അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

By Dijo Jackson

ചുരുക്കം ബോബറുകള്‍ മാത്രമാണ് ഇന്ന് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്താറ്. അക്കൂട്ടത്തില്‍ ഒന്നാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍. എന്താണ് പേരില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്ന ഈ ബോബര്‍? പലര്‍ക്കുമുള്ള സംശയമാണിത്.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

അനാവശ്യമായ ബോഡിവര്‍ക്കുകള്‍ പൂര്‍ണമായും ഉപേക്ഷിച്ച മോട്ടോര്‍സൈക്കിളുകളാണ് ബോബര്‍. ഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് ഈ പൊളിച്ചെഴുത്ത്. രൂപമാറ്റം വരുത്തിയ ഫ്രെയിം, താഴ്ത്തിയ സീറ്റ്, കുറഞ്ഞ വീല്‍ബേസ്, വെട്ടിയൊതുക്കിയ ഫെന്‍ഡറുകള്‍ എന്നിവ ബോബറുകളുടെ മാത്രം പ്രത്യേകതയാണ്. ബോബറുകള്‍ക്ക് പില്യണ്‍ ഉണ്ടായിരിക്കില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ!

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

അടുത്തിടെയാണ് ബോബര്‍ ശ്രേണിയിലേക്ക് ഏറ്റവും പുതിയ സ്‌കൗട്ട് ബോബറിനെ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഇന്ത്യന്‍ നല്‍കിയത്. ക്ലാസിക് സ്റ്റൈലും പുത്തന്‍ സാങ്കേതിക വിദ്യയും സമം ചേരുന്ന അവതാരം. 2018 ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന്റെ വിശേഷങ്ങളിലേക്ക് —

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

കാഴ്ചയില്‍

ഇന്ത്യന്‍ സ്‌കൗട്ട് എന്ന മുതിര്‍ന്ന സഹോദരനാണ് കുഞ്ഞന്‍ സ്‌കൗട്ട് ബോബറിന് അടിസ്ഥാനം. എഞ്ചിനും, ഘടകങ്ങളും, ഫീച്ചറുകളും സ്‌കൗട്ടില്‍ നിന്നും അതേപടി പകര്‍ത്തിയത്. ബോബര്‍ എന്ന വാക്കിനോട് അങ്ങേയറ്റം നീതിപുലര്‍ത്താന്‍ സ്‌കൗട്ട് ബോബറില്‍ ഇന്ത്യന്‍ ശ്രമിച്ചിട്ടുണ്ട്. വെട്ടിമാറ്റിയ മുന്‍ പിന്‍ ഫെന്‍ഡറുകള്‍ ഇതു വെളിപ്പെടുത്തും.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

പതിവിലും താഴ്ത്തിയ പിന്‍ സസ്‌പെന്‍ഷനാണ് സ്‌കൗട്ടില്‍. താഴ്ത്തി കെട്ടിയ തുകല്‍ സഞ്ചിയും (സാഡില്‍), ഒരല്‍പം ഉയര്‍ന്ന ഫൂട്ട് പെഗും, സ്ട്രീറ്റ് ട്രാക്കര്‍ ഹാന്‍ഡില്‍ബാറും നീണ്ടുനിവര്‍ന്ന റൈഡിംഗ് പൊസിഷനാണ് ഓടിക്കുന്നയാള്‍ക്ക് നല്‍കുക.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

ഇന്ധന ടാങ്കിലുള്ള 'ഇന്ത്യന്‍ സ്‌കൗട്ട്' എഴുത്ത് ഇക്കുറി വ്യത്യസ്തമാണ്. ഇന്ധന ടാങ്കില്‍ വലിയ കടുപ്പമേറിയ അക്ഷരങ്ങളിലാണ് കമ്പനി പേര് കുറിച്ചിട്ടുള്ളത്. ക്രോം അലങ്കാരങ്ങളോട് സ്‌കൗട്ട് ബോബറിന് താത്പര്യമില്ല.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

അകെമൊത്തം മാറ്റ് ബ്ലാക് പശ്ചാത്തിലാണ് ബൈക്കിന്റെ ഒരുക്കം. തടിച്ചുരുണ്ട വീതിയേറിയ ടയറുകളാണ് സ്‌കൗട്ട് ബോബറില്‍. പുതിയ നീണ്ട ഹെഡ്‌ലാമ്പില്‍ ഹാലോജന്‍ ബള്‍ബാണുള്ളത്. അതേസമയം ഇന്‍ഡിക്കേറ്ററുകളും ടെയില്‍ലാമ്പുകളും എല്‍ഇഡി യൂണിറ്റാണ്.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

പിന്നിലുള്ള ഇന്‍ഡിക്കേറ്റര്‍ സംവിധാനത്തോട് ചേര്‍ന്നാണ് ബ്രേക്ക് ലൈറ്റ്. സ്‌കൗട്ടില്‍ നിന്നും നേരെ പകര്‍ത്തിയതാണ് അനലോഗ്-ഡിജിറ്റല്‍ സ്പീഡോമീറ്ററും. സമയം, എഞ്ചിന്‍ താപം, എഞ്ചിന്‍ വേഗത മുതലായ വിവരങ്ങള്‍ ചെറിയ ഡിസ്‌പ്ലേ നല്‍കും.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

