ഹോണ്ട ക്രോസ്സോവര്‍ കണ്‍സെപ്റ്റ് ദില്ലിയിലേക്ക്

2014 ദില്ലി ഓട്ടോ എക്‌സ്‌പോയിലേക്ക് ഒരു പുതിയ കണ്‍സെപ്റ്റുമായാണ് ജപ്പാന്‍ കാര്‍ കമ്പനിയായ ഹോണ്ട വരിക എന്നറിയുന്നു.

പുതിയ കണ്‍സെപ്റ്റ് ഒരു ക്രോസ്സോവറായിരിക്കുമെന്നാണ് പരന്നുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങള്‍ പറയുന്നത്. ഹോണ്ടയുടെ ക്രോസ്സോവര്‍ എംപിവി ഇടത്തിലേക്കുള്ള കടന്നുവരവിന് വേദിയായി ദില്ലി എക്‌സ്‌പോ മാറും.

ഹോണ്ട വിഷന്‍ എക്‌സ്എസ്-1 എന്ന പേരിലാണ് പുതിയ ക്രോസ്സോവര്‍ കണ്‍സെപ്റ്റ് ഇപ്പോള്‍ അറിയപ്പെടുന്നത്. പുതിയ ക്രോസ്സോവറിനു വേണ്ടിയുള്ള ഒരു സ്റ്റഡി മോഡല്‍ എന്നാണ് വിഷന്‍ എക്‌സ്എസ്-വണ്ണിനെ ഹോണ്ട വിശേഷിപ്പിക്കുന്നത്.

സ്‌പോര്‍ടിയായ സവിശേഷതകള്‍ പേറുന്നതായിരിക്കും വാഹനത്തിന്റെ ഡിസൈനെന്ന് ഹോണ്ട ഉറപ്പുനല്‍കുന്നു.

പുതിയ ഹോണ്ട സിറ്റി, അമേസ്, ബ്രിയോ, സിആര്‍വി, മൂന്നാം തലമുറ ജാസ്സ്, മൊബിലിയോ എംപിവി, അക്കോര്‍ഡ് ഹൈബ്രിഡ് എന്നിങ്ങനെയുള്ള വാഹനനിരയെ ദില്ലിയിലെ ഹോണ്ട ബൂത്തില്‍ കാണാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #honda #delhi auto expo 2014 #ഹോണ്ട
English summary
Honda to reveal a Crossover concept at 2014 Indian Auto Expo.
Story first published: Saturday, January 18, 2014, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X