ജി എം ന്റെ ഷെവി സ്പാര്‍ക്ക് മ്യൂസിക്ക്

Cheverolet Spark Muzic
ദില്ലി: ഷവര്‍ലെ സ്പാര്‍ക്ക് കാറിന് ഒരു കൂട്ടുകാരി കൂടി. സ്പാര്‍ക്കിന്റെ പുതിയ ഇനം ഇറക്കുകയാണ് ജനല്‍ മെട്ടോര്‍സിന്റെ ഷെവര്‍ലെ. സ്പാര്‍ക്ക് മ്യാസിക്ക് എന്നാണ് ഇതിന് പേര്.

ആര് സി ഡി കള്‍ ചേഞ്ച് ചെയ്യാവുന്ന മ്യൂസിക്ക് സിസ്റ്റമാണ് ഇതിന്റെ പ്രത്യേകത. പുതിയ വാഹനം ഈ സാമ്പത്തിക വര്‍ഷം മികച്ച വില്പനയും ലാഭവും നേടുമെന്നാണ് ജി എം അധികൃതര്‍ കരുതുന്നത്.

"വാഹന വിപണി 2008 ല്‍ രണ്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് ഷെവര്‍ലെയെ ബാധിച്ചില്ല.പത്ത് ശതമാനം വില്പന വര്‍ദ്ധനവാണ് ഷെവര്‍ലെ രേഖപ്പെടുത്തിയത്. ഉടമസ്ഥര്‍ക്ക് മികച്ച മ്യൂല്യമാണ് പുതിയ വാഹനത്തിലൂടെ ജനറല്‍ മോട്ടോര്‍സ് നല്‍കുന്നത്. ഇത് ഷെവി ഷോറൂമുകളില്‍ ഓളങ്ങല്‍ സൃഷ്ടിയ്ക്കും." ജി എം ന്റെ ഇന്ത്യയിലെ മാര്‍ക്കറ്റിംഗ്, സേല്‍സ് വൈസി പ്രസിഡണ്ട് അങ്കുഷ് അറോറയുടെ വാക്കുകളാണിവ.

മൂന്നുവര്‍ഷത്തെ വാറണ്ടിയാണ് ഈ വാഹനത്തിന് നല്‍കുന്നത്. അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ ഓടുന്നതുവരെ വാറണ്ടി ഉണ്ടാവും. മറ്റൊരു ചെറുകാര്‍ ഉല്പാദകരും ഇത്രയും മികച്ച വാറണ്ടി നല്‍കുന്നില്ല.

3.27 ലക്ഷം രൂപയാണ് സ്പാര്‍ക്ക് മ്യൂസിക്കിന്റെ വില.

2008 ജൂണില്‍ ജി എം ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഉള്ള ഫോര്‍വീല്‍ ഡ്രൈവ് ഷെവി കാപ്റ്റിവ വിപണിയിലിറക്കിയിരുന്നു.

Story first published: Wednesday, February 11, 2009, 15:33 [IST]
Please Wait while comments are loading...

Latest Photos