ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അള്‍ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്‍

ആറ് വര്‍ഷം മുമ്പാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക് പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ അള്‍ട്രാവയലറ്റ് F77-നെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കി. ജെറ്റ് ഫൈറ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഓള്‍-ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ റേസി ലുക്കിലായിരുന്നു എത്തിയത്.

ഒപ്പം തന്നെ അത് ഉടന്‍ തന്നെ പ്രൊഡക്ഷന് കയറുമെന്നായിരുന്നു തോന്നിയത്. എന്നാല്‍ കോവിഡ് മഹാമാരി വന്നതോ െഎല്ലാം തകിടം മറിഞ്ഞു. എന്നാല്‍ മഹാമാരിക്കാലത്ത് കൈയ്യുംകെട്ടി നില്‍ക്കാതെ അള്‍ട്രാവയലറ്റ് ടീം 2019-ല്‍ കണ്ട അവതാരത്തില്‍ നിന്ന് F77-ല്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. 2023-ല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിരത്തിലെത്തുമ്പോള്‍ അത് വാങ്ങാന്‍ കൊതിച്ച പലരുടെയും നെറ്റി ചുളിപ്പിക്കുന്നതായിരുന്നു അതിന്റെ വില. കഴിഞ്ഞ ഡിസംബറിലായിരുന്നു വില പ്രഖ്യാപനം.

ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അള്‍ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്‍

ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിന്റെ റീകണ്‍ പതിപ്പിന്റെ വില 4.5 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). അള്‍ട്രാവയലറ്റ് F77 റീകണ്‍ ബംഗളൂരുവിലൂടെ ഞങ്ങള്‍ ഓടിച്ച് നോക്കി. മലയാളികളുടെ സ്വന്തം ഡിക്യു ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള അള്‍ട്രാവയലറ്റിന്റെ ഇലക്ട്രിക് പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കളിന്റെ റിവ്യൂ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.

ഡിസൈനും ഫീച്ചറുകളും

ആകാശത്ത് പാറിപ്പറക്കുന്ന ജെറ്റ് ഫൈറ്ററുകളെ ഇഷ്ടപ്പെടുന്നവരാണ അള്‍ട്രാവയലറ്റ് ടീമിലെ അംഗങ്ങള്‍ എന്നാണ് തോന്നുന്നത്. പരമാവധി കാര്യക്ഷമതയ്ക്കും പെര്‍ഫോമന്‍സിനുമായി ആകാശത്തെ കീറിമുറിച്ച് പറക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ജെറ്റ് ഫൈറ്ററിന്റെ ഡിസൈനുമായുള്ള ചില സാമ്യതകള്‍ F77 ല്‍ കാണാന്‍ കഴിയും. മുന്‍വശം നോക്കുമ്പോള്‍ ഇതിന്റെ ആങ്കുലാര്‍ ഹെഡ്ലൈറ്റ് ട്രാന്‍സ്ഫോര്‍മര്‍ സിനിമയിലെ ഫെയ്സ്പ്ലേറ്റ് പോലെ കാണപ്പെടുന്നു. കൂടാതെ അതിന്റെ ഡ്യുവല്‍-പോഡ് ലൈറ്റിംഗ് ത്രീ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളെപ്പോലെ മൂര്‍ച്ചയുള്ളതായി തോന്നുന്നു.

എയ്റോ കവറുകളുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ F77-ന്റെ ആങ്കുലാര്‍ ഫ്രണ്ട് ഡിസൈനുമായി ചേര്‍ന്ന് നില്‍ക്കുന്നു. വീലുകള്‍ 17 ഇഞ്ചാണ്. പുതുതായി രൂപകല്‍പ്പന ചെയ്ത എംആര്‍എഫ് ടയറുകളിലാണ് ഇത് കുതിച്ച് പായുക. വശത്ത് നിന്ന് നോക്കുമ്പോള്‍, F77 ന്റെ സ്പോര്‍ട്സ് ബൈക്കും അതിന്റെ ഫൈറ്റര്‍ ജെറ്റ് പ്രചോദനങ്ങളും കൂടി സംയോജിച്ച് ഗംഭീരവും ശക്തവുമായ ഒരു ബൈക്കായി മാറുന്നു. കൂടാതെ ജെറ്റ് ഫൈറ്ററുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഇവിയുടെ എല്ലാ പാനലുകളും പ്രസ്സ് ഫിറ്റ് ആയതിനാല്‍ നിങ്ങള്‍ ഈ ഇലക്ട്രിക് ബൈക്കിന്റെ ബോഡിയില്‍ ഒരു നട്ട് അല്ലെങ്കില്‍ ബോള്‍ട്ട് കാണാന്‍ സാധിക്കില്ല.

ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അള്‍ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്‍

ഫോക്‌സ് ഫ്യൂവല്‍ ടാങ്ക് സെക്ഷനില്‍ ചാര്‍ജിംഗ് പോയിന്റ് നല്‍കിയിരിക്കുന്നു. ഇതിന്‍െ ഫെയറിംഗ് ബള്‍ജുകളും കൊണ്ട് മനോഹരമായി കാണപ്പെടുന്നു. ഇത് വലിയ ബാറ്ററി പാക്ക് മറയ്ക്കുന്നു. അതേസമയം റൈഡര്‍ ആവേശകരമായ റൈഡിംഗ് ആസ്വദിക്കുമ്പോള്‍ ബൈക്കിന് മതിയായ ഗ്രിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഒരു ഫങ്ഷണല്‍ ക്രാഷ് ഗാര്‍ഡായി പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ എയ്റോ വിംഗ്ലെറ്റും കാണാം. ടു സ്‌റ്റെപ്പ് സീറ്റ് റൈഡര്‍ക്ക് യാത്ര പൂര്‍ണ്ണമായി ആസ്വദിക്കാന്‍ പാകത്തിനുള്ള ഇടം ഉറപ്പാക്കിയാണ് ഒരുക്കിയത്.

പില്യണ്‍ റൈഡര്‍ക്ക് അല്‍പ്പം ഉയരത്തില്‍ റോഡിലെ കാഴ്ചകളും റൈഡും ആസ്വദിക്കാം. ബൈക്കിന്റെ ടെയില്‍ സെക്ഷനില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത നിറത്തില്‍ ബൈക്കിന്റെ പേര് കാണാനാകും. പിന്‍വശത്ത് ഫുള്‍ എല്‍ഇഡി ലൈറ്റുകളാണ്. എന്നാല്‍ F77 ന്റെ പിന്നില്‍ ഒരു ടയര്‍ ഹഗ്ഗര്‍ ഇല്ല. നിങ്ങള്‍ ഒരു ഏറോ ഡിസ്‌ക് വീല്‍ തെരഞ്ഞെടുക്കുകയാണെങ്കിൽ ഇത് ഒരു പ്രശ്‌നമായി വരില്ല. റിയര്‍ വീലിലും ടയറിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അള്‍ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്‍

F77 ന്റെ ഹാന്‍ഡില്‍ബാറിനു മുകളില്‍ TFT ഡിസ്പ്ലേ കാണാം. ഇത് ടച്ച്സ്‌ക്രീന്‍ അല്ല. ഇടത് വശത്തുള്ള ചില സ്വിച്ചുകളും ബട്ടണുകളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് പ്രവര്‍ത്തിപ്പിക്കാം. സ്പീഡ്, റൈഡിംഗ് മോഡ്, യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള മറ്റെല്ലാ ആവശ്യങ്ങള്‍ക്കും നാവിഗേഷനും മറ്റ് കാര്യങ്ങള്‍ക്കുമായി F77 നിങ്ങളുടെ ഫോണുമായി ബന്ധിപ്പിക്കാം.

പവര്‍ട്രെയിന്‍

ഒരു ഇന്ത്യന്‍ ഇലക്ട്രിക് ടൂ വീലറില്‍ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ രണ്ട് ബാറ്ററി പായ്ക്കുകള്‍ F77 ലൈനപ്പില്‍ കാണപ്പെടുന്നു. ഇവയില്‍ ചെറിയ 7.1 kWh പായ്ക്ക് F77 ന്റെ സാധാരണ വേരിയന്റില്‍ നല്‍കിയിരിക്കുന്നു. F77-ന്റെ ബാറ്ററി പായ്ക്ക് ഐഡിസി സൈക്കിളില്‍ 206 കിലോമീറ്റര്‍ ആണ് റേഞ്ച് നല്‍കുന്നത്. ഇത് സാധാരണ ഡ്രൈവിംഗ് സാഹചര്യത്തില്‍ 176 കിലോമീറ്റര്‍ (ഗ്ലൈഡ് മോഡില്‍) റേഞ്ച് നല്‍കുമെന്നാണ് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നത്.

F77-ന്റെ ബാറ്ററി പായ്ക്ക് 36.2 bhp പവറും 85 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. F77 ന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ 3.4 സെക്കന്‍ഡ് മതിയെന്നാണ് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നത്. നിശ്ചലാവസ്ഥയില്‍ നിന്ന് 8.3 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കുമെന്നും പറയുന്നു. മണിക്കൂറില്‍ 140 ആണ് ടോപ് സ്പീഡ്. മറുവശത്ത്, F77 റീകണിന് വലിയ 10.3 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു.

