ഫിയറ്റ് ലീനിയ ടി-ജെറ്റ് സെപ്റ്റംബറില്‍

Posted By: Super
Fiat Linea
കൂടുതല്‍ കരുത്താര്‍ന്ന ടി-ജെറ്റ് എഞ്ചിനുമായി പുതിയ ഫിയറ്റ് ലീനിയ വേരിയന്റ് അടുത്ത മാസം വിപണിയിലെത്തും. ദില്ലിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ ഷോയില്‍ പ്രദര്‍ശിപ്പിച്ച ലീനിയയുടെ പുതിയ വേര്‍ഷന്‍ കമ്പനിയുടെ പുനെയിലൂള്ള പ്ലാന്റിലാണ് നിര്‍മ്മിയ്ക്കുന്നത്.

മണിക്കൂറില്‍ 200 കിമീ ആണ് പരമാവധി വേഗത്തില്‍ കുതിയ്ക്കുന്ന കാറിന് 9.2 സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗമെടുക്കാനാവും. ടര്‍ബോചാര്‍ജറുള്ള 1.4 ലീറ്റര്‍ ടി ജെറ്റ് പെട്രോള്‍ എഞ്ചിന്‍ 5000 ആര്‍പിഎമ്മില്‍ 118 ബിഎച്ച്പി കരുത്ത് നല്‍കും. 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്ക് നല്‍കും.

വെളിച്ചത്തിനനുസരിച്ച് പ്രകാശം ക്രമീകരിക്കുന്ന ഹെഡ്‌ലാമ്പുകള്‍, മഴയുടെ ശക്തി തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പര്‍, കയറ്റത്തില്‍ വാഹനം പിന്നിലേക്കു ഉരുണ്ടു പോകാതെ നിര്‍ത്തി എടുക്കാന്‍ സഹായിക്കുന്ന ഹില്‍ ഹോള്‍ഡര്‍ സംവിധാനം എന്നിങ്ങനെയുള്ള പുത്തന്‍ ഫീച്ചേഴ്‌സുകളും ലീനിയ ടി-ജെറ്റിലുണ്ടാവും

ആഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യവാരമോ ലീനിയ ടി ജെറ്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. കൂടുതല്‍ ഇന്ധനക്ഷമത തരുന്ന ലീനിയ ടി ജെറ്റ് ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കുമെന്നാണ് ഓട്ടോ എക്‌സ്‌പെര്‍ട്‌സുകളുടെ വിലയിരുത്തല്‍.

Story first published: Monday, August 2, 2010, 16:19 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark