Just In
Don't Miss
- News
വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?
- Sports
ISL 2020-21: മുംബൈയും ഹൈദരാബാദും ഒപ്പത്തിനൊപ്പം, ഗോള്‍രഹിത സമനില
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Movies
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- Lifestyle
കൊളസ്ട്രോള്‍ കുറക്കും പ്രകൃതി സൂത്രം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടിവിഎസ് അപാച്ചെ 200 റേസ് എഡിഷനില്‍ 1,000 കിലോമീറ്റര്‍ — വിശേഷങ്ങളും പോരായ്മകളും
ടിവിഎസ് അപാച്ചെ 200 4V റേസ് എഡിഷന് കൈയ്യില്‍ കിട്ടിയിട്ട് ഒരാഴ്ച പിന്നിടുന്നു. ഏഴു ദിവസം കൊണ്ടു 1,000 കിലോമീറ്ററിന് മേലെയാണ് ബൈക്കോടിയത്. ഇക്കാര്യം സുഹൃത്തിനോടു പറഞ്ഞപ്പോള്‍ ചോദ്യം ഉടന്‍ വന്നു, 'ബൈക്ക് എങ്ങനെയുണ്ട്'? അപാച്ചെ 200 4V മുമ്പോടിച്ച അനുഭവം വെച്ചാണ് ടിവിഎസില്‍ നിന്നും പുതിയ 200 റേസ് എഡിഷന്റെ താക്കോല്‍ വാങ്ങിയത്.

പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ റേസ് എഡിഷനെന്ന പേരില്‍ വെറുതെ കുറച്ച് സ്റ്റിക്കറുകള്‍ പതിപ്പിച്ച് ബൈക്കായിരിക്കും ഇതെന്ന് ആദ്യം കരുതി. പക്ഷെ ഈ ധാരണ തിരുത്തപ്പെടാന്‍ അധികം സമയം വേണ്ടിവന്നില്ല. ബെംഗളൂരുവിലെ ട്രാഫിക് സിഗ്നലുകളില്‍ ആളുകളുടെ നോട്ടം പിടിച്ചുവാങ്ങുന്ന റേസ് എഡിഷനെ കണ്ടു ആദ്യമണിക്കൂറുകളില്‍ തന്നെ ഞാന്‍ അത്ഭുതംകൂറി.

കറുപ്പ്, ചുവപ്പ് നിറശൈലി അപാച്ചെയുടെ പരിവേഷം പാടെ മാറ്റിയിരിക്കുന്നു. 'ഏതെടാ ഇവനെന്ന' ചോദ്യം പഴയ അപാച്ചെ ഉടമസ്ഥരുടെ നോട്ടത്തില്‍ നിന്നും വായിച്ചെടുക്കാം. പതിവു അപാച്ചെകള്ക്കില്ലാത്ത ആകര്‍ഷണീയത റേസ് എഡിഷന് ടിവിഎസ് നല്‍കിയിട്ടുണ്ടെന്ന് ഏറെ വൈകാതെ ബോധ്യമായി.

'ഇതേത് അപാച്ചെയാണ്, വിലയെന്താണ്, മൈലേജ് എത്ര കിട്ടും' – പലപ്പോഴും ട്രാഫിക്ക് സിഗ്നലില്‍ നിര്‍ത്തിയിടുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു ഞാന്‍. കൈയ്യില്‍ ഒരു ബൈക്കുണ്ടെങ്കില്‍ ബെഗംളൂരുവില്‍ നിന്നും ആദ്യമെല്ലാവരും പോകാറ് നന്തി കുന്നുകളിലേക്കാണ്. ഇവിടെയും പതിവു തെറ്റിയില്ല.

ബൈക്കിന്റെ കോര്‍ണറിംഗ് മികവു പരീക്ഷിക്കാന്‍ നന്തിയിലേക്കുള്ള റോഡിന് കഴിയും. ഈ പ്രതീക്ഷയും വെച്ചാണ് അങ്ങോട്ടു പുറപ്പെട്ടത്. അപാച്ചെ 200 റേസ് എഡിഷനിലുള്ള ഇരുത്തം കുറച്ചുകൂടി നേരെയാണ്. വളവുകള്‍ അഭിമുഖീകരിക്കുമ്പോള്‍ ഇരുത്തം പ്രശ്നം സൃഷ്ടിക്കുമെന്നു തോന്നി.

പക്ഷെ പിന്നിലേക്ക് ചാഞ്ഞ ഫൂട്ട് പെഗുകളും ക്ലിപ് ഓണ്‍ ഹാന്‍ഡില്‍ബാറുകളും ഈ സംശയം ദുരീകരിച്ചു. രസകരമായ റൈഡിംഗ് അനുഭവമാണ് വളവുകളില്‍ അപാച്ചെ 200 റേസ് എഡിഷനേകിയത്. ടോര്‍ഖ് ഇരച്ചെത്തുന്ന എഞ്ചിന്റെ പിന്തുണ ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

എയര്‍ / ഓയില്‍ കൂളിംഗ് പിന്‍ബലത്തില്‍ അപാച്ചെ 200 4V റേസ് എഡിഷനിലുള്ള 197.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 20.21 bhp കരുത്തും 18.1 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 7,000 rpm -ല്‍ കരുത്തും 8,500 rpm -ല്‍ ടോര്‍ഖും ബൈക്കില്‍ പരമാവധി അനുഭവപ്പെടും.

