സ്മാര്‍ട്ട്, സ്‌പോര്‍ടി, പിന്നെ കിടുക്കന്‍ ശബ്ദവും; ടിവിഎസ് എന്‍ടോര്‍ഖ് 125 റിവ്യു

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

ആദ്യം വെസ്പ, പിന്നെ അപ്രീലിയ... ശേഷം ഗ്രാസിയ, ദേ ഇപ്പോള്‍ എന്‍ടോര്‍ഖ് 125; ഇന്ത്യയില്‍ പ്രീമിയം സ്‌കൂട്ടര്‍ വിപ്ലവം ആരംഭിച്ചു കഴിഞ്ഞു. ഉയര്‍ന്ന പ്രൈസ് ടാഗ് ഉണ്ടെങ്കിലേ സ്‌കൂട്ടര്‍ പ്രീമിയം ആവുകയുള്ളു എന്ന സങ്കല്‍പം പാടെ മാറി.

ബജറ്റ് വിലയിലും പ്രീമിയം സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ എത്തിത്തുടങ്ങി. 58,750 രൂപ എക്‌സ്‌ഷോറൂം വിലയില്‍ അവതരിച്ച പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125, പ്രീമിയം സ്‌കൂട്ടറര്‍ പോരിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

2014 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് അവതരിപ്പിച്ച ഗ്രാഫൈറ്റ് കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് പുതിയ എന്‍ടോര്‍ഖ് 125. യുവതലമുറയെ ലക്ഷ്യമിട്ടാണ് പുതിയ ടിവിഎസ് സ്‌കൂട്ടറിന്റെ വരവ്.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ടിവിഎസിന്റെ ആദ്യ ചുവടുവെയ്പ് കൂടിയാണ് പുതിയ എന്‍ടോര്‍ഖ് 125. എങ്ങനെയുണ്ട് ടിവിഎസിന്റെ പുതിയ സ്‌കൂട്ടര്‍? ആകാംഷ നിറഞ്ഞ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ഫൈറ്റര്‍ ജെറ്റുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈന്‍ ഭാഷയാണ് എന്‍ടോര്‍ഖിന്; ടിവിഎസ് അഭിമാനത്തോടെ പറയുന്നു. എന്തായാലും കാഴ്ചയില്‍ ഏറെ അഗ്രീസവാണ് പുതിയ ടിവിഎസ് സ്‌കൂട്ടര്‍.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ചെത്തിമിനുക്കിയ മുന്‍ ഏപ്രണിലും മൂര്‍ച്ചയേറിയ വരകളിലും ടിവിഎസിന്റെ റേസിംഗ് ഡിഎന്‍എ പ്രതിഫലിക്കുന്നുണ്ട്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയ സീറ്റും, കാര്‍ബണ്‍ ഫൈബര്‍ പാനലുകളും ടിവിഎസ് എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിന് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു പുതുമ സമര്‍പ്പിക്കുന്നു.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ഫൈറ്റര്‍ ജെറ്റ് എക്‌സ്‌ഹോസ്റ്റിനെ അനുസ്മരിപ്പിച്ചാണ് സ്‌കൂട്ടറിന്റെ റിയര്‍ പാനല്‍ ഒരുങ്ങുന്നത്. എന്‍ടോര്‍ഖിന്റെ നിറഭേദങ്ങള്‍ക്കെല്ലാം മാറ്റ് ഫിനിഷാണ്. നീളം കുറഞ്ഞ കട്ടിയേറിയ മള്ഫറില്‍ നിന്നുള്ള വേറിട്ട എക്സ്ഹോസ്റ്റ് ശബ്ദം എന്‍ടോര്‍ഖിന്റ പ്രത്യേകതകളില്‍ ഒന്നാണ്.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍

125 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ CVTi റെവ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. 7,500 rpm ല്‍ 9.27 bhp കരുത്തും 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിന്റെ പരമാവധി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ടിവിഎസ് ഉയര്‍ത്തുന്ന കണക്കുകള്‍ ശരിയെങ്കില്‍ ശ്രേണിയിലെ ഏറ്റവും വേഗതയേറിയ ആക്സിലേറഷന്‍ എന്‍ടോര്‍ഖിനുണ്ട്. ഡ്രൈവ്‌സ്പാര്‍ക്ക് നടത്തിയ ടെസ്റ്റ് റൈഡില്‍ 99 കിലോമീറ്റര്‍ വേഗതയാണ് എന്‍ടോര്‍ഖ് രേഖപ്പെടുത്തിയത്. 125 സിസി സ്‌കൂട്ടറിനെ സംബന്ധിച്ചു ഇതു മോശമല്ലാത്ത വേഗതയാണ്.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ഓട്ടോ ചോക്ക്, ഇന്റലിജന്റ് ഇഗ്‌നീഷന്‍ സിസ്റ്റം, സ്പ്ലിറ്റ് ടൈപ് ഇന്‍ടെയ്ക്ക് ഡിസൈന്‍, ഫോം-ഓണ്‍-പേപ്പര്‍ എയര്‍ ഫില്‍ട്ടര്‍ എന്നിവ സ്‌കൂട്ടറിന്റെ പ്രകടനത്തെ സ്വാധീനിക്കുന്നുണ്ട്. എന്‍ടോര്‍ഖ് സ്്റ്റാര്‍ട്ട് ചെയ്‌തെടുക്കുമ്പോഴുള്ള എക്‌സ്‌ഹോസ്റ്റ് ശബ്ദം ആരെയും ഒന്നു പിടിച്ചിരുത്തും.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റാണോ സ്‌കൂട്ടറിലെന്ന് സംശയിച്ചാലും തെറ്റുപറയാനാകില്ല. ശ്രേണിയിലെ തന്നെ ആദ്യ പെറ്റല്‍ ഡിസ്‌ക് ബ്രേക്കും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മുന്‍ടയറില്‍ ഒരുങ്ങുന്നുണ്ട്. പെറ്റല്‍ ഡിസ്‌ക് ബ്രേക്കില്‍ നിന്നും പ്രതീക്ഷിച്ച ബ്രേക്കിംഗ് സ്‌കൂട്ടര്‍ ലഭ്യമാക്കുന്നുണ്ടോ എന്ന കാര്യം സംശയം.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

