ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

By Dijo Jackson

റിട്രോ സ്‌റ്റൈലിംഗ് മോട്ടോര്‍സൈക്കിളുകള്‍ക്ക് ട്രയംഫിന്റെ ബോണവില്‍ ഏറെ പ്രശസ്തമാണ്. 1960 കളില്‍ ട്രയംഫ് അവതരിപ്പിച്ച ബോണവില്‍ ശ്രേണി, കാലത്തിനെതിരെ തുഴയെറിഞ്ഞാണ് പ്രചാരം നേടിയത്.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ഈ അടുത്ത കാലത്ത് ട്രയംഫ് നിരയില്‍ നിന്നും ഏറ്റവുമധികം ശ്രദ്ധ നേടിയ അവതാരമാണ് ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍. കഫെ റേസറുകള്‍ക്ക് ഇടയിലെ കിരീടമില്ലാത്ത രാജാവായാണ് ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ അറിയപ്പെടുന്നത്. എന്നാല്‍ പേരിനൊത്ത പെരുമ, ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ കാഴ്ചവെക്കുന്നുണ്ടോ? കണ്ടെത്താം-

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ആദ്യം തന്നെ എന്താണ് കഫെ റേസര്‍? 1950-60 കളില്‍ ആരംഭിക്കുന്നതാണ് കഫെ റേസറിന്റെ ചരിത്രം. ഒരു കഫെയില്‍ നിന്നും മറ്റൊരു കഫെയിലേക്ക് റൈഡര്‍മാര്‍ നടത്തിയ മത്സരമാണ് കഫെ റേസര്‍ എന്ന പദത്തിന് രൂപം കൊടുത്തത്. കഫെ റേസുകള്‍ക്കായി കസ്റ്റം-ബില്‍ട്ട് സ്ട്രിപ്പ്ഡ്-ഡൗണ്‍ ബൈക്കുകളാണ് റൈഡര്‍മാര്‍ ഉപയോഗിച്ചതും.

Recommended Video

2017 DSK Benelli 302 R Launched In India | In Malayalam - DriveSpark മലയാളം
ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ഇനി ത്രക്‌സ്റ്റണ്‍ ആറിലേക്ക് കടക്കാം. 2016 ഇന്ത്യ ബൈക്ക് വീക്കില്‍ വെച്ചാണ് ത്രക്‌സ്റ്റണ്‍ ആറിനെ ട്രയംഫ് ഇന്ത്യയില്‍ കാഴ്ചവെച്ചത്. ആധുനികതയില്‍ ഒരുക്കിയ പഴമ, അതാണ് ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ട്രാക്ക് റേസര്‍ ഇന്‍സ്പിരേഷന്‍ കിറ്റോട് കൂടിയ ത്രക്‌സ്റ്റണ്‍ ആര്‍, കാഴ്ചയില്‍ ആരുടെയും കണ്ണില്‍ ഉടക്കും. റിട്രോ സ്‌റ്റൈലിംഗ് തത്വം പാലിച്ചെത്തുന്ന ത്രക്സ്റ്റണ്‍ ആറില്‍, ലാളിത്യമാണ് മുഖമുദ്ര.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ബബിള്‍ ഫെയറിംഗ്, ലോവേര്‍ഡ് ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, വാന്‍സ് ആന്‍ഡ് ഹൈന്‍സ് എക്‌സ്‌ഹോസ്റ്റ് എന്‍ഡ് കാന്‍സ്, ഷോര്‍ട്ട്ന്‍ഡ് ടെയില്‍ ഫീച്ചറുകളാണ് ത്രക്സ്റ്റണ്‍ ആറിന് ലഭിച്ച ട്രാക്ക് റേസര്‍ ഇന്‍സ്പിരേഷന്‍ കിറ്റിന്റെ സവിശേഷത.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ബബിള്‍ ഫെയറിംഗിനുള്ളില്‍ ഇടംപിടിച്ച റെട്രോ സ്‌റ്റൈല്‍ഡ് റൗണ്ട് ഹെഡ്‌ലൈറ്റുകളാണ് ഫ്രണ്ട് എന്‍ഡിലെ പ്രധാന ഹൈലൈറ്റ്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, ടെയില്‍ ലാമ്പുകളും, ഇന്‍ഡിക്കേറ്ററുകളും ത്രക്സ്റ്റണ്‍ ആറിന് ആധുനിക പരിവേഷം നല്‍കുന്നു.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

