Just In
- 11 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 11 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 12 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 13 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹാര്‍ലിയുടെ 1200 കസ്റ്റം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നുണ്ടോ? — റിവ്യൂ
ഒരു നൂറ്റാണ്ടിലേറെ നീളുന്ന പാരമ്പര്യമാണ് ഹാര്‍ലി ഡേവിഡ്സണ് മോട്ടോര്‍സൈക്കിളുകള്‍ക്ക്. ക്രൂയിസറുകള്‍ പേര് കേട്ട ഹാര്‍ലി ഡേവിഡ്സണ്, 2009 ലാണ് ഇന്ത്യന്‍ വിപണിയില്‍ ചുവട് ഉറപ്പിച്ചത്.
തുടക്ക കാലത്ത് ഹാര്ലികളോട് മുഖം തിരിച്ചുനിന്ന ഇന്ത്യന്‍ ജനത, പിന്നീട് ക്രൂയിസിംഗ് എന്തെന്ന് അറിഞ്ഞതും ഹാര്ലികളിലൂടെയായിരുന്നു.

ഇത് ചരിത്രം. ഹാര്‍ലിയുടെ ക്രൂയിസംഗ് ശ്രേണിയിലേക്ക് കടന്നെത്തിയ 1200 കസ്റ്റമാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം. സൂപ്പര്ലോയ്ക്ക് പകരക്കാരനായി ഹാര്‍ലി കണ്ടെത്തിയ അവതാരമാണ് 1200 കസ്റ്റം.

മറ്റ് ഹാര്‍ലി മോട്ടോര്‍സൈക്കിളുകള്‍ പോലെ കാഴ്ചയില്‍ അതിഭീകരന്‍ അല്ല ഈ 1200 കസ്റ്റം. സ്പോര്‍ട്സ്റ്റര്‍ ശ്രേണിയില്‍ അയണ്‍ 883 യ്ക്കും ഫോര്‍ട്ടി-എയ്റ്റിനും ഇടയിലായാണ് 1200 കസ്റ്റമിന് ഹാര്‍ലി നല്‍കിയിരിക്കുന്ന സ്ഥാനം.

കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ശ്രദ്ധ പിടിച്ച് പറ്റുന്നതില്‍, മറ്റ് ഹാര്ലികളെ 1200 കസ്റ്റം വെല്ലും. ടെലിസ്കോപിക് ഫോര്‍ക്കുകള്‍ക്ക് മുകളിലായി സാന്നിധ്യമറിയിക്കുന്ന റൗണ്ട് ഹെഡ്ലാമ്പാണ് (ഹാലോജന്‍ ബള്‍ബ്) ഹാര്‍ലി 1200 കസ്റ്റമിന്റെ ഫ്രണ്ട് പ്രൊഫൈലിനെ ശ്രദ്ധേയമാക്കുന്നത്.

അടിമുടി ക്രോമില്‍ ഒരുങ്ങിയാണ് 1200 കസ്റ്റം എത്തുന്നത്. പഴമ വിളിച്ചോതുന്ന ഫ്ളോട്ടിംഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ വലിയ അനലോഗ് സ്പീഡോമീറ്ററാണ് ഇടംപിടിക്കുന്നതും.

ഇതിന് പുറമെ ടാക്കോമീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, ക്ലോക്ക് മുതലായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ചെറിയ ഡിജിറ്റല്‍ സ്ക്രീനും മോട്ടോര്‍സൈക്കിളിൽ ഒരുങ്ങുന്നുണ്ട്.


റെട്രോ കോക്-പിറ്റ് ലേഔട്ടാണ് മോട്ടോര്‍സൈക്കിളിന്റെ മറ്റൊരു വിശേഷം. ഒരല്പം ഉയര്‍ന്നതാണ് സീറ്റ് (725 mm ഉയരം). ഉയര്‍ത്തിയ ഇന്‍വാര്‍ഡ് സെറ്റ് ഹാന്‍ഡില്‍ബാര്‍, ലോ സാഡില്‍, ഫ്രണ്ട് സെറ്റ് ഫൂട്ട് പെഗുകള്‍ എന്നിവ സുഗമമായ റൈഡിംഗ് പൊസിഷന്‍ പ്രദാനം ചെയ്യുന്നു. അതേസമയം ദീര്‍ഘദൂര ക്രൂയിംസിഗില് സാഡിലിന് ലഭിച്ച പാഡിംഗ് പര്യാപ്തമാണോ എന്നത് സംശയമാണ്.

1202 സിസി എവലൂഷന്‍ V-ട്വിന്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ കരുത്ത്. 3500 rpm ല്‍ തന്നെ 96 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്. 5 സ്പീഡ് ഗിയര്‍ബോക്സാണ് 1200 കസ്റ്റമില് ഹാര്‍ലി ലഭ്യമാക്കുന്നത്.

മികവേറിയ ടോര്‍ഖ് ലഭ്യമാകുമ്പോഴും എബിഎസിന്റെയും (ഓപ്ഷനലായി മാത്രം) ട്രാക്ഷന്‍ കണ്‍ട്രോളിന്റെയും അഭാവം 1200 കസ്റ്റമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്.

സിറ്റി യാത്രകള്‍ക്ക് അനുയോജ്യമാണ് ഹാര്‍ലി 1200 കസ്റ്റം. 270 കിലോഗ്രാം എന്ന ഭാരം റൈഡിംഗില്‍ ഒട്ടും അറിയുന്നില്ല. മാത്രമല്ല, ബൈക്ക് ഏറെ ചൂടാകുന്നില്ല എന്നതും ശ്രദ്ധേയം. മിഷലിന് സ്കോര്ച്ചര് ടയറുകളില്‍ ഒരുങ്ങിയ 16 ഇഞ്ച് ഫൈവ്-സ്പോക്ക് അലോയ് വീലുകളാണ് 1200 കസ്റ്റമിന്റെ മറ്റൊരു ശ്രദ്ധാ കേന്ദ്രം. സിംഗിള്‍ ഡിസ്കുകളാണ് മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുന്നത്.

സിറ്റി റൈഡില്‍ 15 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് 1200 കസ്റ്റം കാഴ്ചവെച്ചത്. അതേസമയം ഹൈവെ ക്രൂയിസിംഗില് 21 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മോട്ടോര്‍സൈക്കിള്‍ നല്കിയതും.

ഹാര്‍ലി ഡേവിഡ്സണ് 1200 കസ്റ്റം വാങ്ങണോ?
8.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് കസ്റ്റം 1200 എത്തുന്നത്. 9 ലക്ഷം രൂപ പ്രൈസ് ടാഗില്‍ ഒരുങ്ങുന്ന മോട്ടോര്‍സൈക്കിളില്‍ എബിഎസും മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകളും ഇടംപിടിക്കുന്നില്ല എന്നത് ഒരു നിരാശയാണ്.

അതേസമയം, ഉപഭോക്താക്കളുടെ അഭിരുചിക്ക് ഒത്ത വിവിധ കസ്റ്റം ആക്സസറികളെ ഹാര്‍ലി മോട്ടോര്‍സൈക്കിളില്‍ ലഭ്യമാക്കുന്നുണ്ട്. എന്തായാലും കസ്റ്റമൈസേഷന് പ്രേമികള്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് ഹാര്‍ലി ഡേവിഡ്സണ് 1200 കസ്റ്റം.