'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

By Dijo Jackson

അടുത്തകാലത്തായി സ്‌കൂട്ടറുകളോടാണ് ഇന്ത്യയ്ക്ക് പ്രിയം. റോഡില്‍ തിരക്ക് കൂടുന്നു. തുടരെ ഗിയര്‍ മാറി ഇഴഞ്ഞിഴഞ്ഞ് ബൈക്കില്‍ പോകാന്‍ ആളുകള്‍ക്ക് താത്പര്യമില്ല. എന്നാല്‍ സ്‌കൂട്ടറാണെങ്കില്‍ കുഴപ്പമില്ല. എത്രതിരക്കാണെങ്കിലും ചുമ്മാ ആക്‌സിലറേറ്റര്‍ മാത്രം കൊടുത്തു ഓടിച്ചുപോകാം.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

കാര്യം പറഞ്ഞാല്‍ 110 സിസി സ്‌കൂട്ടറുകള്‍ക്കാണ് രാജ്യത്തു വില്‍പന കൂടുതല്‍; എന്നാല്‍ ഗ്ലാമറുള്ളത് 125 സിസി മോഡലുകള്‍ക്കും. ടിവിഎസ് എന്‍ടോര്‍ഖ്, ഹോണ്ട ഗ്രാസിയ തുടങ്ങിയ സ്‌റ്റൈലന്‍ സ്‌കൂട്ടറുകളോട് മത്സരിക്കാന്‍ മറ്റൊരു 'ചെത്ത്' സ്‌കൂട്ടറിനെ കഴിയുകയുള്ളൂ. ഈ തിരിച്ചറിവാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -നെ ഇങ്ങോട്ടു കൊണ്ടുവരാന്‍ സുസുക്കിയെ പ്രേരിപ്പിച്ചത്.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

മാക്‌സി സ്‌കൂട്ടറുകളുമായി ഇന്ത്യ അടുത്തിടപഴകിയിട്ടില്ല. ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വിപണിയില്‍ മുതല്‍ക്കൂട്ടാവന്നതും ഇക്കാര്യംതന്നെ. സ്‌കൂട്ടറുകള്‍ നിരത്തു കൈയ്യടക്കുമ്പോള്‍ സുസുക്കിയുടെ പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ശ്രേണിയില്‍ വേറിട്ടുനില്‍ക്കും.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

രാജ്യാന്തര നിരയിലുള്ള ഉയര്‍ന്ന ബര്‍ഗ്മാന്‍ 650 മോഡലിനെ അടിസ്ഥാനമാക്കി ഇന്ത്യയ്ക്കായി കമ്പനി പ്രത്യേകം നിര്‍മ്മിക്കുന്ന സ്‌കൂട്ടറാണിത്. ഒരേ അടിത്തറ പങ്കിടുന്നുണ്ടെങ്കിലും ബര്‍ഗ്മാന്‍ സ്ട്രീറ്റിന് ആക്‌സസിനെക്കാള്‍ 8,800 രൂപ കൂടുതലാണ്.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

പ്രത്യക്ഷത്തില്‍ ആക്‌സസും ബര്‍ഗ്മാന്‍ സ്ട്രീറ്റും തമ്മില്‍ വ്യത്യാസങ്ങള്‍ ഒരുപാട് കാണാം. എന്നാല്‍ മാക്‌സി സ്‌കൂട്ടര്‍ കുപ്പായമണിഞ്ഞ മറ്റൊരു ആക്‌സസ് മാത്രമാണോ ബര്‍ഗ്മാന്‍ സ്ട്രീറ്റ്? കണ്ടെത്താം —

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

മുന്നിലുള്ളവരുടെ നോട്ടം പിടിച്ചിരുത്താനുള്ള ഗുണഗണങ്ങള്‍ മുഴുവന്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിനുണ്ടെന്ന് സമ്മതിക്കണം. വലുപ്പമാണ് സ്‌കൂട്ടറിന്റെ മുഖ്യാകര്‍ഷണം. മുന്നിലെ ചെറിയ വിന്‍ഡ്‌സ്‌ക്രീനും യൂറോപ്യന്‍ ശൈലി തുളുമ്പുന്ന വലിയ ഏപ്രണും ബര്‍ഗ്മാന്‍ സ്ട്രീറ്റിന് തലയെടുപ്പ് സമ്മാനിക്കുന്നു.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

വിന്‍സ്‌ക്രീനിന് തൊട്ടുതാഴെയാണ് പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളുടെ സ്ഥാനം. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഇതില്‍തന്നെ. ഏപ്രണിനോടുചേര്‍ന്നുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സുസുക്കിയുടെ സങ്കല്‍പപാടവം വെളിപ്പെടുത്തും.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

