കാര്‍ വില കുറയ്‌ക്കണമെന്ന്‌ സര്‍ക്കാര്‍

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ താഴോട്ടു പോയ വാഹന വിപണിയെ കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ കിണഞ്ഞ്‌ ശ്രമിക്കുകയാണ്‌. 2008 ഡിസംബറില്‍ പ്രഖ്യാപിച്ച സാമ്പത്തിക രക്ഷാപാക്കേജില്‍ വാഹന വിപണിയ്‌ക്ക്‌ ചെറുതല്ലാത്ത പ്രധാന്യമാണ്‌ സര്‍ക്കാര്‍ നല്‌കിയിരുന്നത്‌.

എന്നാല്‍ ഇതിന്‌ പിന്നാലെ ഉണ്ടായ ജനപ്രിയ കാറുകളുടെ വില വര്‍ദ്ധന വിപണിയെ രക്ഷിയ്‌ക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക്‌ തിരിച്ചടിയായിരിക്കുകായണ്‌. സ്വിഫ്‌റ്റ്‌, എ സ്റ്റാര്‍, സാന്‍ട്രോ, ഐടെന്‍, ആസന്റ്‌ സ്‌പാര്‍ക്ക്‌, കൊറോള എന്നിങ്ങനെ കാര്‍ വിപണിയില്‍ ഉപഭോക്താക്കളുടെ പ്രിയങ്കരങ്ങളായ ഒട്ടുമിക്ക മോഡലുകള്‍ക്കും 3000 മുതല്‍ 50000 രൂപ വരെ വില വര്‍ദ്ധിച്ചിരുന്നു.

കാര്‍ വില വര്‍ദ്ധനയെ ന്യായീകരിച്ച ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ്‌ സൊസൈറ്റിയുടെ നിലപാടുകളെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണ്‌. വാഹന വിപണിയെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന രക്ഷാപദ്ധതികളുടെ ലക്ഷ്യത്തെ തന്നെ വില വര്‍ദ്ധന തകര്‍ക്കുമെന്ന്‌ സര്‍ക്കാര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

വില്‌പന കുറഞ്ഞ കാലത്ത്‌ നേരിടേണ്ടി വന്ന നഷ്ടത്തില്‍ ഒരു ഭാഗം ഉപഭോക്താക്കളുടെ മേല്‍ ചുമത്തി നഷ്ടം കുറയ്‌ക്കാനുള്ള ശ്രമമാണ്‌ കാര്‍ നിര്‍മാതാക്കള്‍ നടത്തുന്നത്‌. ഇതിനെതിരെ രംഗത്തെത്തിയ സാമ്പത്തിക മന്ത്രാലയം കാറുകളുടെ വില കുറയ്‌ക്കാന്‍ കമ്പനികളോട്‌ നിര്‍ദ്ദേശിച്ച്‌ കഴിഞ്ഞു.

സമാനമായ രീതിയില്‍ നഷ്ടം നേരിടേണ്ടി വന്ന ഇരുചക്ര, മൂന്ന്‌ ചക്ര വാഹന വിപണിയും വാണിജ്യ വാഹന വിപണിയും വില വര്‍ദ്ധിപ്പിച്ചില്ലെന്ന്‌ സര്‍ക്കാര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നുണ്ട്‌.

Story first published: Wednesday, April 1, 2009, 17:21 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark