Just In
Don't Miss
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Movies
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
- News
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു;കള്ള സാക്ഷി പറഞ്ഞിട്ടില്ല പ്രതികരണവുമായി ബിജു രമേശ്
- Finance
1,250 കോടി രൂപ സമാഹരിച്ച് ടാറ്റ ക്യാപിറ്റല്‍; നഗരവത്കരണത്തിലും ഉത്പാദനത്തിലും നിക്ഷേപിക്കും
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇറ്റാലിയന്‍ പെരുമയില്‍ ഡ്യുക്കാട്ടിയുടെ കുഞ്ഞന്‍ മോണ്‍സ്റ്റര്‍ 797 — റിവ്യു
കഴിഞ്ഞ കാല് നൂറ്റാണ്ടിനിടെ ഒരുപിടി മോണ്സ്റ്ററുകളെയാണ് ഡ്യുക്കാട്ടി ഇന്ത്യയില്‍ കൊണ്ടുവന്നത്. ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളുടെ അവിഭാജ്യഘടകമായി മോണ്‍സ്റ്റര്‍ നിര മാറിയെന്നു പറയുന്നതാകും ശരി. ബജറ്റ് വിലയില്‍ ഒരു ഡ്യുക്കാട്ടി ബൈക്ക്; ഇതു മനസില്‍ കണ്ടാണ് മോണ്‍സ്റ്റര്‍ 797 -നെ കമ്പനി ഇങ്ങോട്ട് കടല്‍ കടത്തിയത്.

മോണ്‍സ്റ്റര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് — ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 -നുള്ള കമ്പനിയുടെ വിശേഷണം ഇങ്ങനെ. നാനൂറു സിസി ശ്രേണിയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ വശീകരിക്കുകയാണ് മോണ്‍സ്റ്റര്‍ 797 -ന്റെ ലക്ഷ്യം. എന്നാല്‍ ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ പെരുമ കുഞ്ഞന്‍ മോണ്‍സ്റ്റര്‍ അവകാശപ്പെടുന്നുണ്ടോ? പരിശോധിക്കാം —

മോണ്‍സ്റ്റര്‍ നിരയിലെ വമ്പന്മാരെ അതേപടി പകര്‍ത്തിയാണ് മോണ്‍സ്റ്റര്‍ 797 -ന്റെ വരവ്. ആദ്യ നോട്ടത്തില്‍ തന്നെ ബൈക്കിന്റെ മസ്കുലീന്‍ പ്രഭാവം തിരിച്ചറിയാം. ഊതീവീര്‍പ്പിച്ച ഇന്ധനടാങ്കില്‍ കാഴ്ചക്കാരുടെ ശ്രദ്ധ എന്തായാലും പതിയും.

പരന്ന ഹാന്‍ഡില്‍ബാര്‍, ട്രെലിസ് ഫ്രെയിം, ഇരുവശങ്ങളുള്ള സ്വിംഗ്ആം എന്നിവ കുഞ്ഞന്‍ മോണ്‍സ്റ്ററിന്റെ രൂപകല്പനയില് എടുത്തുപറയണം. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടെയാണ് ഹെഡ്ലാമ്പ്. ഹെഡ്ലാമ്പ് ക്ലസ്റ്റര്‍ ഒരല്പം താഴ്ന്നും.

മുന്നില്‍ 43 mm കയാബ ഫോര്‍ക്കുകളും പിന്നില്‍ സാക്ക്സ് മോണോഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്ഷന് വേണ്ടി മോണ്‍സ്റ്റര്‍ 797 -ല്‍. ഹെഡ്ലാമ്പിന് മുകളിലാണ് എല്‍സിഡി ഡിസ്പ്ലേയുടെ സ്ഥാനം.

സമയം, ട്രിപ്പ് മീറ്റര്‍, ആര്‍പിഎം, വേഗത പോലുള്ള അടിസ്ഥാന വിവരങ്ങള്‍ എല്‍സിഡി ഡിസ്പ്ലേ ലഭ്യമാക്കും. അതേസമയം ഗിയര്‍നില, ഇന്ധനനില വെളിപ്പെടുത്താൻ ബൈക്കില്‍ സംവിധാനമില്ല. ഇക്കാര്യം നിരാശയുണര്‍ത്തും.

സീറ്റ് ഉയരം 805 mm. മോണ്‍സ്റ്റര്‍ 797 -ലുള്ള താഴ്ന്ന ഫൂട്ട്പെഗുകളും, പരന്ന ഹാന്‍ഡില്‍ബാറും തിരക്കേറിയ നിരത്തുകളില്‍ ബൈക്ക് ഓടിക്കുന്നയാൾക്ക് വലിയ ആശ്വാസമേകും. വീല്‍ബേസ് കുറവായതിനാല്‍ സുഖകരമായ റൈഡിംഗാണ് മോണ്‍സ്റ്റര്‍ 797 പ്രദാനം ചെയ്യുന്നത്.

എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, ഹെഡ്ലാമ്പിന് മുകളിലുള്ള ഫ്ളൈസ്ക്രീന്‍, റിയര്‍ സീറ്റ് കൗള്‍ എന്നിവ ഓപ്ഷനലാണ്. യുഎസ്ബി ചാര്‍ജ്ജിംഗ് സോക്കറ്റ് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡാണ്; എന്നാല്‍ സീറ്റിന് കീഴിലാണ് ഇതിന്റെയിടം.

803 സിസി എയര്‍ കൂള്‍ഡ്, ഡെസ്മൊഡ്യു ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് മോണ്‍സ്റ്റര്‍ 797 -ല്‍. ഡ്യൂക്കാട്ടി സ്ക്രാമ്പ്ളറിലും ഇതേ എഞ്ചിനാണ്. യൂറോ IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എഞ്ചിന് 8,250 rpm ല്‍ 73 bhp കരുത്തും 5,750 rpm ല്‍ 67 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ആറു സ്പീഡ് ഗിയര്‍ബോക്സില്‍ ഒഴുക്ക് അനുഭവപ്പെടും; തടസം നന്നെ കുറവ്. അഡ്ലര് പവര്‍ ടോര്‍ഖ് പ്ലേറ്റ് ക്ലച്ച് (എപിടിസി) പിന്തുണയോടെയാണ് ക്ലച്ച് സംവിധാനം. എഞ്ചിൻ ബ്രേക്കിംഗിന് വേണ്ടി പെട്ടെന്ന് ഗിയര്‍ കുറയ്ക്കുമ്പോള്‍ പിന്‍ചക്രം ലോക്ക് ചെയ്യപ്പെടാതിരിക്കാന്‍ ഇതു സഹായിക്കും.

നിര്‍ഭാഗ്യവശാല്‍ മറ്റു പ്രീമിയം ബൈക്കുകളില്‍ കണ്ടുവരുന്ന ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 -ല്‍ കാണ്മാനില്ല. റൈഡ് ബൈ വയര്‍, റൈഡിംഗ് മോഡുകള്‍, ട്രാക്ഷന്‍ കണ്ട്രോള് പോലുള്ള ഫീച്ചറുകള്‍ ബൈക്കിലില്ല.

ബോഷില്‍ നിന്നുള്ള എബിഎസാണ് ബൈക്കില്‍; എന്നാല്‍ ആവശ്യാനുസരണം എബിഎസ് നിയന്ത്രിക്കാന്‍ സാധിക്കില്ല. സ്റ്റാര്‍ട്ട് സ്വിച്ച് അമര്‍ത്തുന്ന പക്ഷം L ട്വിന്‍ എഞ്ചിന് തുടിക്കും. ഇമ്പമേറിയ മുരള്ച്ചാണ് എഞ്ചിനില്‍ നിന്നും കേള്‍ക്കുക.

ഞൊടിയിടയിലുള്ള ടോര്‍ഖ് ഉത്പാദനം മോണ്‍സ്റ്റര്‍ 797 -ലുള്ള റൈഡിംഗിനെ രസകരമാക്കും. തുറന്ന പാതയില്‍ എഞ്ചിന് ഇരമ്പിപ്പിക്കാതെ തന്നെ കുതിക്കാന്‍ മോണ്‍സ്റ്റര്‍ 797 -ല്‍ പറ്റുമെന്നതും ഇവിടെ എടുത്തുപറയണം.

ഇടത്തരം റേഞ്ചിലാണ് ബൈക്കില്‍ ഏറ്റവും കൂടുതല്‍ കരുത്ത് അനുഭവപ്പെടുക. ഇതേകാരണം കൊണ്ടു മുന്നിലുള്ള വാഹനങ്ങളെ മറികടക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. തുടരെ ഗിയര്‍ കുറയ്ക്കേണ്ട ആവശ്യവും മോണ്‍സ്റ്റര്‍ 797 -ല്‍ നന്നെ കുറവ്.

5,000 rpm കടക്കുന്ന പക്ഷം എഞ്ചിന് കരുത്ത് ഇരച്ചെത്തും. 210 കിലോമീറ്ററാണ് പരമാവധി വേഗത. തുറന്ന പാതയില്‍ ഇതു കൈവരിക്കാന്‍ അധികം കഷ്ടപ്പെടേണ്ടതില്ല.

മുന്നിലുള്ള 320 mm ഇരട്ട ഡിസ്ക് ബ്രേക്കില്‍ ബ്രെമ്പോ മോണോബ്ലോക് M4.32 കാലിപ്പറുകളോടുള്ള നാലു പിസ്റ്റണാണുള്ളത്. പിറകില്‍ 245 mm ഡിസ്കാണ് ബ്രേക്കിംഗ് നിറവേറ്റുക. പിറെലി ഡയാബ്ലോ റോസോ II ടയറുകളിലാണ് ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 -ന്റെ ഒരുക്കം.

അതിവേഗത്തിലും ഭേദപ്പെട്ട ഗ്രിപ്പ് നല്കാന് ടയറുകള്‍ക്ക് സാധിക്കുന്നുണ്ട്; വളവുകളില്‍ ഇതു അനുഭവിച്ചറിയാം. സിറ്റി റൈഡില്‍ 16 കിലോമീറ്റാണ് ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 -ന്റെ മൈലേജ്; ഹൈവേയില്‍ 18 കിലോമീറ്ററും.

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 വാങ്ങണമോ?
ബജറ്റ് മോണ്‍സ്റ്റര്‍ എന്ന ഡ്യുക്കാട്ടിയുടെ ആശയമാണ് മോണ്‍സ്റ്റര്‍ 797. ലക്ഷ്യം 300-400 സിസി ശ്രേണിയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരെ. ഒരുപരിധി വരെ ഡ്യുക്കാട്ടിയുടെ പെരുമയോട് നീതി പുലര്‍ത്താന്‍ മോണ്‍സ്റ്റര്‍ 797 -ന് സാധിക്കും.

ഇതൊക്കെയാണെങ്കിലും 8.5 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില (ദില്ലി). മറ്റു നെയ്ക്കഡ് സൂപ്പര്‍ബൈക്കുകളുമായി താരതമ്യം ചെയ്താല്‍ അത്ര 'ബജറ്റ്' അല്ല വില. ഈ വിലയ്ക്ക് കരുത്തേറിയ ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ്, കവാസാക്കി Z900 മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.