സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ വർധിച്ചതോടെ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന മേഖല കുതിച്ചുയരുകയാണ്.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

നിരവധി ഇവി നിർമ്മാതാക്കളാണ് ഇപ്പോൾ വിപണിയിൽ പ്രവേശിച്ചിരിക്കുന്നത്, അവരിൽ ചിലർ വിപണിയിലെ ഏറ്റവും മികച്ചവ എന്ന നിലയിൽ തങ്ങളുടെ സ്ഥാനവും അടയാളപ്പെടുത്തിയിട്ടുണ്ട്.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ചില ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ആഢംബര മോട്ടോർസൈക്കിളുകളും ബാക്കിയുള്ളവർക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെടെയുള്ള കമ്മ്യൂട്ടർ സ്കൂട്ടറുകളും വാടകയ്ക്ക് നൽകിയിരുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പാണ് ബൗൺസ്.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഉപഭോക്താക്കളിൽ നിന്ന് ഡിപ്പോസിറ്റ് ഒന്നും വാങ്ങാതെയാണ് ബ്രാൻഡ് ആദ്യമായി ഇത് ചെയ്തത്. ദീർഘകാലവും വിജയകരവുമായ നിലയിൽ വിപണിയിൽ നിന്നതിന് ശേഷം, സ്വന്തം ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചു.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

അങ്ങനെയാണ് ബൗൺസ് ഇൻഫിനിറ്റി E1 രംഗത്ത് വരുന്നത്. ഈ സ്കൂട്ടർ നിലവിൽ ഒരു വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. 60,000 രൂപയാണ് വാഹനത്തന്റെ എക്‌സ്‌ഷോറൂം വില. ഈ വർഷം ആദ്യം ഇത് ലോഞ്ച് ചെയ്തിരുന്നു, പുതിയ ഇൻഫിനിറ്റി E1 ടെസ്റ്റ് റൈഡ് ചെയ്യാൻ ബൗൺസ് ഞങ്ങൾക്ക് ഒരു അവസരം തന്നു. ഇ-സ്കൂട്ടറിന്റെ കൂടുതൽ വിശേഷങ്ങൾ ചുവടെ പങ്കുവെക്കുന്നു.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ബൗൺസ് ഇൻഫിനിറ്റി E1 ഡിസൈനും ശൈലിയും

ആദ്യം നമുക്ക് ഡിസൈനിനെക്കുറിച്ച് സംസാരിക്കാം. ഇൻഫിനിറ്റി E1 -ന് വളരെ സവിശേഷമായ രൂപകൽപ്പനയും ഒരു റെട്രോ സ്റ്റൈലിംഗുമുണ്ട്. മുൻവശത്ത് നിന്ന് ആരംഭിക്കുമ്പോൾ, വൃത്താകൃതിയിലുള്ള ഒരു രൂപമെടുക്കുന്ന എൽഇഡി ഡിആർഎല്ലുകളുള്ള റൗണ്ട് ഹെഡ്‌ലാമ്പാണ് ഇത് അവതരിപ്പിക്കുന്നത്.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇതിൽ രണ്ട് പ്രൊജക്ടർ യൂണിറ്റുകൾ ഹൈ & ലോ ബീമുകൾ കൈകാര്യം ചെയ്യുന്നു. സ്‌കൂട്ടറിന് സവിശേഷമായ ഒരു ഹാൻഡിൽബാറും ലഭിക്കുന്നു, കൂടാതെ ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ഹാൻഡിൽബാറിന് മുകളിൽ ഇരിക്കുന്നു.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ബൗൺസ് E1 -ൽ മിനിമലിസ്റ്റ് ബോഡി ലൈനുകളുണ്ട്, സൈഡ് പാനലുകളിലും ഇത് കാണാം. പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, ഇലക്ട്രിക് സ്കൂട്ടറിന് എൽഇഡി ടെയിൽലൈറ്റുകൾ ലഭിക്കുന്നു, കൂടാതെ ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകളും എൽഇഡി യൂണിറ്റുകളാണ്.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ബൗൺസ് ഇൻഫിനിറ്റി E1 ഫീച്ചറുകൾ

