മൈലേജിന്റേയും കരുത്തിന്റേയും ഒറ്റ പ്രതീകം; പുത്തൻ സ്പ്ലെന്റർ ഐസ്മാർട്

Written By:

ഇന്ധക്ഷമതയുടെ പര്യായമെന്ന നിലയ്ക്കാണ് സ്പ്ലെന്റർ ഇന്ത്യയിൽ പ്രസിദ്ധിയാർജ്ജിച്ചത്. ഹീറോയുടേയും ഹോണ്ടയുടേയും കൂട്ട ഉത്തരവാദിത്തിൽ 1994ലായിരുന്നു സ്പ്ലെന്ററിനെ ആദ്യമായി വിപണിയിലെത്തിച്ചത്.

ചുരുങ്ങിയക്കാലം കൊണ്ടുതന്നെ മറ്റേത് ബൈക്കുകളേയും പിന്നിലാക്കി വിപണിയിൽ കൂതിച്ചുയരാൻ സ്പ്ലെന്ററിന് കഴിഞ്ഞു. പിന്നീട് അല്പംചില മാറ്റങ്ങൾ പരീക്ഷിച്ച് ബൈക്കിനെ എത്തിച്ചപ്പോഴും മികച്ച പ്രതികരണത്തോടെയാണ് ജനങ്ങൾ ഏറ്റുവാങ്ങിയത്. ഹോണ്ട മോട്ടോർ സൈക്കിളിൽ നിന്നും വേർതിരിഞ്ഞ് 2011ലായിരുന്നു ഹീറോ മോടോർകോപ് എന്ന കമ്പനി രൂപംകൊള്ളുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഹീറോ

2013-ൽ ഹീറോ മോട്ടോർകോപ് എന്ന ബ്രാന്റിന് കീഴിൽ സ്പ്ലെന്ററടക്കം പുതുക്കിയ 15 ബൈക്കുകളെ അവതരിപ്പിച്ചു. 'സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം' എന്നുപറയപ്പെടുന്ന 'ഐ3എസ് 'എന്ന സാങ്കേതികത ഉൾപ്പെടുത്തിയായിരുന്നു സ്പ്ലെന്ററിനെ ഇറക്കിയത്. സ്പ്ലെന്ററിന്റെ പുതിയ 110സിസി വേരിയന്റിലും ഈ സാങ്കേതികത ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ഇന്ധനക്ഷമതയും മികച്ച ഫീച്ചറുകളുമുള്ള സ്പ്ലെന്റർ ഐസ്മാർടിന്റെ കൂടുതൽ വിശദീകരങ്ങളിലേക്ക് കടക്കാം.

  

ഡിസൈൻ

യുവതലമുറയെ ആകർഷിക്ക തരത്തിൽ കാഴ്ചയിലും കേമൻ തന്നെയാണ് സ്പ്ലെന്റർ എന്നുപറയാം. ആരും ഇഷ്ടപ്പെടുന്ന തരത്തിൽ ബൈക്കിന് വളരെ ഒതുക്കമുള്ള ആകാരഭംഗി നൽകാൻ ഹീറോ കൂടുതൽ ശ്രദ്ധപുലർത്തിയിട്ടുണ്ട്. കാഴ്ചയിൽ കൂടുതൽ മനോഹാരിത തോന്നിപ്പിക്കാൻ ഗ്രാഫിക്സ് വർക്കുകളും ബൈക്കിൽ ചേർത്തിട്ടുണ്ട്. വശങ്ങളിൽ നിന്ന് നോക്കുകയാണെങ്കിൽ ഫ്യുവൽ ടാങ്കിന് താഴെയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗും എൻജിൻ ഭാഗങ്ങളും കറുപ്പ് നിറത്തിൽ നൽകിയിരിക്കുന്നതാ കാണാം. എക്സോസ്റ്റിന്റെ അറ്റത്ത് ഒരു സിൽവർ ടിപ്പ് നൽകിയിരിക്കുന്നതിനും മറ്റൊരു പുതുമതന്നെ.

ഹീറോ

എൻജിൻ

109.15സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് സ്പ്ലെന്റർ ഐസ്മാർട് 110ന് കരുത്തേകുന്നത്. മറ്റ് സ്പ്ലെന്റർ മോഡലുകളിൽ നിന്നും വിഭിന്നമായി ലംബമായിട്ടാണ് എൻജിന്റെ ക്രമീകരണം. 9.2ബിഎച്ച്പിയും 9എൻഎം ടോർക്കുമാണ് എൻജിൻ ഉല്പാദിപ്പിക്കുന്നത്.