വലിയ അനലോഗ് സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ചെറിയ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉള്‍പ്പെടുന്നതാണ് ഡ്യൂവല്‍ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍. ഗിയര്‍-പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ട്രിപ് മീറ്റര്‍, ഫ്യൂവല്‍ മീറ്റര്‍, റിയല്‍ ടൈം എഫിഷ്യന്‍സി, റേഞ്ച്, പവര്‍ മോഡുകള്‍ എന്നിവ വെളിപ്പെടുത്തുന്നതാണ് ഡിജിറ്റല്‍ സ്‌ക്രീന്‍.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ത്രക്സ്റ്റണ്‍ ആറിന്റെ നീളമേറിയ ടാങ്കിന് ലെതര്‍ സ്‌ട്രൈപാണ് ട്രയംഫ് നല്‍കുന്നത്. ബോണവില്‍ T120 യിലും, ബോബറിലും ഇടംപിടിച്ച 1200 സിസി എഞ്ചിന്‍ തന്നെയാണ് ത്രക്സ്റ്റണ്‍ ആറിനും ലഭിച്ചിരിക്കുന്നത്.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കുന്നതിനായി പ്രത്യേകം ട്യണ്‍ ചെയ്തതാണ് ത്രക്സ്റ്റണ്‍ ആറിലെ പാരലല്‍-ട്വിന്‍ എഞ്ചിന്‍. 6750 rpm ല്‍ 96 bhp കരുത്തും 4950 rpm ല്‍ 112 Nm torque ഉം ഏകുന്ന ഹൈപവര്‍ എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

വാന്‍സ് ആന്‍ഡ് ഹൈന്‍സ് എക്‌സ്‌ഹോസ്റ്റിന്റെ ഘനഗാംഭീര്യതയാണ് ത്രക്‌സ്റ്റണ്‍ ആറിലെ മറ്റൊരു സവിശേഷത. റൈഡ്-ബൈ-വയര്‍, മൂന്ന് റൈഡിംഗ് മോഡുകള്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് ടെക്‌നോളജികള്‍ ത്രക്‌സ്റ്റണ്‍ ആറില്‍ ഒരുങ്ങുന്നു.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

റോഡ്, റെയിന്‍, സ്‌പോര്‍ട് മോഡുകളാണ് ത്രക്‌സ്റ്റണ്‍ ആറില്‍ ലഭ്യമാകുന്നത്.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ട്രാഫിക് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ടോര്‍ഖ് അസിസ്റ്റഡ് ക്ലച്ച്, ത്രക്‌സ്റ്റണ്‍ ആറിനെ സിറ്റി റൈഡുകള്‍ക്ക് ഉത്തമമാക്കുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ത്രക്‌സ്റ്റണ്‍ ആറിന് വേണ്ടത് കേവലം 4 സെക്കന്‍ഡാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് ട്രയംഫ് ത്രക്സ്റ്റണ്‍ ആറിന്റെ ടോപ്‌സ്പീഡ്.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

43 mm ഷോവ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, ഓലിന്‍സ് ട്വിന്‍ ഷോക്കുകള്‍ റിയര്‍ എന്‍ഡിലും സസ്‌പെന്‍ഷന്‍ ദൗത്യം ഒരുക്കുന്നു.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ഇരു സസ്‌പെന്‍ഷനുകളും ഫുള്ളി അഡ്ജസ്റ്റബിളാണ്. 4 പിസ്റ്റണ്‍ റേഡിയല്‍ മോണോബ്ലോക് കാലിപ്പറോട് കൂടിയ ബ്രെമ്പോ ട്വിന്‍ 310 mm ഫ്‌ളോട്ടിംഗ് ഡിസ്‌കാണ് ഫ്രണ്ട് എന്‍ഡിലുള്ളത്. നിസിന്‍ 2 പിസ്റ്റണ്‍ ഫ്‌ളോട്ടിംഗ് കാലിപ്പറോട് കൂടിയുള്ള സിംഗിള്‍ 220 mm ഡിസ്‌ക് റിയര്‍ എന്‍ഡില്‍ ബ്രേക്കിംഗ് ഒരുക്കുന്നു.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ഹൈസ്പീഡ് കോര്‍ണറുകള്‍ക്ക് മികച്ച ഗ്രിപ്പ് പിന്തുണയാണ് പിരെല്ലി ഡയാബ്ലോ റോസോ കോര്‍സ ടയറുകള്‍ നല്‍കുക. 203 കിലോഗ്രാമാണ് ട്രയംഫ് ത്രക്സ്റ്റണ്‍ ആറിന്റെ ഭാരം. എന്നാല്‍ റൈഡിംഗില്‍ ഈ ഭാരം അനുഭവപ്പെടുന്നില്ല എന്നതും ശ്രദ്ധേയം.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

സിറ്റി റൈഡില്‍ 13 കിലോമീറ്ററും, ഹൈവെ റൈഡുകളില്‍ 19 കിലോമീറ്ററുമാണ് ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

ആധുനികതയിൽ തീർത്ത പഴമ — ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ റിവ്യു

ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ വാങ്ങണമോ?

റിട്രോ സ്‌റ്റൈലിംഗാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍, ഇന്ന് ലഭ്യമായ മികച്ച ഓപ്ഷനാണ് ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍. 14.74 ലക്ഷം രൂപയാണ് ട്രയംഫ് ത്രക്സ്റ്റണ്‍ ആറിന്റെ ഓണ്‍-റോഡ് വില (മുംബൈ).

Most Read Articles

Malayalam
കൂടുതല്‍... #റിവ്യൂ #bike review
English summary
Review: Triumph Thruxton R — Classic Full-Blooded British Cafe Racer. Read in Malayalam.
Story first published: Tuesday, August 8, 2017, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X