ഫോഡ് 'കാ' കണ്‍സെപ്റ്റിനെ എക്‌സ്‌പോയില്‍ കാണാം

ഫിഗോ ഹാച്ച്ബാക്കിന്റെ വരുംതലമുറ പതിപ്പ് എന്നു പരക്കെ വിശേഷിപ്പിക്കപ്പെടുന്ന വാഹനമാണ് 'ഫോഡ് കാ കണ്‍സെപ്റ്റ്' അടുത്ത മാസം അഞ്ചിന് തുടങ്ങുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കാണാന്‍ കഴിയും. ആഗോളവിപണിയെ ലക്ഷ്യമാക്കി ഫോഡ് നിര്‍മിച്ചതാണ് ഈ കണ്‍സെപ്റ്റ്. 'ബി562' എന്ന രഹസ്യനാമത്തില്‍ ഈ വാഹനത്തിന്റെ പണികള്‍ നടന്നുവരികയാണ്.

ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ മാര്‍ക്കറ്റുകളെ ലക്ഷ്യമാക്കി നിര്‍മിക്കുന്നതാണ് പുതിയ വാഹനം.

പകരക്കാരൻ?

പകരക്കാരൻ?

ഫിഗോ ഹാച്ച്ബാക്കിന് പകരക്കാരനായിട്ടായിരിക്കും ഫോഡ് കാ വരുന്നതെന്നാണ് ഇപ്പോള്‍ പരക്കെ ഊഹിക്കപ്പെടുന്നത്.

ഫിഗോയെ നിലനിർത്തുമോ?

ഫിഗോയെ നിലനിർത്തുമോ?

ഇത് സംഭവിച്ചില്ലെങ്കില്‍ കുറെക്കൂടി ഉയര്‍ന്ന വിലനിലവാരത്തില്‍ വാഹനം എത്തിയേക്കും. ഫിഗോയെ വിപണിയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ.

സിങ്ക്

സിങ്ക്

ഫോഡിന്റെ സിങ്ക് സാങ്കേതികത അടക്കമുള്ള സന്നാഹങ്ങളുമായി എത്താനിടയുള്ള ഈ വാഹനം 2015-ഓടെ ഉല്‍പാദനത്തിന് പോകും.

ഇക്കോബൂസ്റ്റ് എൻജിൻ?

ഇക്കോബൂസ്റ്റ് എൻജിൻ?

1 ലിറ്റര്‍ ശേഷിയുള്ള ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഈ വാഹനത്തില്‍ ഘടിപ്പിച്ചേക്കുമെന്നും കേള്‍ക്കുന്നുണ്ട്.

കൺസെപ്റ്റ്

കൺസെപ്റ്റ്

കഴിഞ്ഞ നവംബറില്‍ ബ്രസീലിലാണ് ഫോഡ് കാ കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

തികച്ചും പുതിയ വണ്ടി

തികച്ചും പുതിയ വണ്ടി

ഫോഡിന് പകരക്കാന്‍ എന്നു വിളിക്കുന്ന തിരക്കില്‍ വാഹനത്തിനു മേല്‍ ഫോഡ് എടുത്തിട്ടുള്ള പണികളെ ചുരുക്കിക്കാണരുത്.

ബി പ്ലാറ്റ്ഫോം

ബി പ്ലാറ്റ്ഫോം

ഫോഡിന്റെ 'ബി' പ്ലാറ്റ്‌ഫോമിലാണ് കാ ഇടംപിടിക്കുക.

ഉൽപാദനമോഡൽ

ഉൽപാദനമോഡൽ

നിലവില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഫോഡ് കാ കണ്‍സെപ്റ്റ് മിക്കവാറും ഒരു ഉല്‍പാദനമോഡലിന്റെ രൂപത്തിലാണുള്ളത്. ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍, കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ ഈ വാഹനം വിപണിയിലെത്തുമെന്ന് മനസ്സിലാക്കാം.

'വണ്‍ ഫോഡ്'

'വണ്‍ ഫോഡ്'

ഫോഡിന്റെ പുതിയ 'വണ്‍ ഫോഡ്' നയപ്രകാരം പുറത്തുവരുന്ന വാഹനമാണിത്. ലോകത്തെല്ലായിടത്തും വലിയ മാറ്റങ്ങളില്ലാതെയായിരിക്കും ഈ വാഹനം വില്‍ക്കുക.

Most Read Articles

Malayalam
English summary
The new Ka which is marketed worldwide under the global ‘One Ford’ strategy, will be coming to the Indian Auto Expo.
Story first published: Monday, January 20, 2014, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X