ബൗൺസ് ഇൻഫിനിറ്റി E1 -ൽ പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുണ്ട്, അത് സ്‌കൂട്ടറിനെക്കുറിച്ചുള്ള ന്യായമായ വിവരങ്ങൾ നൽകുന്നു. ഇത് ട്രിപ്പ് മീറ്ററുകൾ, ബാറ്ററി ലെവൽ, റേഞ്ച്, സ്പീഡ്, സമയം മുതലായവ പ്രദർശിപ്പിക്കുന്നു. നിങ്ങൾ യാത്രയിലായിരിക്കുമ്പോൾ ഇൻകമിംഗ് കോളുകൾ ഡിസ്പ്ലേ ചെയ്യാൻ അനുവദിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിൽ ഉൾപ്പെടുന്നു.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഡയൽ വലുതും വായിക്കാൻ എളുപ്പവുമാണ്, നല്ല സൂര്യപ്രകാശമുള്ള പകലിലും ഇത് വളരെ മികച്ചതാണ്, കൂടാതെ രാത്രിയിലും കൂടുതൽ റീഡബിലിറ്റിയ്ക്കായി വൈറ്റ് ബാക്ക്ലൈറ്റും ലഭിക്കും. സീറ്റിനടിയിൽ നല്ല സ്റ്റോറേജും ലഭിക്കും, എന്നാൽ ഒരു ഫുൾ സൈസ് ഹെൽമെറ്റ് ഇതിൽ ഉൾക്കൊള്ളിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയും സീറ്റിനടിയിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ഇതിന് ഒരു ടൈപ്പ് A യുഎസ്ബി ചാർജിംഗ് സോക്കറ്റും ലഭിക്കുന്നു.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ബൗൺസ് ഇൻഫിനിറ്റി E1 മോട്ടോർ പെർഫോമൻസ്, റേഞ്ച് & റൈഡിംഗ് ഇംപ്രഷനുകൾ

