നാനോയ്ക്ക മറുപടിയുമായി ജിഎം വരുന്നു

By Vicky.in

GM-SAIC car to challenge Tata Nano
ഇന്ത്യന്‍ വാഹനവിപണിയില്‍ തരംഗം സൃഷ്ടിച്ച ടാറ്റ മോട്ടോഴ്‌സിന്റെ നാനോ കാറിന് മറുപടിയുമായി വാഹനനിര്‍മാണരംഗത്തെ അതികായകന്‍മാരായ ജനറല്‍ മോട്ടോഴ്‌സ് വരുന്നു.

ചൈനീസ് പങ്കാളിത്തത്തോടെ നാനോയ്ക്ക് ബദല്‍ അവതരിപ്പിയ്ക്കാനാണ് ജിഎമ്മിന്റെ ശ്രമമെന്നറിയുന്നു. ചൈനയിലെ മുന്‍നിര വാഹനനിര്‍മാണ കമ്പനിയായ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷനുമായി (സെയ്ക്ക്) ജനറാല്‍ മോട്ടോര്‍സിന് ബിസിനസ് പങ്കാളിത്തം ഉണ്ട്. ഈ കമ്പനിയുമായി സഹകരിച്ചായിരിക്കും ജിഎം നാനോയുടെ എതിരാളിയെ രംഗത്തിറക്കുക.

നിലവില്‍ ഷെവര്‍ലെ ബീറ്റ്, സ്പാര്‍ക്ക്, ഏവിയോ എന്നീ മോഡലുകളുമായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ ജിഎം കാലുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചെറുകാര്‍ വിഭാഗത്തില്‍പ്പെടുന്ന നാനോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയുടെ വില വളരെയധികമാണ്.

സെയ്ക്കുമായി കൈകോര്‍ത്ത് രണ്ട് മിനിവാനുകള്‍ 2011ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ്ക്കുമെന്ന് ജിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് നാനോയ്്ക്കുള്ള ബദല്‍ ജിഎം അവതരിപ്പിയ്ക്കുന്നത്.

Most Read Articles

Malayalam
Story first published: Wednesday, June 2, 2010, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X