4 സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള ഈ എൻജിൻ BS-IV എമിഷൻ നോം പാലിക്കുന്നതുമാണ്. 68km/l എന്ന മികച്ച മൈലേജാണ് ഹീറോ വാഗ്ദാനം ചെയ്യുന്നതും. 7.45സെക്കന്റ് കൊണ്ടാണ് ഐസ്മാർട് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കുന്നത്. ഹീറോ സ്വന്തമായി വികസിപ്പിച്ചെടുത്ത 'ഐഡിൽ സ്റ്റാർട് സ്റ്റോപ് സിസ്റ്റം' അഥവാ 'ഐ ത്രീ എസ് ' എന്ന പുത്തൻ സാങ്കേതികതയാണ് എൻജിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഹീറോ
 

ഐ ത്രീ എസ് എന്നതിനെ കുറിച്ച് ഉദ്ദേശിക്കുന്നതെന്ത്?

മോട്ടോർസൈക്കിളിന്റെ ഇന്ധനക്ഷമത വർധിപ്പിക്കും രീതിയിൽ സഹായകമാകുന്നൊരു സാങ്കേതികതയാണ് ഐ ത്രീ എസ് അഥവാ ഐഡിൽ സ്റ്റാർട് സ്റ്റോപ് സിസ്റ്റം. ഈ സാങ്കേതികത ഉള്ളതിനാൽ ബൈക്ക് ഏതാണ്ട് 10 സെക്കന്റോളം ന്യൂട്രൽ ഗിയറിൽ തുടരുകയാണെങ്കിൽ എൻജിൻ താനെ ഓഫാവുകയും ക്ലച്ച് അമർത്തുന്നതോടെ എൻജിൻ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്യും. ഇത് എൻജിന് കൂടുതൽ ക്ഷമത കൈവരിക്കുന്നതിന് സഹായകമാകുന്നു.

ഹാന്റലിംഗ്

സ്മൂത്തായിട്ടുള്ള എൻജിനും നല്ല മാർദ്ദവം തോന്നിപ്പിക്കുന്ന ഗിയർഷിഫ്റ്റുമാണ് ബൈക്ക് ഓടിക്കുന്നവരുടെ ശ്രദ്ധയിലാദ്യം പെടുന്നത്. കരുത്തുറ്റ എൻജിൻ എന്ന പ്രത്യേകതയിലാണ് ഐസ്മാർട് അറിയപ്പെടുന്നത് എന്നതിനാൽ ഒട്ടും പ്രകബനങ്ങൾ അനുഭവപ്പെടാതെയുള്ള ഒരു ഡ്രൈവിംഗ് അനുഭൂതിയാണ് സമ്മാനിക്കുന്നത്.

ഉയർന്ന രീതിയിലാണ് റൈഡർ പൊസിഷൻ ക്രമീകരിച്ചിരിക്കുന്നതിനാൽ ഡ്രൈവ് എളുപ്പവും അതുപോലെ സുഖകരവുമാണ്. നല്ല മാർദ്ദവമുള്ള സീറ്റും നന്നായി ക്രമീകരിച്ചിട്ടുള്ള സസ്പെഷനും ഉള്ളതിനാൽ റൈഡ് കൂടുതൽ ആസ്വാദ്യകരമാണ്. മിറർ വഴി ലഭിക്കുന്ന കാഴ്ചയ്ക്കും വളരെ വ്യക്തയുണ്ട്. ഐസ്മാർടിലുള്ള ഡിസ്ക് ബ്രേക്ക് ഷാർപ്പ് ബ്രേക്കിംഗ് നൽകുന്നത് കൂടിയാണെങ്കിൽ പോലും ഡിസ്ക് ബ്രേക്കൊന്ന് ഉൾപ്പെടുത്താമായിരുന്നു എന്നുള്ള ചെറിയൊരു പോരായ്മയുണ്ട്.

  

ഫീച്ചറുകൾ

ഒരു കമ്മ്യൂട്ടർ ബൈക്കായിതു കാരണം വലിയതോതിലുള്ള ഫീച്ചറുകളൊന്നും പ്രതീക്ഷിക്കേണ്ട. എന്നിരുന്നാലും മെച്ചപ്പെട്ട സവിശേഷതകൾ ഉൾപ്പെടുത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള 18 ഇഞ്ച് അലോയ് വീലുകൾ, ടെലിസ്കോപിക് ഫ്രണ്ട് സസ്പെൻഷൻ, ഡ്യുവൽ റിയർ സസ്പെൻഷൻ, മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിശേഷതകാളാണ് ഐസ്മാർട് ഉൾക്കൊള്ളുന്നത്.

