ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

By Dijo Jackson

അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എന്തെന്ന് ലോക ജനത അറിഞ്ഞത് ദാക്കാര്‍ റാലികളിലൂടെയാണ്. 'വേഗതയല്ല, അതിജീവനമാണ് ദാക്കാര്‍ റാലികളില്‍ ആവശ്യം'.

അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളില്‍ ചങ്കുറപ്പോടെ ദിനരാത്രങ്ങള്‍ കുതിക്കുന്ന ദാക്കാര്‍ റൈഡര്‍മാര്‍, ഏതൊരു മോട്ടോര്‍സൈക്കിള്‍ പ്രേമിയുടെയും ആരാധനാമൂർത്തികളാണ്.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

കെടിഎം 1190 അഡ്വഞ്ചര്‍ ആര്‍, ബിഎംഡബ്ല്യു R1200GS അഡ്വഞ്ചര്‍, ഡ്യുക്കാട്ടി 1200 മള്‍ട്ടിസ്ട്രാഡ - ഇന്ത്യയിലെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അല്ലെങ്കില്‍ ADV (Adventure Vehicles) കളുടെ വിരലില്‍ എണ്ണാവുന്ന പട്ടിക ഇങ്ങനെയാണ്.

ഇൗ തുറന്ന അവസരം കണ്ടാണ് ആഫ്രിക്ക ട്വിനുമായി ഹോണ്ട ഇന്ത്യയിലേക്ക് കടന്ന് വന്നത്.

80 കളുടെ തുടക്കത്തില്‍ തന്നെ അഡ്വഞ്ചര്‍ റൈഡിംഗ്, റാലി റെയ്ഡിംഗ് സങ്കല്‍പങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ ഹോണ്ട, 1986-89 പാരിസ്-ദാക്കാര്‍ റാലികളിലെ മിന്നും താരമായി മാറിയിരുന്നു.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

ഡെസേര്‍ട്ട് ക്വീന്‍ എന്ന് അറിയപ്പെട്ട ഹോണ്ട NXR750, ഭൂഖണ്ഡാന്തരം പേരെടുത്തതും ഇതേ ദാക്കാര്‍ റാലിയിലൂടെയാണ്.

NXR750 യുടെ ദാക്കാര്‍ ചരിത്രത്തെ അനുസ്മരിച്ചാണ് ആഫ്രിക്ക ട്വിന്‍ എന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് ഹോണ്ട ജന്മം നല്‍കിയത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഹോണ്ട കാത്ത പ്രൗഢ ഗാംഭീര്യതയുടെ ബാക്കി പത്രമെന്നോണം ഒരുങ്ങിയിരിക്കുന്ന ആഫ്രിക്ക ട്വിന്‍, ആ പാരമ്പര്യം കാക്കുന്നുണ്ടോ?

അതോ ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ടെക്‌നോളജി നേടിയ ലോകത്തിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ എന്ന പേര് മാത്രമോ ആഫ്രിക്ക ട്വിനിന് ഉള്ളത്? - പരിശോധിക്കാം.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

എന്താണ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍?

ലളിതമായി പറഞ്ഞാല്‍ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനില്‍ ഗിയറോ, ക്ലച്ച് ലെവറോ ഇല്ല. അതിനാല്‍ ത്രോട്ടിലിലും ബ്രേക്കിലും മാത്രം ശ്രദ്ധ കേന്ദ്രകീരിച്ച് റൈഡര്‍ക്ക് കുതിക്കാം.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

ഇനി മാനുവല്‍ മോഡ് വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഇടത് ഹാന്‍ഡില്‍ബാറിലുള്ള അപ്-ഡൗണ്‍ഷിഫ്റ്റ് ട്രിഗര്‍ ബട്ടണുകള്‍ മുഖേന റൈഡര്‍ക്ക് ഷിഫ്റ്റിംഗ് നിയന്ത്രിക്കാം.

എന്നാല്‍ ഒരു ഗിയറില്‍ തന്നെ ഏറെ നേരം സഞ്ചരിച്ചാല്‍, ഷിഫ്റ്റിംഗ് ഓട്ടോമാറ്റിക്കിലേക്ക് കടക്കും.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

പ്രതിദിന റൈഡിംഗിന് വേണ്ടിയുള്ള D മോഡ്, സ്‌പോര്‍ടി റൈഡിംഗിന് വേണ്ടിയുള്ള S മോഡ് എന്നിവയാണ് ഓട്ടോമാറ്റിക് മോഡിന് കീഴില്‍ ലഭ്യമാകുന്നത്. കംഫോര്‍ട്ടിനും, ഇന്ധനക്ഷമതയ്ക്കും ഇടയിലെ മികച്ച ബാലന്‍സാണ് D മോഡ് കാഴ്ചവെക്കുക.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

ക്രൂയിംസിഗ് റൈഡുകള്‍ക്ക് D മോഡ് ഏറെ ഫലപ്രദമാണ്.

