2014 ഇന്ത്യന്‍ ചീഫ് വിന്റേജ് ടെസ്റ്റ് റൈഡ്: റെഡ് ഇന്ത്യന്‍ മൂപ്പന്റെ കരുത്ത്

By Santheep

ഇന്ത്യയുടെ നിരത്തുകളിലേക്ക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളുടെ വന്‍ തള്ളിക്കയറ്റം തന്നെ സംഭവിക്കുകയാണ്. ഹാര്‍ലി ഡേവിസണ്‍, ട്രയംഫ്, ബെനെല്ലി, എപ്രിലിയ തുടങ്ങിയ വമ്പന്മാരെല്ലാം ഇന്ന് വിപണിയില്‍ സജീവമാണ്. ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് വിപണികളിലൊന്നായ ഇന്ത്യയില്‍ വലിയ സാധ്യതകളാണ് ഇവരെല്ലാം കാണുന്നത്.

അമേരിക്കയുടെ ക്രൂയിസര്‍ ബൈക്ക് ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിനുള്ളത്. റെഡ് ഇന്ത്യന്‍ മൂപ്പന്മാരുടെ വസ്ത്രധാരണശൈലിയെ അതിവിദഗ്ധമായി മോട്ടോര്‍സൈക്കിള്‍ ഡിസൈനുകളിലേക്ക് പകര്‍ത്തുകയായിരുന്നു ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് ചെയ്തത്. നൂറ്റാണ്ടുനീണ്ട ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചരിത്രത്തില്‍ നിരവധി ക്ലാസിക് മോഡലുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇടക്കാലത്ത് നിലച്ചുപോയ ഈ ബ്രാന്‍ഡിനെ പോളാരിസ് ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ചീഫ് വിന്റേജ് മോട്ടോര്‍സൈക്കിളിന്റെ ടെസ്റ്റ് റൈഡ് റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ താളുകളില്‍.

2014 ഇന്ത്യന്‍ ചീഫ് വിന്റേജ് ടെസ്റ്റ് റൈഡ്: റെഡ് ഇന്ത്യന്‍ മൂപ്പന്റെ കരുത്ത്

ചിത്രങ്ങളിലൂടെ നീങ്ങുക.

2014 ഇന്ത്യന്‍ ചീഫ് വിന്റേജ് ടെസ്റ്റ് റൈഡ്: റെഡ് ഇന്ത്യന്‍ മൂപ്പന്റെ കരുത്ത്
  • മോഡല്‍: 2014 ഇന്ത്യന്‍ ചീഫ് മോഡല്‍
  • എന്‍ജിന്‍: 1811സിസി വി-ട്വിന്‍
  • ഗിയര്‍ബോക്‌സ്: 6 സ്പീഡ്
  • റോഡ് ടെസ്റ്റ്: താനെ, മഹാരാഷ്ട്ര
  • വില: 28,49,600 (ദില്ലി എക്‌സ്‌ഷോറൂം)
  • ഡിസൈന്‍

    ഡിസൈന്‍

    അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ഡിസൈനിങ്ങിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഇന്ത്യന്‍ ചീഫ് വിന്റേജിനെ പരിഗണിക്കാവുന്നതാണ്. നേരത്തെ പറഞ്ഞതുപോലെ, റെഡ് ഇന്ത്യന്‍ വംശജരുടെ വസ്ത്രധാരണശൈലിയെയാണ് ഈ ബൈക്കിന്റെ നിര്‍മാണത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത്. ഒരു ശരാശരി ആരോഗ്യമുള്ള ഇന്ത്യാക്കാരനെ അല്‍പം ബുദ്ധിമുട്ടിക്കാന്‍ പാകത്തിന് വലിപ്പവും ഭാരവുമുണ്ട് വാഹനത്തിന്. എല്ലാത്തരത്തിലും പഴയ ഡിസൈന്‍ സ്‌കൂളിനെ പിന്‍പറ്റിയിട്ടുണ്ട് ഈ വാഹനത്തിന്റെ ഡിസൈനില്‍. മുന്‍പില്‍ കാണുന്ന ഫെന്‍ഡര്‍ തന്നെ നോക്കുക. ഫ്രണ്ട് വീലിനെ മിക്കവാറും മറയ്ക്കുന്നുണ്ടിത്. ക്രോമിയത്തിന്റെ ധാരാളിത്തം വാഹനത്തില്‍ കാണാം. വാഹനത്തിന്റെ ക്ലാസിക് സൗന്ദര്യം വര്‍ധിപ്പിക്കുന്നു വെളുത്ത പട്ടചുറ്റിയ (വൈറ്റ്‌വാള്‍) ടയറുകള്‍.

    ഡിസൈന്‍

    ഡിസൈന്‍

    ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ഡിസൈന്‍ ശൈലിയുടെയും ആധുനിക ശില്‍പശൈലിയുടെയും അതിവിദഗ്ധമായ സമ്മേളനമാണ് ഇന്ത്യന്‍ ചീഫ് വിന്റേജില്‍ സാധ്യമാക്കിയിട്ടുള്ളത്. നീളമേറിയ എക്‌സോസ്റ്റ് പൈപ്പ് വാഹനത്തിന് നല്‍കുന്ന ഭാവസൗന്ദര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. നിരവധി എക്‌സോസ്റ്റ് ടിപ്പുകള്‍ ആക്‌സസറികളുടെ കൂട്ടത്തില്‍ ലഭ്യമാണ്. ഉടമയുടെ താല്‍പര്യത്തിനനുസരിച്ച് ഇത് മാറ്റാന്‍ സാധിക്കും. സാറ്റുകളില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള തുകലാണ് ഉപയോഗിച്ചിരിക്കുന്നത്. സഢില്‍ ബാഗുകളും തുകലില്‍ നിര്‍മിച്ചിരിക്കുന്നു. സീറ്റിന്റെയും സഢില്‍ ബാഗിന്റെയുമെല്ലാം ഡിസൈന്‍ വാഹനത്തിന്റെ വിന്റേജ് സൗന്ദര്യത്തെ വര്‍ധിപ്പിക്കുന്ന ഘടകമാണ്.

    എന്‍ജിന്‍

    എന്‍ജിന്‍

    ചീഫ് വിന്റേജിന് കരുത്ത് പകരുന്നത് 1811സിസി ശേഷിയുള്ള വി-ട്വിന്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ്. തണ്ടര്‍ സ്‌ട്രോക്ക് 111 എന്നറിയപ്പെടുന്ന ഈ എന്‍ജിന്‍ 138.9 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. 100 കുതിരശക്തിയാണ് കരുത്ത്. എന്‍ജിന്‍ കരുത്തിനെ 6 സ്പീഡ് ഗിയര്‍ബോക്‌സ് ചക്രങ്ങളിലേക്കെത്തിക്കുന്നു. ബെല്‍റ്റ് ഡ്രൈവാണ് ഈ ക്രൂയിസറില്‍ ചേര്‍ത്തിരിക്കുന്നത്.

    സന്നാഹങ്ങള്‍

    സന്നാഹങ്ങള്‍

    എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് സ്റ്റാര്‍ട്, വിന്‍ഡ് ഷീല്‍ഡ്, വിന്റേജ് ശൈലിയിലുള്ള തുകല്‍കൊണ്ടു നിര്‍മിച്ച സഢില്‍ ബാഗുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുമ്ട്. ഇവയെല്ലാം വാഹനത്തില്‍ സ്റ്റാന്‍ഡേഡായി ലഭിക്കുന്നതാണ്. ഇവകൂടാതെ പേഴ്‌സനലൈസ് ചെയ്യാനുള്ള സൗകര്യവും ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നല്‍കുന്നുമ്ട്.

    റൈഡിങ്

    റൈഡിങ്

    ക്രൂയിസറിന്റെ വലിപ്പം കുറച്ച് പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും റൈഡിങ് വളരെ ഈസിയാണ്. 364 കിലോഗ്രാം ഭാരമുണ്ട് ഇന്ത്യന്‍ ചീഫ് വിന്റേജിന്. സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും ട്രാഫിക്കില്‍ നിറുത്തേണ്ടിവരുമ്പോഴും ഈ ഭാരം കൃത്യമായി കാലുകളിലേക്കെത്തുന്നു. ഈ ബൈക്ക് ഉയരം കുറഞ്ഞ്, മെലിഞ്ഞ കൈകളുള്ള ആ ഇന്ത്യക്കാരനെ/കാരിയെ ഉദ്ദേശിച്ചുള്ളതല്ല എന്നോര്‍ത്താല്‍ ഈ പ്രശ്‌നം ഒരു പ്രശ്‌നമല്ല എന്ന് മനസ്സിലാകും.