വശങ്ങള്‍ ലളിതമാണ്. ചെത്തി മിനുസപ്പെടുത്തിയ പ്രതലത്തില്‍ ക്രോം തിളക്കമുള്ള ബര്‍ഗ്മാന്‍ സ്ട്രീറ്റ് ബാഡ്ജ് ഡിസൈനിന് മാറ്റ് കൂട്ടുന്നു. അതേസമയം പിറകില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് സുസുക്കി മുതിര്‍ന്നിട്ടില്ല. എല്‍ഇഡി ടെയില്‍ലാമ്പിന് ഇരുവശത്തും ഹാലോജന്‍ ഇന്‍ഡിക്കേറ്ററുകളാണ് ഒരുങ്ങുന്നത്; എല്‍ഇഡി യൂണിറ്റായിരുന്നെങ്കിലും കുറച്ചുകൂടി നന്നായേനെ.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

പടുത്തുയര്‍ത്തിയ ഒറ്റ സീറ്റ് ഘടന സ്‌കൂട്ടറിന്റെ വലുപ്പത്തോട് നീതിപുലര്‍ത്തുന്നുണ്ട്. ഓടിക്കുന്നയാള്‍ക്കും പിന്നിലിരിക്കുന്നയാള്‍ക്കും ഒരുപോലെ യാത്രാസുഖം ഉറപ്പുവരുത്താന്‍ സീറ്റിന് കഴിയുന്നുണ്ടെന്നത് ശ്രദ്ധേയം. പിറകില്‍ ഘടിപ്പിച്ച വലിയ ഗ്രാബ് റെയിലുകള്‍ പിന്‍നിര യാത്രക്കാരന് പൂര്‍ണ്ണ പിന്തുണയര്‍പ്പിക്കും.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

തടിച്ചുകൊഴുത്ത സ്‌പോര്‍ടി എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ ഡിസൈന്‍ സവിശേഷതയാണ്. എന്നാല്‍ 10 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയാല്‍ മതിയെന്നുള്ള കമ്പനിയുടെ തീരുമാനം സ്‌കൂട്ടറിന്റെ രസച്ചരട് പൊട്ടിക്കും. വീതിയുള്ള ടയറുകളാണ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് അഭികാമ്യം.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്ന സുസുക്കിയുടെ ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറാണിത്. വെള്ള പശ്ചാത്തലമുള്ള വലിയ സ്‌ക്രീനില്‍ സ്‌കൂട്ടറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഴുവനറിയാം.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

പകല്‍വെളിച്ചത്തിലും ബുദ്ധിമുട്ടു കൂടാതെ വായിക്കാന്‍ കഴിയുന്ന തെളിച്ചം സ്‌ക്രീന്‍ ഉറപ്പുവരുത്തും. സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, രണ്ടു ട്രിപ്പ് മീറ്ററുകള്‍, ക്ലോക്ക്, ഇന്ധനയളവ് മുതലായവയെല്ലാം സ്‌ക്രീനിലുണ്ട്.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

സ്‌കൂട്ടറിന് പ്രീമിയം പരിവേഷമുണ്ടെങ്കിലും സ്വിച്ച്ഗിയറിന്റെ മേന്മ ശരാശരിയില്‍ മാത്രമായി ഒതുങ്ങുന്നു. മുന്നിലുള്ള വലിയ രണ്ടു സ്റ്റോറേജ് അറകളിലൊന്നില്‍ കുപ്പികള്‍ സൂക്ഷിക്കാം. രണ്ടാമത്തെ അറയില്‍ മൊബൈല്‍ ഫോണ്‍, പേഴ്‌സ് മുതലായ വെയ്ക്കാം; എന്നാലിത് ലോക്കിട്ട് പൂട്ടാന്‍ കഴിയില്ല.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ 12W ചാര്‍ജ്ജിംഗ് സോക്കറ്റ് രണ്ടാം അറയില്‍ ലഭിക്കും. മുന്നിലുള്ള രണ്ടു കൊളുത്തുകള്‍ സാധാനങ്ങള്‍ തൂക്കിയിടാന്‍ വേണ്ടിയുള്ളതാണ്. ചവിട്ടുപടിയ്ക്ക് വീതിയുള്ളതുകൊണ്ട് കാലുകള്‍ കയറ്റിവെയ്ക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടില്ല.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

പിന്നില്‍ ഇരിക്കുന്നയാള്‍ക്ക് വേണ്ടി അലൂമിനിയം നിര്‍മ്മിത ഫൂട്ട്‌റെസ്റ്റാണ് സ്‌കൂട്ടറില്‍ ഒരുങ്ങുന്നത്. മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട് ഉപയോഗിച്ച് തുറക്കാന്‍ കഴിയുന്ന സീറ്ററയ്ക്ക് 21.5 ലിറ്റര്‍ സ്‌റ്റോറേജ് ശേഷിയുണ്ട്.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

ആക്‌സസിലുള്ള 124 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിലും. എഞ്ചിന് 8.6 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആക്‌സസിനെക്കാൾ എട്ടുകിലോ അധികം ഭാരമുണ്ടെങ്കിലും ഓടിക്കുമ്പോള്‍ ഇതനുഭവപ്പെടില്ല.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

ഇടത്തരം ആര്‍പിഎമ്മില്‍ കൂടുതല്‍ കരുത്തു ഇരച്ചെത്തുന്നതിനാല്‍ നഗര റോഡുകളില്‍ മറ്റു വാഹനങ്ങളെ മറികടക്കാന്‍ സ്‌കൂട്ടറിന് വലിയ പ്രയാസമില്ല. അതേസമയം ഉയര്‍ന്ന വേഗത്തില്‍ എഞ്ചിന് ശബ്ദം കൂടുമെന്ന് ഇവിടെ പരാമര്‍ശിക്കണം.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

മികച്ച ഇന്ധനക്ഷമത ഉറപ്പുവരുത്താന്‍ സുസുക്കി ഇക്കോ പെര്‍ഫോര്‍മന്‍സ് ടെക്‌നോളജി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് കമ്പനി നല്‍കിയിട്ടുണ്ട്. പ്രകടനക്ഷമതയെ ബാധിക്കാത്തവിധം പരമാവധി മൈലേജ് ലഭ്യമാക്കാന്‍ ഇക്കോ ടെക്‌നോളജി സഹായിക്കും.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

മുന്‍ ടയറില്‍ ഒരു ഡിസ്‌കും പിന്‍ ടയറില്‍ ഡ്രം യൂണിറ്റുമാണ് ബ്രേക്കിംഗ് നിറവേറ്റുക. കോമ്പി ബ്രേക്കിംഗ് സംവിധാനത്തിന്റെ പിന്തുണയുണ്ടെങ്കിലും ഉയര്‍ന്ന വേഗത്തില്‍ പെട്ടെന്നു ബ്രേക്ക് പിടിക്കുമ്പോള്‍ പിന്‍ ടയര്‍ തുടര്‍ച്ചയായി തെന്നിപോകും.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്. ഇടത്തരം വേഗത്തില്‍ മെച്ചപ്പെട്ട സസ്‌പെന്‍ഷന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് സമര്‍പ്പിക്കും.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

ആക്‌സസിനെക്കാളും താഴ്ന്നാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിലെ ഹാന്‍ഡില്‍ബാര്‍. ഇക്കാരണത്താല്‍ സ്‌കൂട്ടര്‍ വളയ്ക്കുമ്പോള്‍ പലപ്പോഴും കാല്‍മുട്ടില്‍ ഹാന്‍ഡില്‍ബാര്‍ വന്നുതട്ടും. 53 കിലോമീറ്ററാണ് സ്‌കൂട്ടറില്‍ സുസുക്കി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

നിരത്തിലോടുമ്പോള്‍ ശരാശരി 45 കിലോമീറ്റര്‍ മൈലേജ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന് കിട്ടും. 5.6 ലിറ്റര്‍ ഇന്ധനടാങ്കില്‍ 250 കിലോമീറ്ററോളം ദൂരം പിന്നിടാന്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് കഴിയും.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് വാങ്ങിയാല്‍

68,000 രൂപയാണ് വിപണിയില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില. 125 സിസി സ്‌കൂട്ടറുകളില്‍ വെസ്പ 125 കഴിഞ്ഞാല്‍ പിന്നെയുള്ള ഏറ്റവും വിലയേറിയ മോഡല്‍. എന്നാല്‍ വിലയ്ക്കുള്ള ആഢംബര പരിവേഷം സ്‌കൂട്ടറിനുണ്ട്.

'മാക്‌സി' കുപ്പായമണിഞ്ഞ ആക്‌സസ് മാത്രമോ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്? — റിവ്യു

നിയന്ത്രണമികവും സ്‌കൂട്ടറില്‍ പ്രശസനീയം. വില മാത്രം നോക്കുകയാണെങ്കില്‍ സുസുക്കി ആക്‌സസ് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. എന്നാല്‍ കണ്ടുമടുത്ത സ്‌കൂട്ടറുകളില്‍ നിന്നും മാറി കൂടുതല്‍ സൗകര്യങ്ങളുള്ള മോഡല്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഒഴിച്ചുകൂടാനാവത്ത മോഡലാണ്.

Most Read Articles

Malayalam
English summary
Suzuki Burgman Street Road Test Review — India's First Maxi-Scooter. Read in Malayalam.
Story first published: Monday, September 10, 2018, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X