എന്നാല്‍ ഒരല്പം വൈകിയാകും ആക്സിലറേഷന് പ്രാവര്‍ത്തികമാവുക. എക്സ്ഹോസ്റ്റില്‍ നിന്നുള്ള ശബ്ദം മാത്രം മതി ബൈക്കിനെന്തോ പ്രത്യേകതയുണ്ടെന്ന പ്രതീതി നല്കാന്. ഗാംഭീര്യതയുള്ള ഇരമ്പല്‍ ബൈക്കിന്റെ റേസിംഗ് വ്യക്തിത്വം വെളിപ്പെടുത്തും.

ബൈക്കിന് എബിഎസിന്റെ പിന്തുണയുണ്ട്. വേഗത്തിലുള്ള അപ്രതീക്ഷിത ബ്രേക്കിംഗില്‍ എബിഎസ് പ്രവര്‍ത്തനം കാര്യക്ഷമമാണെന്നു പറയാതെ വയ്യ. ബ്രേക്ക് പിടിച്ചാല്‍ ബൈക്ക് എവിടെയും വളയുകയോ പുളയുകയോ ചെയ്യില്ല.

നേര്‍വരയില്‍ ആരവങ്ങളില്ലാതെ അപാച്ചെ 200 റേസ് എഡിഷന് വന്നുനില്ക്കും. പെട്ടെന്ന് ഗിയര്‍ഡൗണ്‍ ചെയ്യുമ്പോള്‍ പിന്‍ചക്രം ലോക്ക് ചെയ്യപ്പെടാതിരിക്കാന്‍ ടിവിഎസിന്റെ A-RT സ്ലിപ്പര്‍ ക്ലച്ച് നിര്‍ണായക ഇടപെടലുകള്‍ നടത്തും.

ബൈക്ക് എന്തുവേഗത്തിലോടും? റേസ് എഡിഷന്റെ കുതിപ്പില്‍ എനിക്കും സംശയമുണ്ടായിരുന്നു. ഇക്കാര്യം കൂടി പരീക്ഷിക്കണമെന്നു ഉറപ്പിച്ചാണ് ഇറങ്ങിത്തിരിച്ചതും. 9.9 സെക്കന്‍ഡുകള്‍ കൊണ്ടു പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം ബൈക്ക് തൊട്ടു.

133 കിലോമീറ്ററാണ് റേസ് എഡിഷന് കുറിച്ച പരമാവധി വേഗം. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 12.1 സെക്കന്‍ഡുകള്‍ വേണമെന്നാണ് അപാച്ചെ 200 റേസ് എഡിഷനില്‍ കമ്പനി പറയുന്നത്. 129 കിലോമീറ്ററാണ് ടിവിഎസ് അവകാശപ്പെടുന്ന പരമാവധി വേഗവും.

പോരാമയ്മകള്‍
ബൈക്കിന് പോരായ്മകളില്ലെന്നു പറയാന്‍ കഴിയില്ല. മുന്‍ ഡിസ്ക് ബ്രേക്ക് കാലിപ്പറിന്റെ ഭാഗത്തുള്ള റബ്ബര്‍ ബുഷ് നഷ്ടപ്പെട്ട നിലയിലായിരുന്നു അപാച്ചെ റേസ് എഡിഷന് കിട്ടിയത്. സ്പെയര്‍ പാര്‍ട്സ് കടയില്‍ ചെന്നു 40 രൂപയുടെ ബുഷ് വാങ്ങിയിട്ടപ്പോള് ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.

സ്റ്റാര്‍ട്ടര്‍ ബട്ടണിലാണ് അടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. പല അവസരങ്ങളിലും സ്റ്റാര്‍ട്ടര്‍ ബട്ടണ്‍ പ്രവര്‍ത്തിക്കുന്നതില്‍ വിമുഖത കാട്ടി. ഗിയര്‍നില വെളിപ്പെടുത്തുന്ന ഇന്‍ഡിക്കേറ്ററിലും താളപ്പിഴവുകളുണ്ടായിരുന്നു.

ഫസ്റ്റ് ഗിയറിലും ഗിയര്‍നില ന്യൂട്രലെന്നാണ് കാണിച്ചത്. എന്നാല്‍ ഈ പ്രശ്നങ്ങളൊക്കെ കേവലം നിസാരം മാത്രമാണ്. രണ്ടാം സര്‍വീസില്‍ ഈ പരാതികളൊക്കെ പരിഹരിക്കപ്പെടാറാണ് പതിവ്. എന്തായാലും തികവും മികവുമൊത്ത ബൈക്കാണ് ടിവിഎസ് അപാച്ചെ RTR 200 4V റേസ് എഡിഷനെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.

- ബൈക്കില്‍ പിന്നിട്ട ദൂരം : 1,021 കിലോമീറ്റര്‍
- മൈലേജ് : 38 കിലോമീറ്റര്‍ (ശരാശരി)
- ആക്സിലറേഷന് (0-100) : 9.9 സെക്കന്‍ഡുകള്‍
- പരമാവധി വേഗം : 133 കിലോമീറ്റര്‍
(എഴുത്ത് : സ്റ്റീഫന്‍ നീല്‍ – Content Writer, DriveSpark | ചിത്രങ്ങൾ : അബിജിത്ത് വിളങ്ങില്‍ – Photographer, DriveSpark)