ആദ്യം നമുക്ക് മോട്ടോറിനെക്കുറിച്ച് സംസാരിക്കാം. 2.2kW ഇലക്ട്രിക് മോട്ടോറിലേക്ക് കരുത്ത് അയയ്ക്കുന്ന 2kWh ബാറ്ററി പായ്ക്കാണ് ഇൻഫിനിറ്റി E1 -ന് പവർ പകരുന്നത്. ഇപ്പോൾ പവർ കണക്കുകൾ അത്ര മികച്ചതല്ല, എന്നാൽ സ്‌കൂട്ടറിന് 85 Nm പീക്ക് torque ഉണ്ട്, ഇലക്ട്രിക് സ്‌കൂട്ടറിന്റെ കാര്യത്തിൽ അത് വളരെ മികച്ചതാണ്.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇൻഫിനിറ്റി E1-ന് പവർ, ഇക്കോ, ഡ്രാഗ് എന്നിങ്ങനെ ഒന്നിലധികം റൈഡ് മോഡുകളും ലഭിക്കുന്നു. ഇക്കോ മോഡിൽ മണിക്കൂറിൽ 35 കിലോമീറ്ററും പവർ മോഡിൽ 65 കിലോമീറ്ററും വേഗത കൈവരിക്കാൻ സ്കൂട്ടറിന് കഴിയും. ബൗൺസ് ഇനിഫിനിറ്റി E1 -ന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 65 കിലോമീറ്ററാണ്.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഡ്രാഗ് മോഡ് വളരെ സഹായകരമായ ഒരു റൈഡിംഗ് മോഡാണ്, സ്കൂട്ടറിൽ ഒരു പഞ്ചറുണ്ടാകുമ്പോൾ ഇത് ഉപയോഗപ്രദമാകും. അതിനാൽ ഡ്രാഗ് മോഡ് ആക്ടിവേറ്റ് ആക്കുമ്പോൾ നിങ്ങൾക്ക് സ്കൂട്ടർ തള്ളാതെ മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ അതിനൊപ്പം നടക്കാം. ചാർജിംഗിനെ സംബന്ധിച്ചിടത്തോളം, സാധാരണ ചാർജർ ഉപയോഗിച്ച് ഏകദേശം അഞ്ച് മണിക്കൂറിനുള്ളിൽ സ്കൂട്ടർ ചാർജ് ചെയ്യാൻ കഴിയും.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഇത് ചാർജ് ചെയ്താൽ, ചാർജിംഗ് സമയം 100 മുതൽ 120 മിനിറ്റ് വരെയായി കുറയും. പൂർണമായും ചാർജ് ചെയ്‌താൽ, സ്‌കൂട്ടർ നിങ്ങൾക്ക് ഇക്കോ, പവർ മോഡുകളിൽ യഥാക്രമം 65 കിലോമീറ്ററും 50 കിലോമീറ്ററും യഥാർത്ഥ ലോക റൈഡിംഗ് റേഞ്ച് നൽകും.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ബൗൺസ് ബാംഗ്ലൂരിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും രാജ്യത്തുടനീളം അത്തരം സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലുമാണ്. സ്വാപ്പിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കൾക്ക് ഏകദേശം 850 രൂപ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പർച്ചേസ് ചെയ്യണം.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഉപഭോക്താക്കൾക്ക് അടുത്തുള്ള സ്വാപ്പിംഗ് കേന്ദ്രത്തിലേക്ക് കയറി, സ്‌കൂട്ടറിൽ നിന്ന് ചാർജ് തീർന്ന പഴയ ബാറ്ററി നീക്കം ചെയ്‌ത് പൂർണ്ണമായി ചാർജ്ജ് ചെയ്‌ത യൂണിറ്റ് ഘടിപ്പിച്ച ശേഷം യാത്ര ചെയ്യാം.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഈ മുഴുവൻ പ്രക്രിയയ്ക്കും ഒരു മിനിറ്റിൽ താഴെ സമയമെടുക്കുകയുള്ളൂ, ഒരു ബാറ്ററി സ്വാപ്പിന് 35 രൂപ മാത്രമേ ചെലവ വരൂ. എന്നിരുന്നാലും, കൂടുതൽ റേഞ്ചിനായി ഫുട്‌ബോർഡിന് കീഴിൽ കമ്പനി ഒരു സെക്കൻഡറി ബാറ്ററി ചേർക്കാനുള്ള സാധ്യതയുണ്ട്.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇൻഫിനിറ്റി E1 -ന്റെ സീറ്റ് വിശാലവും സൗകര്യപ്രദവുമാണ്. എന്നിരുന്നാലും, സീറ്റിന്റെ മുൻവശം സാധാരണയേക്കാൾ അല്പം വീതിയുള്ളതാണ്. തൽഫലമായി, റൈഡർക്ക് തങ്ങളുടെ കാലുകൾ അല്പം വീതിയിൽ വിരിച്ച് ഇരിക്കേണ്ടിവരുന്നു, ഇത് അല്പം അസ്വാസ്ഥ്യമാണ്, പ്രത്യേകിച്ച് ഉയരം കുറഞ്ഞ റൈഡർമാർക്ക്.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

റൈഡ് ക്വാളിറ്റിയുടെ കാര്യത്തിൽ, കാര്യങ്ങൾ തീർച്ചയായും മെച്ചപ്പെടുത്താമായിരുന്നു. സ്റ്റിഫ് സസ്പെൻഷൻ സജ്ജീകരണം കാരണം, സ്കൂട്ടർ ഓടിക്കാൻ അത്ര സുഖകരമല്ല. റോഡുകളിൽ ചെറിയ അസമാനതകൾ പോലും റൈഡർക്ക് അനുഭവപ്പെടും, കൂടാതെ വേഗതയിൽ ഒരു കുഴിയിൽ ചാടിയാൽ സ്കൂട്ടർ അൺസ്റ്റേബിളാകുന്നത് ഞങ്ങൾക്ക് അനുഭവപ്പെട്ടു.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഹാൻഡിൽബാർ റൈഡറിന് വളരെ അടുത്താണ് സ്ഥാപിച്ചിരിക്കുന്നത്, അതിന്റെ ഫലമായി, നിങ്ങൾ ഹാൻഡിൽബാർ പൂർണ്ണമായും വലത്തോട്ടോ ഇടത്തോട്ടോ തിരിക്കുമ്പോഴെല്ലാം അത് നിങ്ങളുടെ കാൽമുട്ടിൽ തട്ടും.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