മോട്ടോര്‍സൈക്കിളിന് സമാനമായ കോര്‍ണറിംഗ് മികവ് കാഴ്ചവെക്കാന്‍ എന്‍ടോര്‍ഖിന് സാധിക്കുമെന്നാണ് ടിവിഎസിന്റെ വാദം. ഇക്കാര്യം ശരിയുമാണ്. ഓരോ വളവിലും ത്രോട്ടിലില്‍ പിടിമുറുക്കി കോര്‍ണര്‍ ചെയ്യാനുള്ള ആത്മവിശ്വാസം സ്‌കൂട്ടര്‍ നല്‍കുന്നുണ്ട്.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ടിവിഎസ് എന്‍ടോര്‍ഖ് ബ്ലുടൂത്ത് കണക്ടിവിറ്റി

ഇന്ത്യയില്‍ സ്മാര്‍ട്ട് കണക്ടിവിറ്റി ടെക്‌നോളജി ഒരുങ്ങുന്ന ആദ്യ സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ഖ്. ബ്ലുടൂത്ത് മുഖേന സ്മാര്‍ട്ട്‌ഫോണിലുള്ള ടിവിഎസ് ആപ്പുമായി സ്‌കൂട്ടറിനെ കണക്ട് ചെയ്യാന്‍ സാധിക്കും. സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെടുന്നതിനാല്‍ ഫോണ്‍ കോളുകളും ടെക്‌സ്റ്റ് സന്ദേശങ്ങളും സ്‌കൂട്ടറിന്റെ എല്‍സിഡി ഡിസ്‌പ്ലേയില്‍ നിന്നും റൈഡര്‍ക്ക് വായിച്ചെടുക്കാം.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ഇതിന് പുറമെ ടോപ് സ്പീഡ് റെക്കോര്‍ഡര്‍, ലാപ് ടൈമര്‍, ഫോണ്‍ ബാറ്ററി നില, ലാസ്റ്റ് പാര്‍ക്ക്ഡ് ലൊക്കേഷന്‍ അസിസ്റ്റ്, ശരാശരി വേഗത എന്നിവ ഉള്‍പ്പെടുന്ന വിവരങ്ങളും എല്‍സിഡി ഡിസ്‌പ്ലേ ലഭ്യമാക്കും.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

നാവിഗേഷന്‍ അസിസ്റ്റ് ഫീച്ചറും ടിവിഎസ് എന്‍ടോര്‍ഖിന്റെ പ്രധാന ആകര്‍ഷണമാണ്. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേന സ്‌കൂട്ടറിന്റെ എല്‍സിഡി ഡിസ്‌പ്ലേയില്‍ നാവിഗേഷന്‍ ദിശ തെളിയും.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

എക്സ്റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, എഞ്ചിന്‍ കില്‍ സ്വിച്ച്, പാസ് ബൈ സ്വിച്ച്, പാര്‍ക്കിംഗ് ബ്രേക്കുകള്‍, ഡ്യൂവല്‍-സൈഡ് ഹാന്‍ഡില്‍ ലോക്ക്, യുഎസ്ബി മൊബൈല്‍ ചാര്‍ജ്ജര്‍, 22 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ് ശേഷി എന്നിവയും പുതിയ പ്രീമിയം സ്‌കൂട്ടറിന്റെ ഫീച്ചറുകളാണ്. മാറ്റ് യെല്ലോ, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് വൈറ്റ് നിറങ്ങളിലാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 ലഭ്യമാകുന്നത്.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ടിവിഎസ് എന്‍ടോര്‍ഖ് 125 വാങ്ങണമോ?

ആകര്‍ഷകമായ ഡിസൈന്‍, സ്മാര്‍ട്ട് ബ്ലുടൂത്ത് കണക്ടിവിറ്റി, മൊബൈല്‍ യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ട്, പെറ്റല്‍ ഡിസ്‌ക് ബ്രേക്ക്... 58,750 രൂപയില്‍ എത്തുന്ന ടിവിഎസ് എന്‍ടോര്‍ഖ് പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

സ്മാര്‍ട്ട്, പവര്‍ഫുള്‍, സ്‌പോര്‍ടി; സൂപ്പറാണ് പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 — റിവ്യു

ഹോണ്ട ഗ്രാസിയയാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 ന്റെ പ്രധാന എതിരാളി. ഒപ്പം പുതിയ അപ്രീലിയ SR 125, ഹീറോ ഡ്യുവറ്റ് 125, ഹീറോ മെസ്‌ട്രോ 125 മോഡലുകളോടും ടിവിഎസ് എന്‍ടോര്‍ഖ് 125 കൊമ്പുകോര്‍ക്കും.

Most Read Articles

Malayalam
കൂടുതല്‍... #bike review #review #റിവ്യൂ
English summary
TVS NTorq 125 Review. Read in Malayalam.
Story first published: Friday, February 16, 2018, 20:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X