കാത്തിരിപ്പ്‌ തീരുന്നു; നാനോ നിരത്തിലേക്ക്‌

Tata Nano car
ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ കാറായ നാനോയ്‌ക്ക്‌ വേണ്ടിയുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ്‌ തീരുന്നു. അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ ടാറ്റയുടെ ചെറുകാര്‍ കാര്‍ നിരത്തുകളിലെത്തും. ജൂലൈ അവസാന ആഴ്‌ചയില്‍ തിരഞ്ഞെടുത്ത ഒരു ഉപഭോക്താവിന്‌ ടാറ്റ ചെയര്‍മാന്‍ രത്തന്‍ ടാറ്റ താക്കോല്‍ കൈമാറുന്നതോടെ ഇന്ത്യന്‍ നിരത്തുകള്‍ നാനോ വിപ്ലവത്തിന്‌ വേദിയാകും.

ഇതിന്‌ പിന്നാലെ രാജ്യത്ത്‌ നാനോ ബുക്ക്‌ ചെയ്‌ത്‌ കാത്തിരിയ്‌ക്കുന്നവരില്‍ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക്‌ കാറുകള്‍ നല്‌കാനുള്ള നടപടികള്‍ ആരംഭിയ്‌ക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡീലര്‍മാര്‍ക്ക്‌ കാറുകള്‍ എത്തിയ്‌ക്കാനുള്ള ശ്രമങ്ങള്‍ ടാറ്റ ആരംഭിച്ചിട്ടുണ്ട്‌. 2010 മാര്‍ച്ചോടെ ഒരു ലക്ഷം കാറുകള്‍ ഉപഭോക്താക്കള്‍ക്ക്‌ കൈമാറാന്‍ കഴിയുമെന്നാണ്‌ കമ്പനി കരുതുന്നത്‌.

നാനോ ബുക്ക്‌ ചെയ്‌ത 2.03 ലക്ഷം പേരില്‍ 70 ശതമാനവും ചെറുനഗരങ്ങളില്‍ നിന്നുള്ളവരാണെന്ന്‌ കമ്പനി അധികൃതര്‍ അറിയിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 25ന്‌ നാനോയുടെ ആദ്യഘട്ട ബുക്കിങ്‌ ടാറ്റ അവസാനിപ്പിച്ചിരുന്നു. കാര്‍ ബുക്കിങുമായി ബന്ധപ്പെട്ട്‌ 6.10 ലക്ഷം അപേക്ഷ ഫോറങ്ങളാണ്‌ കമ്പനി വിറ്റത്‌. ഇതിലൂടെ മാത്രം 2,500 കോടി രൂപ കമ്പനി നേടിയിരുന്നു.

പ്രതിവര്‍ഷം 50,000 യൂണിറ്റുകള്‍ നിര്‍മ്മിയ്‌ക്കാന്‍ ശേഷിയുള്ള പന്ത്‌നഗറിലുള്ള ഫാക്ടറിയിലാണ്‌ നാനോ കാറുകളുടെ നിര്‍മാണം ഇപ്പോള്‍ നടക്കുന്നത്‌. ഗുജറാത്തിലെ സാനന്ദിലുള്ള ഫാക്ടറിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം രണ്ടര ലക്ഷം കാറുകള്‍ നിരത്തിലെത്തിയ്‌ക്കാന്‍ ടാറ്റയ്‌ക്ക്‌ കഴിയും.

Most Read Articles

Malayalam
Story first published: Thursday, July 16, 2009, 14:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X