മാരുതി 800 X ഹ്യൂണ്ടായ് ഇയോണ്‍

Posted By:

നാളത്തെ ഒരു ദിവസം കൂടി പിന്നിട്ടാല്‍ പിന്നീടുവരുന്നത് മാരുതിയുടെ ദിനമാണ്. ആള്‍ട്ടോ 800 എന്ന ഇന്ത്യന്‍ ഇടത്തരക്കാരന്‍റെ പ്രിയവാഹനം അന്നേദിവസം (ഒക്ടോബര്‍ 16) വിപണിയിലേക്ക് പ്രവേശിക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് ആള്‍ട്ടോ 800ന് കടുത്ത വെല്ലുവിളികള്‍ വിപണിയില്‍ വളര്‍ന്നിട്ടുണ്ടെന്നു കാണാം. ഹ്യൂണ്ടായിയില്‍ നിന്നുള്ള ഇയോണ്‍ ആണ് ആള്‍ട്ടോ 800ന്‍റെ പ്രധാന എതിരാളി. ടാറ്റ നാനോയും ചെറുതല്ലാത്ത വെല്ലുവിളികളുയര്‍ത്തുന്നു.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡ് നാമമായി പ്രകീര്‍ത്തിക്കപ്പെട്ട ഹ്യൂണ്ടായിയും ഇന്ത്യയിലേ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വിപണി കൗതുകത്തോടെയാണ് ഏറ്റുമുട്ടുന്നത്.

ഡിസൈന്‍പരമായി ഇയോണിനുള്ള മികവ് പ്രത്യേകം ഏടുത്തു പറയേണ്ട ഒന്നാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ പുതിയ ആള്‍ട്ടോ 800ന്‍റെ ഡിസൈനില്‍ വായിച്ചെടുക്കാവുന്നതാണ്. മുന്‍വശത്തെ കാഴ്ചയില്‍ ഒക്ടോബര്‍ 15ന് ലോഞ്ച് ചെയ്യാന്‍ പോകുന്ന പുതിയ ഫോര്‍ഡ് ഫിഗോയെ ആരെങ്കിലും ഓര്‍ത്തെടുക്കുകയാണെങ്കില്‍ തെറ്റുപറയാനാവില്ല. ഗ്രില്‍, ഹെഡ്‍ലാമ്പുകള്‍ എന്നിവയുടെ ഡിസൈനുകള്‍ക്ക് അങ്ങേയറ്റത്തെ സാമ്യമാണ് ഫിഗോയുമായി മാരുതി ആള്‍ട്ടോയ്ക്കുള്ളത്.

ആള്‍ട്ടോയുടെ പിന്‍വശത്തെ ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇത് മാരുതി എ-സ്റ്റാറില്‍ നിന്ന് കടമെടുത്തവയാണെന്ന് കാണാം.

മാരുതി ആള്‍ട്ടോ 800

ഇയോണിനുള്ളത് ഹ്യൂണ്ടായിയുടെ വിഖ്യാതമായ ഡിസൈന്‍ ത്വശാസ്ത്രമായ ഫ്ലൂയിഡിക് ശില്‍പമാണ്. ഇതുമായി കിടപിടിക്കാന്‍ മാത്രമുള്ള പണികളൊന്നും മാരുതി ആള്‍ട്ടോ 800ന്‍റെ പണിപ്പുരയില്‍ നടന്നിട്ടില്ല എന്നത് വ്യക്തമാണ്.

മാരുതി ആള്‍ട്ടോ 800

മാരുതി 800ന് പ്രധാന കൈ മുതല്‍ അതിന്‍റെ പാരമ്പര്യ വിശ്വാസ്യതയാണെന്നു പറയാം. മാരുതിയുടെ ഉല്‍പന്നങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസവും സര്‍വീസ് ശൃംഘലകളുടെ സാമീപ്യവുമെല്ലാം മാരുതി ആള്‍ട്ടോ വില്‍പനയെ അനുകൂലമായി സ്വാധീനിക്കും.

മാരുതി ആള്‍ട്ടോ 800

കൂടുതല്‍ സ്ഥലസൗകര്യം മാരുതി ആള്‍ട്ടോ പ്രദാനം ചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇവിടെ ഇയോണ്‍ ഒരല്‍പം പിന്നിലാണെന്നു കാണാം.

മാരുതി ആള്‍ട്ടോ 800

മൈലേജിന്‍റെ കാര്യത്തിലും ആള്‍ട്ടോ 800 വളരെ മുന്നിലാണ്. 22.74 കിലോമീറ്ററാണ് എന്‍ജിന്‍ നല്‍കുന്ന മൈലേജ്!

മാരുതി ആള്‍ട്ടോ 800

മാരുതി ആള്‍ട്ടോ 800ന് 6500 ബുക്കിംഗ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത രണ്ട് ദിവസങ്ങളില്‍ ബുക്കിംഗ് നിരക്ക് കുത്തനെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഈ പാച്ചില്‍ ഒരു പതിനായിരത്തിലെങ്കിലുമെത്തും എന്ന് പ്രതീക്ഷിക്കാം.

മാരുതി ആള്‍ട്ടോ 800

മാരുതി ആള്‍ട്ടോ 800ന്‍റെ എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ് 796 സിസിയാണ്.. ഇന്‍ലൈന്‍ 3 സിലിണ്ടര്‍, 12 വാല്‍വ്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് ആണ് ഘടിപ്പിച്ചിരിക്കുന്നത്. കാറിന്‍റെ നീളം 3395 എംഎം, വീതി 1490 എംഎം.

മാരുതി ആള്‍ട്ടോ 800

മാരുതി ആള്‍ട്ടോ 800ന് ഡ്യുവല്‍ കളര്‍ സീറ്റ് ലഭ്യമാണെന്ന് ചിത്രങ്ങള്‍ കാണിക്കുന്നു. സീറ്റിലെ അതേ ഡിസൈന്‍ തീം ഡോറുകളിലും ഉപയോഗിച്ചിട്ടുണ്ട്.

മാരുതി ആള്‍ട്ടോ 800

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് തന്നെയാണ് പുതിയ 800നും ഉള്ളത്.

ചിത്രങ്ങള്‍ മോട്ടോര്‍ബീമില്‍ നിന്ന്

English summary
Will the new Maruti Alto 800 impact Hyundai's sales?
Please Wait while comments are loading...

Latest Photos