    റൈഡിങ്

    റൈഡിങ്

    ഈ ക്രൂയിസര്‍ കൊണ്ടുള്ള നഗരത്തിലെ യാത്ര അതീവ രസകരമായിരിക്കുമെന്നുറപ്പ്. ക്രൂയിസറില്‍ കയറി യാത്ര ചെയ്ത കുറച്ചുനേരത്തേക്കെങ്കിലും ഒരു സെലിബ്രിറ്റിയായി മാറി ഞാന്‍. കുറച്ചുനേരെ നിറുത്തേണ്ടിവന്ന എല്ലായിടത്തും വന്‍ ആള്‍ക്കൂട്ടം തന്നെയുണ്ടായി. എല്ലാവര്‍ക്കും ഏതാണ് ബൈക്കെന്നറിയണം. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് എന്ന പേര് മിക്കവരും കേട്ടിട്ടുണ്ടായിരുന്നില്ല. മുറി ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് ഒഴിഞ്ഞുമാറി ഓരോ തവണയും.

    റൈഡിങ്

    റൈഡിങ്

    മുംബൈയില്‍ ട്രാഫിക്കിന്റെ സങ്കീര്‍ണതയിലും വളരെ ഈസിയായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു ചീഫിനെ. ഈ ക്രൂയിസറിന്റെ കൈകാര്യക്ഷമത കിടിലം ആണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. നല്ല കരുത്തും ധാരാളം പണവുമുണ്ടെങ്കില്‍ മാത്രം ഈ ക്രൂയിസര്‍ വാങ്ങാന്‍ ഒരുമ്പെടുക എന്നൊരു ചെറിയ അഡൈ്വസും തരാനാഗ്രഹിക്കുന്നു :-)

    ശ്രദ്ധയാകര്‍ഷിച്ച ചിലത്

    ശ്രദ്ധയാകര്‍ഷിച്ച ചിലത്

    ഗ്ലാസ്സില്‍ നിര്‍മിച്ച റെഡ് ഇന്ത്യന്‍ ഓര്‍ണമെന്റ് മനോഹരമായിട്ടുണ്ട്. ഗ്ലൈസ്സില്‍ നിര്‍മിച്ച ബാഗത്തിനുചുറ്റും ക്രോമിയംകൊണ്ടു നിര്‍മിച്ച ഒരു തൊപ്പി നല്‍കിയിരിക്കുന്നു. പ്രണ്ട് ഫെന്‍ഡറില്‍ കാറുകളുടെ ഹൂഡ് ഓര്‍ണമെന്റുകളെപ്പോലെ ഇടംപിടിച്ചിരിക്കുന്നു ഇത്.

    ശ്രദ്ധയാകര്‍ഷിച്ച ചിലത്

    ശ്രദ്ധയാകര്‍ഷിച്ച ചിലത്

    വിന്‍ഡ്ഷീല്‍ഡാണ് മറ്റൊന്ന്. വളരെ കാര്യക്ഷമമായി തന്റെ ജോലി ചെയ്യാന്‍ പാകത്തില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട് വിന്‍ഡ്ഷീല്‍ഡിനെ. ദീര്‍ഘയാത്രകളില്‍ ക്ഷീണം കുറയ്ക്കാന്‍ വിന്‍ഡ്ഷീല്‍ഡിന്റെ സാന്നിധ്യം സഹായകമാണ്.