അല്പം ഉയരമുള്ള ഒരു റൈഡറാണെങ്കിൽ ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. ആക്സിലറേഷൻ ഗ്രാജ്വലും സുഗമവുമാണ്. വാഹനം ക്ലെയിം ചെയ്യപ്പെട്ട ഉയർന്ന വേഗതയിൽ അത് അനായാസം എത്തി.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

എടുത്തു പറയേണ്ട മറ്റൊരു വശം, ഞങ്ങൾ ഓടിച്ച സ്കൂട്ടറുകൾ എല്ലാം പ്രീ-പ്രൊഡക്ഷൻ മോഡലുകളായിരുന്നു. ഇതിനർത്ഥം, ഇവയ്ക്ക് ചില പോരായ്മകൾ ഉണ്ട്. ഉദാഹരണത്തിന്, നിങ്ങൾ വേഗതയിൽ ഇടത്തോട്ട് തിരിയുകയാണെങ്കിൽ സൈഡ് സ്റ്റാൻഡ് റോഡിന്റെ ഉപരിതലത്തെ സ്ക്രാപ്പ് ചെയ്യുന്നു.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഈ സ്റ്റാൻഡിന് പകരം ഒരു പുതിയ ഡിസൈൻ വരുമെന്ന് ബ്രാൻഡ് സൂചിപ്പിച്ചു. മറ്റ് മെച്ചപ്പെടുത്തലുകളിൽ പാനൽ ഗ്യാപ്പുകൾ പരിഹരിക്കുന്നതും സ്കൂട്ടറിന് ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും ലഭിക്കും.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

അഭിപ്രായം

ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിപണി കീഴടക്കാൻ ഒരുങ്ങുന്ന ഇക്കാലത്ത്, അല്പം വ്യത്യസ്തതകൾ ഉണ്ടാകുന്നത് നല്ലതാണ്. ബൗൺസ് ഇൻഫിനിറ്റി E1, വിപണിയിൽ ഇതിനകം ലഭ്യമായ വിവിധതരം സ്‌കൂട്ടറുകൾക്കൊപ്പം ചേരുന്നു, മാത്രമല്ല ഇത് തെരഞ്ഞെടുക്കുന്നതിന് സത്യസന്ധമായി നമ്മെ വശീകരിക്കുകയും ചെയ്യുന്നു. കുറച്ച് പോരായ്മകൾ ഉണ്ട്, അവ ബ്രാൻഡ് പരിപാലിക്കും.

സ്വാപ്പബിൾ ബാറ്ററിയും സിമ്പിൾ സ്റ്റൈലിംഗുമായി Bounce Infinity E1; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മറുവശത്ത്, സ്കൂട്ടറിന് എല്ലാ അടിസ്ഥാനകാര്യങ്ങളും ശരിയായി ലഭിക്കുന്നു. ഇതിന് മാന്യമായ റേഞ്ചും പെർഫോമെൻസുമുണ്ട്. ഏറ്റവും പ്രധാനമായി, ബൗൺസ് സജ്ജീകരിച്ച ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്കൂട്ടറിന്റെ മികച്ച കൂട്ടാളിയായി പ്രവർത്തിക്കുന്നു, ഇത് ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നു.

Most Read Articles

Malayalam
English summary
Bounce infinity e1 elctric scooter first drive review design and features explained
Story first published: Wednesday, February 23, 2022, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X