ടാറ്റ മോട്ടോഴ്‌സ് അമേരിക്കന്‍ വിപണിയിലേക്ക്

Posted By:
To Follow DriveSpark On Facebook, Click The Like Button
Nano
യുഎസ് വാഹനവിപണിയിലേക്ക് കടന്നുകയറാനായി ടാറ്റ മോട്ടോഴ്‌സ് മെക്‌സിക്കന്‍ വാഹനക്കമ്പനിയുമായി കൈകോര്‍ക്കുന്നു. വടക്കന്‍ അമേരിക്കന്‍ വാഹന വിപണിയില്‍ സുഗമമായ യാത്രയ്ക്കായി മെക്‌സിക്കന്‍ കമ്പനിയായ മെറ്റാല്‍സയുമായി സഹകരിയ്ക്കാനാണ് ടാറ്റ ആലോചിയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇരുകമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ കാര്‍ വിപണി ലക്ഷ്യമിട്ട് ഇന്‍ഡിക്ക വിസ്റ്റ, ഇന്‍ഡിഗോ മന്‍സ, നാനോ കാറുകള്‍ അവതരിപ്പിയ്ക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ തീരുമാനം.

പാസഞ്ചര്‍-കൊമേഴ്‌സ്യല്‍ വാഹന ഭാഗങ്ങള്‍ നിര്‍മ്മിയ്ക്കുന്ന മെക്‌സിക്കോയിലെ പ്രൊയേസ കമ്പനിയുടെ സബ്‌സിഡറിയാണ് മെറ്റാല്‍സ. ഇവരുടെ ഇന്ത്യന്‍ യൂണിറ്റാണ് ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ട്രക്കുകള്‍ക്ക് ചേസിസും ഓയില്‍ പമ്പുകളും നിര്‍മ്മിച്ചു നല്‍കുന്നത്.

Story first published: Monday, May 31, 2010, 17:05 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark