നൂറ്റാണ്ടിന്റെ പാരമ്പര്യം വിളിച്ചോതി മോട്ടോ ഗുസ്സി V9 ബോബര്‍ — ഫസ്റ്റ് റൈഡ്

Written By:

പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളുകളുടെയും സൂപ്പര്‍ ബൈക്കുകളുടെയും കാര്യത്തില്‍ ഇറ്റാലിയന്‍ നിര്‍മ്മാതാക്കളാണ് മുന്‍പന്തിയില്‍. എംവി അഗസ്റ്റ, ഡ്യുക്കാറ്റി പോലുള്ള മോട്ടോര്‍സൈക്കിളുകള്‍ ഇതിനുത്തമ ഉദ്ദാഹരണവുമാണ്.

ക്രൂയിസര്‍ ബൈക്കുകള്‍ക്ക് നല്‍കിയ അമേരിക്കന്‍ മുഖച്ഛായയുടെ പശ്ചാത്തലത്തിലാണ് ഇറ്റാലിയന്‍ താരം മോട്ടോ ഗുസ്സി എന്നും പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ളത്. ഒരു നൂറ്റാണ്ടിനോളം പഴക്കമുള്ള മോട്ടോ ഗുസ്സി ക്രൂയിസറുകള്‍, വിപണിയില്‍ കിരീടമില്ലാത്ത രാജാക്കന്മാരായി വാഴുകയാണ്.

രണ്ട് വേള്‍ഡ് ജിപി ചാമ്പ്യന്‍ഷിപ്പുകളും, 11 ഐല്‍ ഓഫ് മാന്‍ ടിടി റേസ് കിരീടവും ചൂടിയ മോട്ടോഗുസ്സിയെ ഇന്നും ഇന്ത്യന്‍ വിപണി സംശയദൃഷ്ടിയോടെയാണ് നോക്കുന്നതും. 

V7 മോഡലുകളിലൂടെ പേരും പെരുമയും കീഴടക്കിയ മോട്ടോ ഗുസ്സി, V9 ബോബറിലൂടെ വീണ്ടും തരംഗം ഒരുക്കാന്‍ എത്തിയിരിക്കുകയാണ്. മോട്ടോ ഗുസ്സിയുടെ പാരമ്പര്യം V9 ബോബറിലും കാണാന്‍ സാധിക്കുമോ? പരിശോധിക്കാം-

മിക്ക ഇറ്റാലിയന്‍ ബൈക്കുകള്‍ക്കും എന്ന പോലെ, കാഴ്ചയില്‍ ആഢ്യത്വം തുളുമ്പിയാണ് V9 ബോബറും വന്നെത്തുന്നത്. ഭാരം കുറയ്ക്കുന്നതിനായി, അനാവശ്യമായ ഘടകങ്ങളെല്ലാം ഉപേക്ഷിച്ചാണ് V9 ബോബറിനെ മോട്ടോ ഗുസ്സി അവതരിപ്പിക്കുന്നതും.

ഫ്രണ്ട് എന്‍ഡില്‍, V9 ബോബറിന് വലിയ അലങ്കാരങ്ങള്‍ ഒന്നും ഇല്ല. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ക്ക് മേലെ സ്ഥാപിച്ച റിട്രോ സ്‌റ്റൈല്‍ റൗഡ് ഹെഡ്‌ലാമ്പുകളാണ് ഫ്രണ്ട് എന്‍ഡിലുള്ളത്. അതേസമയം, എല്‍ഇഡി ടെയില്‍ ലാമ്പുകളും ഇന്‍ഡിക്കേറ്ററുകളും V9 ബോബറിന്റെ ആധുനികത വെളിപ്പെടുത്തുന്നു.

വെട്ടിയൊതുക്കിയ മഡ്ഗാര്‍ഡും, വലുപ്പം കുറഞ്ഞ ഫ്രണ്ട് ഫെന്‍ഡറും ബോബറിന്റെ രൂപകല്‍പനയില്‍ ശ്രദ്ധേയം. വീതി കുറഞ്ഞ ടിയര്‍-ഡ്രോപ് ടാങ്കില്‍ മാറ്റ് സില്‍വര്‍ പെയിന്റ് സ്‌കീമാണ് മോട്ടോ ഗുസ്സി നല്‍കിയിരിക്കുന്നത്. 

കൂടാതെ, സ്‌പോര്‍ടി ലുക്കിനായി ഇടംപിടിക്കുന്ന റെഡ് ലൈനുകള്‍ മോഡലിലേക്ക് ശ്രദ്ധയാകര്‍ഷിക്കും. ഓഫ്-സെറ്റ് പാര്‍ട്ട്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളാണ് ബൈക്കിൽ സാന്നിധ്യമറിയിക്കുന്നത്. 

ട്രിപ് മീറ്റര്‍, ഓടോമീറ്റര്‍, റിസര്‍വ് ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍, ആവറേജ് സ്പീഡ്, റിയര്‍ ടൈം ഫ്യൂവല്‍ എഫിഷ്യന്‍സി, ടെംപറേച്ചര്‍, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സെറ്റിംഗ്‌സ്, ക്ലോക്ക് എന്നിവ ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ ലഭ്യം.