    ശ്രദ്ധയാകര്‍ഷിച്ച ചിലത്

    ശ്രദ്ധയാകര്‍ഷിച്ച ചിലത്

    തുകല്‍ കൊണ്ടു നിര്‍മിച്ച സഢില്‍ ബാഗിന്റെ ഡിസൈന്‍ സൗന്ദര്യം അസാധ്യമാണ്. മോട്ടോര്‍സൈക്കിളിന് ക്ലാസിക്-വിന്റേജ് മുഖച്ഛായ നല്‍കുന്നതില്‍ ഈ ബാഗ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

    ശ്രദ്ധയാകര്‍ഷിച്ച ചിലത്

    ശ്രദ്ധയാകര്‍ഷിച്ച ചിലത്

    പ്രീമിയം കാറുകളില്‍ കാണാറുള്ള കീലെസ് ഫീച്ചര്‍ ചേര്‍ത്തത് മികച്ചൊരു നീക്കമാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സ്ഥാനം ഫ്യുവല്‍ ടാങ്കിനു മുകളില്‍ നല്‍കിയതും മികച്ചൊരു ഡിസൈന്‍ നീക്കമായി വിലയിരുത്താം.

    അനാകര്‍ഷകമായ ചിലത്

    അനാകര്‍ഷകമായ ചിലത്

    ഹാന്‍ഡിലില്‍ ചേര്‍ത്തിരിക്കുന്ന സ്വിച്ചുകളുടെ ആധിക്യം കുറച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നത് പഴക്കത്താല്‍ മാറുമായിരിക്കാം. പ്രശ്‌നമായി തോന്നിയത് ഹോണ്‍ സ്വിച്ച് എത്തിപ്പിടിക്കാന്‍ പ്രയാസമുള്ള ദൂരത്തുവെച്ചതാണ്. ഇത് അത്യാവശ്യം ഉയരമുള്ളയാളുടെ വിരലുകള്‍ക്ക് പ്രയാസമുണ്ടാക്കിയേക്കില്ല. എന്നെപ്പോലെ അഞ്ചടി രണ്ടിഞ്ചുകാര്‍ ഈ ബൈക്ക് വാങ്ങാന്‍ മെനക്കെടുമോ എന്തോ!

    അനാകര്‍ഷകമായ ചിലത്

    അനാകര്‍ഷകമായ ചിലത്

    പിന്നിലിരുന്ന് യാത്രചെയ്യുന്നയാള്‍ക്ക് ബൈക്ക്‌റെസ്റ്റ് നല്‍കാത്തത് ഡിസൈന്‍ ഭംഗിയെ ബാധിക്കാതിരിക്കാനാവാം. എന്തായാലും ഇത് അസൗകര്യമുണ്ടാക്കും. വാഹനത്തിന്റെ കരുത്ത് പരിഗണിച്ചാല്‍ പില്യണ്‍ ഗ്രാബ് ഇല്ലാത്തത് അപകടമാണ്. പെട്ടെന്നുള്ള ആക്‌സിലറേഷന്‍ സഹിക്കാന്‍ കഴിയാതെ പിന്നിലിരിക്കുന്നയാള്‍ റോഡിലേക്ക് പിന്‍വാങ്ങാന്‍ ഇടയുണ്ട്.

    എതിരാളികള്‍

    എതിരാളികള്‍

    ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് ഗ്ലൈഡ്, ട്രയംഫ് തണ്ടര്‍ബേഡ് എല്‍ടി, ഹോണ്ട ഗോള്‍ഡ്‌വിങ്, സുസൂക്കി എം100ആര്‍ എന്നിവരാണ് ഇന്ത്യയില്‍ ഇന്ത്യന്‍ ചീഫ് വിന്റേജിനുള്ള എതിരാളികള്‍.

    ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചരിത്രം

    ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചരിത്രം

    1901ലാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സ്ഥാപിക്കപ്പെടുന്നത്. അമേരിക്കയില്‍. തങ്ങള്‍ തന്നെ കൊന്നൊടുക്കിയ റെഡ് ഇന്ത്യന്‍ വംശജരോടുള്ള ആദരമായി കണക്കാക്കാം ഈ ബൈക്ക് മോഡലിനെ. വരത്തന്മാരോട് നടത്തിയ വീറുറ്റ ചെറുത്തുനില്‍പ് അമേരിക്കയിൽ ബാക്കിയുള്ള റെഡ് ഇന്ത്യാക്കാരുടെ വടക്കന്‍ പാട്ടാണ്.

Most Read Articles

Malayalam
English summary
We give our first ride impression of 2015 Indian Motorcycle Chief Vintage cruiser. 2015 Indian Chief Vintage cruiser price, feature and analysis.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X