ഇന്ധനം കുറഞ്ഞെന്ന മുന്നറയിപ്പ് ചിഹ്നം മാത്രമാണ് സ്‌കൗട്ട് ബോബറിലുള്ളത്. പറ്റാവുന്നിടത്തെല്ലാം ലോഗോയും ബാഡ്ജും പതിപ്പിക്കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സ്‌കൗട്ട് ബോബറില്‍ മുപ്പതില്‍ ഏറെ ഇടങ്ങളില്‍ ലോഗോയും ബാഡ്ജും കാണാം.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

കരുത്തും പ്രകടനക്ഷമതയും

1,133 സിസി V-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് സ്‌കൗട്ട് ബോബറില്‍. ഇതേ എഞ്ചിനാണ് മുതിര്‍ന്ന സ്‌കൗട്ടിലും. എഞ്ചിനും മാറ്റ് ബ്ലാക് നിറമാണ്. ഹെഡ് കവറുകള്‍ക്ക് ലഭിച്ച സില്‍വര്‍ ക്രോം നിറം ശ്രദ്ധപിടിച്ചു പറ്റും.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

സുഗമമായ കരുത്തുത്പാദനം ഉറപ്പുവരുത്താന്‍ എട്ടു വാല്‍വ് DOHC വാല്‍വ്‌ട്രെയിന്‍ സംവിധാനവും കൗണ്ടര്‍ബാലന്‍സര്‍ പിന്തുണയും എഞ്ചിന് ലഭിച്ചിട്ടുണ്ട്. 98.6 bhp കരുത്തും 100 Nm torque ഉം (1,700 rpm ല്‍) ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

ആറു സ്പീഡ് ഗിയര്‍ബോക്‌സ് മുഖനേയാണ് കരുത്ത് പിന്‍ചക്രത്തില്‍ എത്തുന്നത്. മിഡ് റേഞ്ചില്‍ എത്തണം എഞ്ചിനില്‍ ഒളിച്ചിരിക്കുന്ന കരുത്ത് അനുഭവിച്ചറിയാന്‍. മിക്ക അവസരങ്ങളിലും ഗിയര്‍ താഴ്ത്താതെ തന്നെ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാന്‍ സാധിക്കും.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

കേവലം 1,700 rpm ല്‍ തന്നെ പരമാവധി ടോര്‍ഖ് സൃഷ്ടിക്കുന്നതിനാല്‍ വേഗത കൂട്ടുക വളരെ എളുപ്പമാണ്. 8,000 rpm ല്‍ ബൈക്ക് ചുവപ്പു വരയില്‍ എത്തും. 110 കിലോമീറ്റര്‍ വേഗതയാണ് സ്‌കൗട്ട് ബോബറില്‍ അനുയോജ്യമായ വേഗത.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

ഈ വേഗത പിന്നിടുന്ന പക്ഷം ബൈക്കില്‍ പതുക്കെ വിറയല്‍ പിടിമുറുക്കും. 190 കിലോമീറ്റര്‍ വേഗത്തില്‍ എഞ്ചിന്‍ വിറയ്ക്കുന്നത് പോലും ഓടിക്കുന്നയള്‍ക്ക് അനുഭവപ്പെടും. സസ്‌പെന്‍ഷന് വേണ്ടി മികവാര്‍ന്ന കാട്രിഡ്ജ് ഫോര്‍ക്കുകളാണ് ബൈക്കിന് മുന്നില്‍.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

സ്‌കൗട്ട് ബോബറിലുള്ള റൈഡിംഗ് രസകരമാക്കുന്നതില്‍ സസ്‌പെന്‍ഷന് നിര്‍ണായക പങ്കുണ്ട്. 245 കിലോയാണ് മോഡലിന്റെ ഭാരം. എന്നാല്‍ റൈഡിംഗില്‍ ഈ ഭാരം അനുഭവപ്പെടില്ലെന്ന് എടുത്തുപറയണം.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

വളവുകളില്‍ വേഗത കുറച്ചില്ലെങ്കില്‍ ഫൂട്ട്‌പെഗുകള്‍ റോഡില്‍ ഉരയാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ നിരത്തിലുള്ള സ്പീഡ് ബ്രേക്കറുകള്‍ സ്‌കൗട്ട് ബോബറിന് മുന്നില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

ഇരു ടയറുകളിലുമുള്ള ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് നിറവേറ്റുക. അപ്രതീക്ഷിത ബ്രേക്കിംഗിലും സ്‌കൗട്ട് ബോബര്‍ അതിവേഗം നിശ്ചലനാകുമെന്നാണ് അനുഭവം. എബിഎസ് പിന്തുണയും ബൈക്കിനുണ്ട്.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ വാങ്ങണമോ?

ബോബര്‍ പാരമ്പര്യത്തോട് അങ്ങേയറ്റം നീതിപുലര്‍ത്തുന്ന അവതാരമാണ് 2018 ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍. രസകരമാണ് ഡ്രൈവിംഗ് എന്ന് അടിവരയിട്ട് പറയാം. എന്നാല്‍ വിലയുടെ കാര്യത്തില്‍ അത്ര കുഞ്ഞനല്ല സ്‌കൗട്ട് ബോബര്‍.

അടിമുടി 'ബോബറാണ്' പുതിയ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ — റിവ്യു

11.99 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില (മുംബൈ). ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ്, ട്രയംഫ് ബോണവില്‍ ബോബര്‍ എന്നിവരാണ് ഇന്ത്യയില്‍ സ്‌കൗട്ട് ബോബറിന്റ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #bike review #review #റിവ്യൂ
English summary
2018 Indian Motorcycles Scout Bobber Road Test Review. Read in Malayalam.
Story first published: Thursday, April 12, 2018, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X