സ്‌പോര്‍ടി റൈഡിംഗിന് വേണ്ടിയുള്ളതാണ് S മോഡ്. S1, S2, S3 എന്നിങ്ങനെയുള്ള മൂന്ന് ഷിഫ്റ്റ് പാറ്റേണുകള്‍ക്ക് ഒപ്പമാണ് S മോഡ് പ്രവര്‍ത്തിക്കുന്നത്.

റൈഡ്

ആദ്യ കാഴ്ചയില്‍ ഹാന്‍ഡില്‍ ബാറിലുള്ള എണ്ണിയാലൊതുങ്ങാത്ത ബട്ടണുകളും, ക്ലച്ച്-ഗിയര്‍ ലെവറിന്റെ അഭാവവും ആരെയും ഒന്ന് കുഴക്കും. ആഫ്രിക്ക ട്വിനിന്റെ ഹാന്‍ഡില്‍ബാറില്‍ ഒരുങ്ങിയ ബട്ടണുകളെ കുറിച്ച് വിവരിക്കുന്നതാണ് ഈ വീഡിയോ.

Recommended Video - Watch Now!
Honda Africa Twin: Features And Riding Modes Explained - DriveSpark
ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

റൈഡിംഗില്‍ ആഫ്രിക്ക ട്വിനിന്റെ ഭാരം ഒട്ടും അറിയുകയില്ല. ഉയര്‍ന്ന ബോഡിയും, വീതി കുറഞ്ഞ ഫ്യൂവല്‍ ടാങ്കും അഡ്വഞ്ചര്‍ റൈഡുകള്‍ക്ക് ഉചിതമാണ്.

999.11 സിസി ലിക്വിഡ്-കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ കരുത്തിന്റെ പശ്ചാത്തലത്തില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് വളരെ ക്രിസ്പിയാണ്. ക്ലച്ചുകളുടെ അഭാവത്തിന്റെ അടിസ്ഥാനത്തില്‍ കുത്തനെയുള്ള ദുഷ്‌കര പ്രതലങ്ങളില്‍ ആഫ്രിക്ക ട്വിന്‍ നിന്ന് പോകുമെന്ന ഭയം വേണ്ട.

ഹോണ്ട സെലക്ടബിള്‍ ടോര്‍ഖ് കണ്‍ട്രോള്‍ (HSTC) മുഖേന റൈഡര്‍ക്ക് എഞ്ചിന്‍ ടോര്‍ഖിനെ നിയന്ത്രിക്കാന്‍ സാധിക്കും.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

1,2,3 എന്നിങ്ങനെ HSTC യ്ക്ക് മൂന്ന് ലെവലുകളാണ് ഉള്ളത്. ഇനി റൈഡിംഗില്‍ HSTC നിയന്ത്രണം വേണ്ടെന്നുണ്ടെങ്കില്‍ ഓഫ് ചെയ്യാനുള്ള അവസരവും റൈഡര്‍ക്ക് ലഭിക്കും.

ലെഫ്റ്റ് ഹാന്‍ഡില്‍ബാറിലുള്ള ടോര്‍ഖ് കണ്‍ട്രോള്‍ സ്വിച്ച് മുഖേനയാണ് ഈ മൂന്ന് ലെവലുകളെയും റൈഡര്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുക.

മികവാര്‍ന്ന ഹാന്‍ഡ്‌ലിംഗാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍ കാഴ്ചവെക്കുന്നത്. എന്നാല്‍ സ്‌പോര്‍ട്‌ബൈക്ക്-ലെവല്‍ കോര്‍ണറിംഗ് ഒന്നും ആഫ്രിക്ക ട്വിനില്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

150/70 R18 M/C 70H ടയര്‍ റിയര്‍ എന്‍ഡിലും, 90/90-21M/C 54H ടയര്‍ ഫ്രണ്ട് എന്‍ഡിലും ഒരുങ്ങുന്നു. യഥാക്രമം 18 ഇഞ്ച്, 21 ഇഞ്ച് സ്‌പോക്ക് അലോയ് വീലുകളാണ് ആഫ്രിക്ക് ട്വിനിന് ലഭിക്കുന്നത്.

