറിയിക്കുന്നുണ്ട്. 'ആക്ഷന്‍ മോഡല്‍' എന്നാണ് സ്‌കോഡ ഈ പ്രത്യേക പതിപ്പിനെ വിളിക്കുക. കഴിഞ്ഞ വര്‍ഷം ഇത്തരം രണ്ട് മോഡലുകല്‍ വിപണിയിലെത്തിച്ചുരുന്നു കമ്പനി. സ്‌കോഡ റാപിഡ് ലെയ്ഷ്വര്‍ എഡിഷന്‍, സ്‌കോഡ റാപിഡ് പ്രസ്ര്റ്റിജ് എഡിഷന്‍ എന്നിവ.

ഇത്തവണ ഇന്ത്യയിലേക്ക് വരാനിടയുള്ള മോഡലുകള്‍ മാത്രമേ ദില്ലി എക്‌സ്‌പോയില്‍ സ്‌കോഡ പ്രദര്‍ശിപ്പിക്കുകയുള്ളൂ. ഇത് ഇന്ത്യയുടെ മാറിയ വിപണിസാഹചര്യങ്ങളെ സ്‌കോഡ ശരിയായി വിലയിരുത്തിയതിന്റെ ലക്ഷണമായി വേണം മനസ്സിലാക്കാന്‍.

മുന്‍കാലങ്ങളില്‍ ഇന്ത്യയിലേക്ക് വരാനിടയില്ലാത്ത യൂറോപ്യന്‍ മോഡലുകള്‍ ദില്ലി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു കമ്പനി. ഇന്ത്യയുടെ വിപണി അനുദിനം വളര്‍ച്ചയിലേക്ക് കുതിക്കുന്നത് തിരിച്ചറിഞ്ഞതോടെ വിദേശ കമ്പനികള്‍ നിരവധി മുഖംമിനുക്കലുകളും ലോഞ്ചുകളുമായി ദില്ലിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Skoda India will showcase facelifts of the Superb and Yeti at the 2014 Auto Expo that starts on the 5th of February.
Story first published: Saturday, January 18, 2014, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X