ഇത് ഒരു ഇന്ത്യന്‍ ഇരുചക്രവാഹനത്തില്‍ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതാണ്. ഇതിന് 307 കിലോമീറ്റര്‍ ഐഡിസി റേഞ്ച് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഏകദേശം 261 കിലോമീറ്റര്‍ (ഗ്ലൈഡ് മോഡില്‍) റേഞ്ച് കിട്ടുമെന്നാണ് അള്‍ട്രാവവയലറ്റ് അവകാശപ്പെടുന്നത്. F77 റീകണിന്റെ വലിയ ബാറ്ററി പായ്ക്ക് ചെയിന്‍ ഡ്രൈവ് വഴി പിന്‍ ചക്രത്തിലേക്ക് പവര്‍ അയക്കുന്ന കൂടുതല്‍ ശക്തമായ ഒരു ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് 38.8 bhp പവറും 95 Nm പീക്ക് ടോര്‍ക്കും നല്‍കും.

ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അള്‍ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്‍

F77 റീകണ്‍ വെറും 3.1 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ വെറും 8 സെക്കന്‍ഡ് മതി. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 147 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. F77, F77 റീകണ്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജറിനൊപ്പമാണ് വരുന്നത്. അത് ഓരോ മണിക്കൂറും ചാര്‍ജ് ചെയ്യുമ്പോഴും 35 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. രാത്രി ചാര്‍ജ് ചെയ്യുന്നതാകും ഉത്തമം.

ഓപ്ഷണലായ ഫാസ്റ്റ് ചാര്‍ജര്‍ ചാര്‍ജിംഗ് വേഗതയെ ഇരട്ടിയാക്കുന്നു. ഇത് മണിക്കൂറില്‍ 75 കി.മീ ആയി ഉയര്‍ത്തും. എന്നാല്‍ ഇതിന് അധിക ചിലവുകള്‍ വരും. അള്‍ട്രാവയലറ്റ് ഇതിലും വേഗതയേറിയ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബെക്കിന് 3 ലെവല്‍ റീജെന്‍ ഉണ്ടെങ്കിലും ഒടിഎ അപ്ഡേറ്റ് വഴി ഇത് 10-ലെവല്‍ സജ്ജീകരണത്തിലേക്ക് ഉടന്‍ അപ്ഗ്രേഡ് ചെയ്യപ്പെടും. വലിയ ബാറ്ററി പാക്ക് F77, F77 റീകണ്‍ പതിപ്പുകളുടെ വലിപ്പത്തിലും പ്രതിഫലിക്കുന്നു.

F77 ന് 197 കിലോഗ്രാം ഭാരമുണ്ട്. അതേസമയം റീകണിന്റെ ഭാരം 207 കിലോഗ്രാം ആണ്. 1,340 എംഎം ആണ് F77 റീകണിന്റെ വീല്‍ബേസ് അളവ്. ബൈക്കിന് 160 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 800 എംഎം സീറ്റ് ഹൈറ്റുമുണ്ട്. അലുമിനിയം ബള്‍ക്ക്‌ഹെഡുള്ള സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമാണ് അള്‍ട്രാവയലറ്റ് F77 റീകണിന്റെ മറ്റൊരു സവിശേഷത. F77-ല്‍ പ്രീലോഡ് അഡ്ജസ്റ്റ്‌മെന്‍േറാട് കൂടിയ 41 എംഎം അപ്സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ഒരു മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. പിന്നില്‍ ഒരു അലുമിനിയം സ്വിംഗാര്‍മും ഉണ്ട്.

110/70 R17 സൈസ് ഫ്രണ്ട് ടയറും പിന്‍വശത്ത് 150/60 R17 ടയറും നല്‍കിയിരിക്കുന്നു. പുതിയ എംആര്‍എഫ് ടയറുകള്‍ ഉപയോഗിച്ച് 17 ഇഞ്ച് വീലുകളിലാണ് F77 ഓടുന്നത്. ബോഷില്‍ നിന്നുള്ള ഡ്യുവല്‍-ചാനല്‍ സ്വിച്ചബിള്‍ എബിഎസ് ഉള്ള ബൈബ്രെ ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. 320 എംഎം ഫ്രണ്ട് ഡിസ്‌കിന് ഫിക്‌സഡ് 4-റേഡിയല്‍ പിസ്റ്റണ്‍ കാലിപ്പറുകള്‍ ലഭിക്കുന്നു. സിംഗിള്‍ പിസ്റ്റണ്‍ ഫേ്‌ലാട്ടിംഗ് കാലിപ്പറുകളുള്ള 230 എംഎം ഡിസ്‌കാണ് പിന്‍ചക്രങ്ങള്‍ നിര്‍ത്തുന്നത്.

റൈഡിംഗ് ഇംപ്രഷനുകള്‍

ബൈക്ക് ഓടിച്ച് കഴിഞ്ഞാല്‍ അതിന്റെ വില വെച്ച് നിങ്ങള്‍ പടച്ച്‌വെച്ച എല്ലാ ധാരണകളും ഒരുപക്ഷേ മാറിയേക്കാം. ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് F77 വാഗ്ദാനം ചെയ്യുന്നത്. റോള്‍-ഓണ്‍ ആക്‌സിലറേഷന്റെ കാര്യത്തില്‍ ഗ്ലൈഡും കോംബാറ്റും തമ്മിലുള്ള വ്യത്യാസം അത്ര വലുതല്ലെങ്കിലും, ബൈക്കുമായി പൊരുത്തപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം ഗ്ലൈഡാണെന്ന് ഞങ്ങള്‍ കണ്ടെത്തി. കോംബാറ്റ് പെര്‍ഫോമന്‍സ് ചെറുതായി ഉയര്‍ത്തുന്നതിനാല്‍ നഗരയാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ റൈഡ് മോഡ് കോംബാറ്റ് ആണെന്നാണ് ഞങ്ങളുടെ അഭിപ്രായം.

ട്രാക്കിലോടിക്കാനോ അതിവേഗതയില്‍ കുതിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കായുള്ള മോഡാണ് ബാലിസ്റ്റിക്ക്. ബാലിസ്റ്റിക് മോഡില്‍ F77 റീകണ്‍ അതിന്റെ മുഴുവന്‍ കഴിവുകളും പുറത്തെടുക്കുന്നു. അത് നിശ്ചലാവസ്ഥയിലോ റോള്‍-ഓണ്‍ ആക്‌സിലറേഷനിലോ ആകട്ടെ, ഈ മോഡ് അതിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്നു. F77 റെക്കോണിലെ സസ്പെന്‍ഷന്‍ സജ്ജീകരണം ബൈക്കിന്റെ ഭാരം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.

സസ്പെന്‍ഷന്‍ സജ്ജീകരണവും പിന്‍വശത്തെ ഫുട്പെഗുകളും സപ്പോര്‍ട്ടീവ് ഫെയറിംഗും ഫ്യുവല്‍ ടാങ്ക് പാഡുകളുമുള്ള സ്പോര്‍ട്സ് ബൈക്ക് റൈഡിംഗ് പൊസിഷനും ബൈക്കിനെ അനായാസ ഡൈിംഗ് സാധ്യമാക്കുന്നതിനാല്‍ ഓട്ടത്തിനിടയില്‍ നിങ്ങള്‍ക്ക് F77 റെക്കോണിന്റെ ഭാരം അനുഭവപ്പെടുന്നില്ല. F77 സസ്‌പെന്‍ഷന്റെ സ്വഭാവ സവിശേഷതകള്‍ നഗര യാത്രകള്‍ക്ക് ഉചിതമല്ലെന്ന് ചിന്തിക്കരുത്. സാധാരണഗതിയില്‍ ഇതിന് കുഴികളും ഗട്ടറുകളും നിറഞ്ഞ നഗരങ്ങളിലെ റോഡുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അള്‍ട്രാവയലറ്റ് F77-ലെ ബ്രേക്കുകള്‍ ഉയര്‍ന്ന സ്പീഡില്‍ ബ്രേക്കിംഗിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഒപ്പം തന്നെ എബിഎസ് ഓഫ് ചെയ്യാനുള്ള ഫീച്ചറുമുണ്ട്.

ഡ്രൈവ്‌സ്പാര്‍ക്ക് ചിന്തകള്‍

അള്‍ട്രാവയലറ്റ് F77 മുടക്കുന്ന കാശിനുള്ള മുതല്‍ ഇല്ലെന്ന് തോന്നാം, എന്നാല്‍ ഈ ബൈക്ക് ഓടിച്ചാല്‍ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാകും പറയാനാകുക. കെടിഎം RC390 പോലുള്ള ഐസിഇ വാഹനങ്ങള്‍ക്കും മറ്റ് എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്കുകള്‍ക്കുമുള്ള ബദലായി F77-നെ കാണുന്നത് അവസാനിപ്പിക്കേണ്ട സമയമായെന്ന് തോന്നുന്നു. പകരം അത് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഒരു പുതു മാര്‍ഗദീപമായി കണക്കാക്കണം.

Most Read Articles

Malayalam
English summary
Ultraviolette f77 first drive review design features specs dimensions and more
Story first published: Monday, January 30, 2023, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X