228 mm ട്രാവലോടെയുള്ള ഷോവ 45 mm കാട്രിഡ്ജ് ടൈപ് യുഎസ്ഡി ഫോര്‍ക്ക് ഫ്രണ്ടിലും, 220 mm ട്രാവലോടെയുള്ള ഷോവ 46 mm സിലിണ്ടര്‍ റിയര്‍ എന്‍ഡിലും സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍ഹവിക്കുന്നു.

ടൂ-ചാനല്‍ എബിഎസ് പിന്തുണയോടെയുള്ളതാണ് ട്വിന്‍ 310 mm പെറ്റല്‍ ഫ്രണ്ട് ഡിസ്‌ക്ക്, സിംഗിള്‍ 256 mm പെറ്റല്‍ റിയര്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

ഓഫ്-റോഡിംഗില്‍ എബിഎസ് ഓഫ് ചെയ്യാനുള്ള അവസരവും ഹോണ്ട നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കുന്ന ആദ്യ 1000 സിസി ഹോണ്ട മോട്ടോര്‍സൈക്കിളാണ് ആഫ്രിക്ക ട്വിന്‍. CKD യൂണിറ്റായി ഇന്ത്യയില്‍ എത്തുന്ന ആഫ്രിക്ക ട്വിനിനെ, ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ നിന്നുമാണ് ഹോണ്ട അസംബിള്‍ ചെയ്യുന്നത്.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

15 ലക്ഷം രൂപ ഓണ്‍ റോഡ് വിലയിലാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

താരതമ്യേന എതിരാളികളെക്കാളും വിലക്കുറവിലാണ് ആഫ്രിക്ക ട്വിനിനെ ഹോണ്ട അണിനിരത്തുന്നതും. രാജ്യത്തുടനീളമുള്ള 22 നഗരങ്ങളിലെ ഹോണ്ട വിംഗ് വേള്‍ഡ് ഔട്ട്‌ലെറ്റുകള്‍ മുഖേന മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഹോണ്ട ആഫ്രിക്ക ട്വിനിനെ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു.

CRF1000L Africa Twin DCT Specifications

Max. Power Output 87bhp/7,500rpm
Max. Torque 91.9Nm/6,000rpm
Max. Speed 190kmph
Gearbox 6-speed DCT
Fuel Tank Capacity (Litres) 18.8 litres
Fuel Consumption 21.8kmpl
Dimensions (L×W×H) (mm) 2,334 x 932 x 1,478mm
Kerb Weight (kg) 245kg (DCT)
Seat Height (mm) 840/820mm (STD position / Low position)
Wheelbase (mm) 1,574mm
ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

കംഫോര്‍ട്ടബിള്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളാണ് ആഫ്രിക്ക ട്വിന്‍ എന്നതില്‍ യാതൊരു സംശയവും വേണ്ട. ലളിതമാര്‍ന്ന HSTC, റൈഡിംഗ് മോഡ് ബട്ടണുകള്‍ റൈഡര്‍മാര്‍ക്ക് പുതുഅനുഭവമേകും.

എന്നാല്‍ ഗിയര്‍, ക്ലച്ച് ലെവറുകളുമായി പ്രണയത്തിലുള്ള ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് എത്രത്തോളം ഹോണ്ടയുടെ ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ എന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.

ഹോണ്ടയുടെ ദാക്കാര്‍ പാരമ്പര്യം ആഫ്രിക്ക ട്വിന്‍ DCT കാക്കുന്നുണ്ടോ? — ഫസ്റ്റ് റൈഡ്

ഡിസ്‌ക് ബ്രേക്കുകളോടും, ഇലക്ട്രിക് സ്റ്റാര്‍ട്ടിനോടും, ഫ്യൂവല്‍ ഇഞ്ചക്ഷനോടും പൊരുത്തപ്പെട്ട ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സങ്കല്‍പങ്ങള്‍; ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടും, ഓട്ടോമാറ്റിക് ക്ലച്ചുകളോടും വൈകാതെ തന്നെ പൊരുത്തപ്പെടുമെന്നതും ഒരു യാഥാര്‍ത്ഥ്യം!

Most Read Articles

Malayalam
English summary
First Ride: Honda Africa Twin DCT — A Daring Adventure Or Nothing? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X