YouTube

ഹോണ്ട സിബി ട്രിഗര്‍ 150യുടെ 'ആണ്‍നോട്ടം'

മെയ് മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്ത സിബി ട്രിഗര്‍ ബങ്കളുരുവില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തത് ഇന്നാണ്. മാര്‍ക്കറ്റില്‍ ഇതിനകം തന്നെ വാഹനം ലഭ്യമാക്കിയിട്ടുണ്ട് ഹോണ്ട. 70,733 രൂപയിലാണ് സിബി ട്രിഗര്‍ 150യുടെ ബങ്കളുരു എക്സ്ഷോറൂം വിലകള്‍ തുടങ്ങുന്നത്. ബങ്കളുരു ഫോറം മാളില്‍ വെച്ചാണ് ലോഞ്ച് ചടങ്ങ് നടന്നത്.

"150 സിസിക്കും 250സിസിക്കും ഇടയില്‍ ഒരു ബൈക്ക് ഹോണ്ടയുടെ പദ്ധതിയിലുണ്ടോ?" പള്‍സര്‍ 180, പള്‍സര്‍ 200 എന്നീ ബൈക്കുകളുടെ സാന്നിധ്യത്തെ സൂചിപ്പിച്ചുള്ള ഈ ചോദ്യത്തിന്, തങ്ങള്‍ വിപണിയെ നിരീക്ഷിച്ചുവരികയാണെന്ന മറുപടിയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സിന്‍റെ ദക്ഷിണമേഖലാ മാര്‍ക്കറ്റിംഗ് തലവന്‍ ആശിഷ് ചൗധരി നല്‍കിയത്. മറ്റൊന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു: "ഹോണ്ട സിബി ട്രിഗര്‍ 150 മോട്ടോര്‍സൈക്കിള്‍ യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. 18നും 24നും ഇടയ്ക്ക് പ്രായമുള്ളവരെ ഉന്നം വെച്ചുള്ളതാണ് ബൈക്കിന്‍റെ എല്ലാ സവിശേഷതകളും. 180സിസി, 200സിസി എന്നിങ്ങനെയുള്ള സെഗ്മെന്‍റുകളെക്കുറിച്ച് ഓര്‍ക്കേണ്ട കാര്യം ഇവിടെയുണ്ടെന്ന് തോന്നുന്നില്ല."

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയുടെ ഏതാണ്ട് 10 ശതമാനം കൈയാളുന്ന 150-180 സെഗ്മെന്‍റിലെ ഹോണ്ടയുടെ സാന്നിധ്യമാണ് സിബി ട്രിഗര്‍ 150. ഇതേ സെഗ്മെന്‍റില്‍ സിബി യൂണികോണ്‍ ബൈക്ക് ഒരു 'ഫാമിലി ബൈക്ക്' എന്ന നിലയില്‍ നിലപാടെടുക്കുമ്പോള്‍ സിബി ട്രിഗര്‍ ഇന്ത്യയുടെ പയ്യന്‍സിലേക്കാണ് കണ്ണ് പായിക്കുന്നത്.

'ആണത്തം'

'ആണത്തം'

മസിലന്‍ ശരീരമാണ് സിബി ട്രിഗറിന്‍റേത്. വാഹനശില്‍പത്തില്‍ 'ആണത്തം' ഫീല്‍ ചെയ്യിക്കുവാന്‍ ഓരോ ഇഞ്ചിലും ഡിസൈനര്‍മാര്‍ ശ്രദ്ധ വെച്ചിട്ടുള്ളതായി കാണാന്‍ കഴിയും.

അലോയ്

അലോയ്

കറുത്ത അലോയ് വീലുകള്‍ ബൈക്കിന്‍റെ അഗ്രസീവ് സ്വഭാവത്തെ എടുത്തുകാട്ടുന്നു.

Honda CB Trigger 150cc Bike

ആധുനിക ഡിസൈന്‍ ശൈലിയെ പിന്തുടരുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് പാനലാണ് ബൈക്കിനുള്ളത്.

Honda CB Trigger 150cc Bike

സിബി ട്രിഗര്‍ 150യുടെ മസിലന്‍ സ്വഭാവത്തിന് ചേരുന്ന സ്പോര്‍ടി ശില്‍പമാണ് സൈലന്‍സറിനുള്ളത്.

കോമ്പി ബ്രേക്

കോമ്പി ബ്രേക്

കോമ്പി ബ്രേക് സന്നാഹമാണ് സിബി ട്രിഗറിന്‍റെ പ്രധാന പ്രത്യേകതകളിലൊന്ന്. ഉയര്‍ന്ന വേരിയന്‍റിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. ബ്രേക്കിംഗ് സമയങ്ങളില്‍ വാഹനം സ്കിഡ് ചെയ്യുന്നത് തടയാന്‍ ഈ സന്നാഹത്തിനാകും. പരമ്പരാഗത ബ്രേക്കിംഗ് സംവിധാനങ്ങളില്‍ മുന്‍-പിന്‍ വീലുകളിലൊന്നിനെ തടയുകയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ 'ബ്രേക്ക് പിടിച്ചിടത്ത് നില്‍ക്കുക' എന്നതെല്ലാം ഒരു സങ്കല്‍പമായി മാറാറുണ്ട്. കോമ്പി ബ്രേക്കിംഗ് സംവിധാനം ഇരു വീലുകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ബ്രേക്കിംഗ് ഡിസ്റ്റന്‍സ് 32 ശതമാനത്തോളം കുറച്ചുകൊണ്ടുവരാന്‍ ഇതിന് സാധിക്കും.

എന്‍ജിന്‍

എന്‍ജിന്‍

150സിസി എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് എന്‍ജിനാണ് സിബി ട്രിഗറിനുള്ളത്. ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു ഈ എന്‍ജിന്‍.

എന്‍ജിന്‍

എന്‍ജിന്‍

13 കുതിരകളുടെ കരുത്താണ് 8500 ആര്‍പിഎമ്മില്‍ എന്‍ജിന്‍ പകരുന്നത്. 12.5 എന്‍എം ചക്രവീര്യം 6500 ആര്‍പിഎമ്മില്‍ പകരുന്നു.

വില

വില

  • സ്റ്റാന്‍ഡേഡ് - (മുന്നില്‍ ഡിസ്ക് ബ്രേക്, പിന്നില്‍ ഡ്രം ബ്രേക്) - 70,733 രൂപ
  • ഡീലക്സ് - (മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്) - 73,786 രൂപ
  • സിബിഎസ് - (കോമ്പി ബ്രേക് സിസ്റ്റം) - 80,402

Most Read Articles

Malayalam
English summary
Honda CB Trigger premium 150cc bike has been launched in Bangalore. Here ia a review of Honda CB Trigger premium 150cc bike.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X