ഹീറോ

ഇൻസ്ര്ടുമെന്റേഷൻ

മേൽപ്പറഞ്ഞപ്പോലെ വലുപ്പമേറിയ അനലോഗ് സ്പീഡോമീറ്റർ ഉൾപ്പെടുത്തിയിട്ടുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സ്പ്ലെന്റർ ഐസ്മാർട് 110ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടത് വശത്തായി ഫ്യുവൽഗേജും വലതുവശത്തായി ഡിജിറ്റൽ കൺസോളും നൽകിയിരിക്കുന്നു. ഓഡോ, ട്രീപ് മീറ്റർ, സർവീസ് റിമൈന്റർ എന്നീ സൂചനകളാണ് ഡിജിറ്റൽ കൺസോൾ വ്യക്തമാക്കുന്നത്.

ഇന്റിക്കേറ്റർ, ഗിയർഷിഫ്റ്റിന്റെ ന്യുട്രൽ പൊസിഷൻ, പുതുതായി ഉൾപ്പെടുത്തിയ സൈഡ് സ്റ്റാന്റ് വാണിംഗ് ലാമ്പ് എന്നിവ സൂചിപ്പിക്കുന്നതിനായിട്ടുള്ള വാണിംഗ് ലൈറ്റുകളും അനലോഗ് സ്പീഡോമീറ്ററിനകത്തായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

ഹാന്റിലിന്റെ ഇടത് ഭാഗത്തായി ഹെഡ്‌ലൈറ്റ്, പാസ് ലൈറ്റ് സ്വിച്ച്, ഇന്റിക്കേറ്റർ, ഹോൺ എന്നീ സ്വിച്ചുകളാണ് നൽകിയിട്ടുള്ളത്. സ്റ്റാർട്ടർ, നീലനിറത്തിലുള്ള ഐത്രീഎസ് സ്വിച്ച് എന്നിവയാണ് വലതുഭാഗത്തായി ക്രമീകരിച്ചിട്ടുള്ളത്.

  

സ്പ്ലെന്റർ ഐസ്മാർടിന്റെ ഗുണദോഷങ്ങൾ

ഗുണങ്ങൾ

സ്മൂത്ത് എൻജിൻ

സ്മൂത്ത് ഗിയർബോക്സ്

മികവേറിയ ഡിസൈൻ

സുഖകരമായ ഡ്രൈവിംഗ് അനുഭൂതി

എളുപ്പം മനസിലാക്കാവുന്ന ഇൻസ്ട്രൂമെന്റ് ക്ലസ്റ്റർ

മികച്ച സസ്പെൻഷൻ

ദോഷം

ഡിസ്ക് ബ്രേക്കിന്റെ അപര്യാപ്തത

ഹീറോ

വിധി

എടുത്തുപറയത്തക്ക വലിയ ദോഷങ്ങളൊന്നുമില്ലാതെയുള്ള ഈ ബൈക്ക് കമ്മ്യൂട്ടർ സെഗ്മെന്റിൽ എന്തുകൊണ്ടും മികച്ചനിലവാരം പുലർത്തുന്നതായിരിക്കും. ഉയർന്ന ഇന്ധനക്ഷമതയും, പെർഫോമൻസും, മികച്ച മൈലേജും എല്ലാം ഒത്തുകിട്ടിണമെന്നാഗ്രഹിക്കുന്നവർക്ക് കണ്ണുമടച്ച് വാങ്ങാവുന്ന വാഹനം തന്നെയാണ് ഈ കമ്മ്യൂട്ടർ ബൈക്ക്. ഹീറോ സ്പ്ലെന്ററിന്റെ മുൻ മോഡലുകൾക്ക് വിപണിയിൽ ഏത് തരത്തിലുള്ള പ്രതികരമാണോ ഉണ്ടായിരിക്കുന്നത് അതെ തരത്തിലുള്ള മികച്ച പ്രതികരണം തന്നെയായിരിക്കും കരുത്താർജ്ജിച്ച മികച്ച സവിശേഷതകൾ അടങ്ങിയ സ്പ്ലെന്റർ ഐസ്മാർട് 110സിസിക്കും ലഭിക്കുക എന്നതിൽ സംശയമില്ല.

 
കൂടുതല്‍... #ഹീറോ #hero #റിവ്യൂ #review
English summary
Hero Splendor iSmart 110 Road Test Review — The Smartest Commuter Yet?
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X