താരതമ്യേന, V9 ബോബറിലെ സ്വിച്ച്ഗിയറിന്റെ മേന്മ ഒരല്‍പം കുറവാണ്. സ്റ്റീയറിംഗ് ഹെഡിന് താഴെ യുഎസ്ബി പോര്‍ട്ടും മോഡലില്‍ ലഭ്യമാണ്. സ്മാര്‍ട്ട് ഫോണ്‍ റെഡി ഇന്റര്‍ഫെയ്‌സോട് കൂടിയുള്ള മോട്ടോ ഗുസ്സി മീഡിയ പ്ലാറ്റ്‌ഫോം മുഖേന, സ്പീഡോമീറ്ററില്‍ രേഖപ്പെടുത്താത്ത പല സാങ്കേതിക വിവരങ്ങളും ലഭിക്കും.

850 സിസി എയര്‍-കൂള്‍ഡ് വി-ട്വിന്‍ എഞ്ചിനിലാണ് V9 ബോബര്‍ ഒരുങ്ങിയിരിക്കുന്നത്. 54.24 bhp കരുത്തും 63 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുളളതാണ് ബോബറിന്റെ എഞ്ചിന്‍. 

ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായെത്തുന്ന എഞ്ചിന്‍, മികച്ച ലോ-എന്‍ഡ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഷാഫ്റ്റ് ഡ്രൈവ് സിസ്റ്റം മുഖേന, ബോബറിന്റെ സിക്‌സ്-സ്പീഡ് ഗിയര്‍ബോക്‌സിനെ ഉപയോഗിക്കാം. 

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയാണ് V9 ബോബറിന്റെ ടോപ്‌സ്പീഡ്.

എഞ്ചിന്റെ 'ടോര്‍ഖി' മുഖം, V9 ബോബറിന് കൂടുതല്‍ കരുത്ത് പകരുന്നു. പ്രതി ലിറ്ററിന് 23 കിലോമീറ്റര്‍ എന്ന അതിശയിപ്പിക്കുന്ന ഇന്ധനക്ഷമതയാണ് ഹൈവേയില്‍ V9 ബോബര്‍ കാഴ്ചവെക്കുന്നത്. 

സിറ്റി റൈഡില്‍ 18 കിലോമീറ്ററാണ് V9 ബോബറില്‍ ലഭിക്കുന്ന ഇന്ധനക്ഷമത.

രണ്ട് മോഡിലുള്ള ട്രാക്ഷന്‍ കണ്‍ട്രോളാണ് V9 ലുള്ളത്. കൂടാതെ, എബിഎസ് സ്റ്റാന്‍ഡ് ഫീച്ചറായും മോഡലില്‍ ഇടംപിടിക്കുന്നു. മറ്റ് ക്രൂയിസറുകളില്‍ നിന്നും വ്യത്യസ്തമായി നിവര്‍ന്ന റൈഡിംഗ് പോസിഷനാണ് V9 ല്‍ ലഭിക്കുക. 

ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാറാണ് മോട്ടോഗുസ്സി നല്‍കിയിരിക്കുന്നതും.

130 mm ഫ്രണ്ട്, 150 mm റിയര്‍ ഫാറ്റ് ബലൂണ്‍ ടയറുകളോടെയെത്തുന്ന V9 ബോബറിനെ, കുറഞ്ഞ വേഗതയില്‍ നിയന്ത്രിക്കുക ഒരല്‍പം പ്രയാസകരമായി അനുഭവപ്പെടാം.

പ്രീ-ലോഡഡ് റിയര്‍ സസ്‌പെന്‍ഷനോടെയാണ് V9 ബോബര്‍ എത്തുന്നത്. 320 mm ബ്രെമ്പോ സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, 260 mm ഡിസ്‌ക് ബ്രേക്കാണ് റിയര്‍ എന്‍ഡില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം ദൗത്യം നിര്‍വഹിക്കുന്നത്.

മോട്ടോ ഗുസ്സി V9 ബോബര്‍ വാങ്ങണമോ?

13.9 ലക്ഷം രൂപ വിലയില്‍ എത്തുന്ന മോട്ടോ ഗുസ്സി V9 ബോബര്‍ ഒരല്‍പം വിലയേറിയതല്ലേ എന്ന ചോദ്യം ഉയരാം. ഈ വിലയ്ക്ക് ലിറ്റര്‍ ക്ലാസ് ബൈക്കിനെ ഇന്ത്യന്‍ വിപണിയില്‍ നിന്നും സ്വന്തമാക്കാം.

പക്ഷെ, ഇറ്റാലിയന്‍ പാരമ്പര്യം വിളിച്ചോതുന്ന കരുത്ത്, അതാണ് മോട്ടോ ഗുസ്സി V9 ബോബറിനെ ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

The Facts

Price INR 13.9 lakh ex-showroom (Pune)
Engine 853cc
Fuel Tank Capacity 15 litres
Mileage Estimated: 23kpl (Highway)/ 18kpl (City)
Fuel Tank Range 270km (estimated)
Power/ torque 55bhp @ 6250rpm/ 62Nm @ 3000rpm
Top Speed 180kph (estimated)

കൂടുതല്‍... #റിവ്യൂ
English summary
First Ride: Moto Guzzi V9 Bobber — Modern Bobber With A Touch Of Heritage. Read in Malayalam.
Story first published: Monday, July 10, 2017, 18:23 [IST]
Please Wait while comments are loading...

Latest Photos